17 ലക്ഷം അഫ്ഗാനിസ്ഥാന്‍ അഭയാര്‍ത്ഥികളോട് രാജ്യം വിടാന്‍ അന്ത്യശാസനം നല്‍കി പാക്കിസ്ഥാന്‍; പാക്കിസ്ഥാന്‍ നടത്തുന്നത് കണ്ണില്‍ ചോരയില്ലാത്ത നടപടിയെന്ന് അഫ്ഗാന്‍; പ്രതിഷേധവുമായി പാക്കിസ്ഥാനിലെ അഫ്ഗാന്‍ എംബസ്സി; ദുരന്തം പേറാൻ മാത്രം വിധിക്കപ്പെട്ട ഒരു ജനത...

New Update
afgan refugees

17 ലക്ഷം അഫ്‌ഗാനിസ്ഥാൻ അഭയാർത്ഥികളോട് രാജ്യം വിടാനുള്ള അന്ത്യശാസനം നൽകി പാക്കിസ്ഥാൻ. പാക്കിസ്ഥാൻ നടത്തുന്നത് കണ്ണിൽ ചോരയില്ലാത്ത നടപടിയെന്ന് അഫ്‌ഗാൻ ഭരണകൂടം.

Advertisment

afgan refugees-2

പാക്കിസ്ഥാനെതിരേ ശക്തമായ പ്രതിഷേധവുമായി പാക്കിസ്ഥാനിലെ അഫ്ഗാൻ എംബസ്സി. തങ്ങളുടെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് അഫ്‌ഗാൻ അഭയാർത്ഥികളെന്ന നിലപാടിലാണ് പാക്കിസ്ഥാൻ.

afgan refugees-3

നാടുവിട്ടില്ലെങ്കിൽ അതിക്രമണകാരികൾ എന്ന തരത്തിൽ അറസ്റ്റ് ചെയ്യുമെന്നാണ് മുന്നറിയിപ്പ്. താലിബാൻ അധികാരത്തിൽ മടങ്ങിയെത്തിയപ്പോൾ അഫ്ഗാൻ മണ്ണുപേക്ഷിച്ചു വന്നെത്തിയവരാണ് ഇവർ.

afgan refugees-4

ഇപ്പോൾ മറ്റൊരു മാർഗ്ഗവുമില്ലാതെ അവിടേക്കുതന്നെ മടങ്ങാൻ നിർബന്ധിരാകുന്നു. താലിബാൻ ഭരണകൂടവുമായുള്ള പാക്ക് ബന്ധത്തിൽ വിള്ളൽ വീണിരിക്കുന്നു. 

afgan refugees-5

കിട്ടുന്ന വാഹനങ്ങളിൽ കൂട്ടത്തോടെ മടങ്ങുന്നവരുടെ തിരക്കാണ് പാക്കിസ്ഥാൻ - അഫ്‌ഗാനിസ്ഥാൻ ബോർഡറായ തോര്‍ഖാമിൽ.

afgan refugees-6

afgan refugees-7

afgan refugees-8

afgan refugees-9

 

Advertisment