ഇസ്രായേലിലെ സാധാരണ ജനങ്ങളും ഭയചകിതരാണ്.. വീണ്ടും ഹമാസ് നടത്തിയതുപോലുള്ള ലോണ്‍ വൂള്‍ഫ് അറ്റാക്ക് (ഒറ്റയ്ക്ക് കൂടുതലാളുകളെ ആക്രമിക്കുന്ന രീതി) ഇനിയും ഉണ്ടാകാമെന്നാണ് പലരും കരുതുന്നത്.
ഒക്ടോബർ 7 നുശേഷം ഇതുവരെ ഇസ്രായേലിൽ 1.5 ലക്ഷം തോക്ക് ലൈസൻസിനുള്ള അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. ആളുകൾ ലൈസൻസുള്ള തോക്കുകൾ കൈവശം വയ്ക്കുന്നതിനെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
/sathyam/media/media_files/OqOwpSSem5Mg0r45W9nx.jpg)
ഇസ്രായേലിലെ ജനങ്ങൾക്ക് രണ്ടുവർഷത്തെ സൈനിക പരിശീലനം നിർബന്ധമാണ്. അതുകൊണ്ടുതന്നെ ഒട്ടുമിക്കവർക്കും തോക്ക് ഉപയോഗിക്കാൻ അറിയുകയും ചെയ്യാം. അറിയാത്തവർക്കായി ഇപ്പോൾ കൂടുതൽ പരിശീലന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ലോണ്‍ വൂള്‍ഫ് അറ്റാക്ക് പലതരത്തിലാണ് നടക്കുക. ആൾക്കൂട്ടത്തിനുനേരെ വെടിവെപ്പ്, കത്തിക്കുത്ത്, ആളുകൾക്കുമേൽ വാഹനമോടിച്ചുകയറ്റുക തുടങ്ങിയവ ഈ ഗണത്തിൽ പെടും.
/sathyam/media/media_files/1z7xUabf6yey42Ya22wK.jpg)
ഇസ്രായേൽ സർക്കാർ 10,000 തോക്കുകൾ പുറത്തുനിന്നും വാങ്ങുമെന്ന് ഒക്ടോബർ 10 ന് പ്രഖ്യാപനം വന്നിരുന്നു. 4000 തോക്കുകൾ നിലവിൽ വാങ്ങിയിട്ടുണ്ട്. ഇതുകൂടാതെ ബുള്ളറ്റ് പ്രൂഫ് ഹെൽമെറ്റ്, ജാക്കറ്റ് എന്നിവയും തോക്കുകൾക്കൊപ്പം ജനങ്ങൾക്ക് സൗജന്യമായി നൽകുന്ന പദ്ധതി നടപ്പാകുകയാണ്.
/sathyam/media/media_files/WbD3d3sDTr7OWu1lzfRR.jpg)
എന്നാൽ ഇത് അപകടകരമാണെന്നും ആളുകൾക്ക് കണ്ണടച്ച് തോക്കുകൾ നൽകുന്നത് അമേരിക്കയിൽ നിലവിൽ സംഭവിക്കുന്നതുപോലുള്ള ഗുരുതരമായ തോക്കു സംസ്ക്കാര അവസ്ഥയിലേക്ക് ഇസ്രയേലിനെ കൊണ്ടെത്തിക്കുമെന്നും നിയമ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.