ഗാസയിലെ സംഘർഷം ഒലിവ് വിളവെടുപ്പിനെയും ബാധിച്ചു. നൂറുകണക്കിന് മരങ്ങൾ ബോംബിംഗിലും മിസൈൽ ആക്രമണത്തിലും കത്തിനശിച്ചുപോയി. വിളവെടുക്കാനും ആളുകൾക്ക് ഭയമാണ്. ഗാസയിയിലെ ഒലിവ് മരത്തിൽ ഇപ്പോൾ കായകൾ താനേ പൊഴിയുന്നു. ഗാസയുടെ കണ്ണുനീരും അൽപ്പം ഒലിവ് ചരിത്രവും...

New Update
olive seads

ഇത് ഒലിവ് വിളവെടുപ്പുകാലമാണ്. ഒക്ടോബർ നവംബർ മാസങ്ങളിലാണ് ഒലിവ് വിളവെടുപ്പ് നടക്കുന്നത്. ഇപ്പോൾ കായ്‌കൾ പഴുത്തുപാകമായി താനേ പൊഴിയുകയാണ്. വിളവെടുക്കാനാളില്ല. കർഷകരെല്ലാം അഭയാർത്ഥി ക്യാമ്പുകളിലാണ്.

Advertisment

ഗാസയിലെ സംഘർഷം ഒലിവ് വിളവെടുപ്പിനെയും ബാധിച്ചു. നൂറുകണക്കിന് മരങ്ങൾ ബോംബിംഗിലും മിസൈൽ ആക്രമണത്തിലും കത്തിനശിച്ചുപോയി. വിളവെടുക്കാനും ആളുകൾക്ക് ഭയമാണ്. തലയ്ക്കു മീതെ സദാ പറക്കുന്ന ബോംബുകൾ... ലക്ഷ്യം തെറ്റിയാൽ അതോടെ കഴിഞ്ഞു എല്ലാം.

olive seads-2

തെക്കൻ ഗാസയിൽ 10,800 ഏക്കർ സ്ഥലത്താണ് ഒലിവ് കൃഷി നടക്കുന്നത്. ഒരു വർഷം 35000 ടൺ ഒലിവാണ് ഇവിടെ ഉദ്പ്പാദിപ്പിക്കുന്നത്. ഇതിൽ ഏകദേശം 9 ശതമാനം ഉൽപ്പന്നം വീടുകൾക്കും കമ്പനികൾക്കുമായി ഉപയോഗത്തിന് നൽകപ്പെടുന്നു. ബാക്കിമുഴുവൻ എണ്ണയുൽപ്പാദിപ്പിക്കാനാണ് പോകുന്നത്. നല്ല വരുമാനമാണ് ഇതിലൂടെ കർഷകർക്ക് ലഭിക്കുന്നത്. 

olive seads-3

ആധുനിക യന്ത്രസംവിധാനങ്ങളുള്ള 40 ഒലിവ് മില്ലുകൾ ഗാസയിൽ പ്രവർത്തിക്കുന്നുണ്ട്. പലസ്തീനിൽ മൊത്തമായി ഒരു വർഷം ഉദ്പ്പാദിപ്പിക്കുന്ന ഒരു ലക്ഷം ടൺ ഒലിവിൽനിന്ന് 20000 ടൺ ഒലിവെണ്ണ ഉദ്പ്പാദി പ്പിക്കുന്നുണ്ട്. 7000 കുടുംബങ്ങളാണ് ഈ കൃഷിയിൽ വ്യാപൃതരായിരിക്കുന്നത്. 

ഒലിവ് വിളവെടുപ്പ് വലിയ ആഘോഷമാണ്. കുടുംബങ്ങൾ കൂട്ടമായാണ് കായ്‌കൾ ശേഖരിക്കുന്നത്. നാടോടി നൃത്തങ്ങളും പാട്ടുകളും ഒപ്പം ഒലിവ് മരത്തിന്റെ തണലിൽ ഭക്ഷണം പാകം ചെയ്യലും  മരച്ചുവട്ടിലെ വിശ്രമവും വർഷത്തിൽ ഒന്ന് - ഒന്നര മാസം നീണ്ടുനിൽക്കുന്ന ഉത്സവാഘോഷം പോലെയാണ് അവർക്ക്. 

olive seads-4

ആ ഓർമ്മകൾ അയവിറക്കി അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നവരുടെ കണ്ണുകൾ പലപ്പോഴും ഈറനണിയാറുണ്ട്. ഇസ്രയേലിനെ മനസ്സാ ശപിച്ചുകൊണ്ടാണ് അവരുടെ ദിനങ്ങൾ കഴിഞ്ഞുപോകുന്നത്. 

ഒലിവ് നിത്യഹരിത മരമാണ്. വേനലിൽ വാടില്ല, പിഴുതു വീഴാറില്ല. ഒലിവ് സത്യമുള്ള മരമായാണ് പലരും കണക്കാക്കുന്നത്. ഇസ്രായേലിലെ പലമരങ്ങൾക്കും 1000 വർഷം വരെ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. 

olive seads-5

ഒലിവ് ഉദ്പ്പാദനം ഏറ്റവും കൂടുതൽ ഉള്ളത് യൂറോപ്പിലാണ്. യൂറോപ്പിന്റെ സാമ്പത്തികവളർച്ചയിൽ ഒലീവിന്‌ നല്ല പങ്കുണ്ട്. 

വിശുദ്ധ ഗ്രന്ഥമായ ബൈബിളില്‍ പലയാവര്‍ത്തി പ്രതിപാദിക്ക പ്പെട്ടിട്ടുള്ള വൃക്ഷമാണ് ഒലിവ്. നോഹയുടെ പെട്ടകത്തില്‍ നിന്നും പുറത്തേയ്ക്ക് പറത്തി വിട്ട പ്രാവ്, ഒലിവിന്‍ ചില്ലകള്‍ കൊണ്ട് മടങ്ങിവന്നപ്പോള്‍ പ്രളയം അവസാനിച്ചുവെന്ന് നോഹ മനസ്സിലാക്കിയതായി പഴയ നിയമത്തില്‍ സൂചിപ്പിക്കുന്നു. 

ഒലിവിന്‍ ചില്ലകള്‍ സമാധാനത്തിന്റെയും പ്രത്യാശയുടെയും പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്. യേശുക്രിസ്തുവിനെ ഒലിവിന്‍ ചില്ലകള്‍കൊണ്ട് വരവേറ്റതായും, യേശു ഒലിവിന്‍ തോട്ടത്തില്‍ പ്രാര്‍ത്ഥിക്കുന്നതായും പുതിയനിയമവും പറയുന്നു. ഖുര്‍ ആനിലാകട്ടെ, വിശിഷ്ടമായ ഒരു ഫലമായാണ് ഒലീവിനെ വിശേഷിപ്പിക്കുന്നത്. 

olive seads-6

ഇസ്രയേലിലും സിറിയയിലുമാണ് ഒലിവിന്റെ ഉത്ഭവം എന്ന് പറയപ്പെടുന്നു. അവിടെ നിന്നും ഈജിപ്തിലേക്കും ഗ്രീസിലേക്കും ഇറ്റലിയിലേക്കും മറ്റു മെഡിറ്റെറേനിയന്‍ രാജ്യങ്ങളിലേക്കും പിന്നീട്, അമേരിക്കന്‍ നാടുകളിലേക്കും ഒലിവ് വ്യാപിച്ചു. 

ഇന്നും ലോകോത്തരമായ ഒലിവ് ഉത്പന്നങ്ങളായി കണക്കാക്കപ്പെടുന്നത് ഇസ്രയേല്‍ - പാലസ്തീൻ - സിറിയ നാടുകളിൽ വിളയുന്നവതന്നെയാണ്. 

olive seads-7

ഇസ്രയേലിന്റെ ഔദ്യോഗിക ചിഹ്നങ്ങളിൽ ഒലിവ് ചില്ലകൾ കാ ണാം. ഈ വർഷം നടന്ന ഗ്രീസ് ഒളിമ്പിക്സിൽ ഒലിവിൻ ചില്ലകൾ കൊണ്ടുണ്ടാക്കിയ കിരീടം ധരിപ്പിച്ച് വിജയികളെ ആദരിച്ചത് നാം കണ്ടതാണ്. ഒലിവ് പാരമ്പര്യം അവകാശപ്പെടുന്ന രാജ്യങ്ങളുടെ സാംസ്‌കാരിക പൈതൃകം, ഒലിവുമായി ബന്ധപ്പെട്ട് കിടക്കുന്നു. 

olive seads-8

ഒലിവ് കായ്കൾ എണ്ണയെടുക്കാന്‍ മാത്രമല്ല, തീന്മേശയില്‍ ഭക്ഷണമായും ഉപയോഗിക്കാറുണ്ട്. വിദേശിയാണെ ങ്കിലും ഒലിവിന്‍ കായ്കളും ഒലിവ് എണ്ണയും നമുക്കും ഇന്ന് ഏറെ പരിചിതമാണ്.

Advertisment