ഓർക്കുക, ഇതിൽ വലിയ ഒരു മുന്നറിയിപ്പ് റിസർവ് ബാങ്ക് ജനങ്ങൾക്ക് നല്കാനില്ല. ഈ മുന്നറിയിപ്പിലെ ഏറ്റവും താഴെയായി നൽകിയിരിക്കുന്ന ലിങ്കിൽ കയറി നോക്കിയാൽ റിസർവ് ബാങ്ക് അംഗീകാരമുള്ള ബാങ്കുകളുടെയും മറ്റു ധനകാര്യസഥാപനങ്ങളുടെയും പേരുവിവരങ്ങൾ നമുക്ക് വ്യക്തമായി മനസ്സിലാക്കാവുന്നതാണ്.
നമ്മൾ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം ആരുടെയെങ്കിലും മോഹനവാഗ്ദാനങ്ങളിൽ കുടുങ്ങി വല്ലയിടത്തും കൊണ്ടുപോയി നിക്ഷേപിച്ച് പിന്നെ നിലവിളിച്ചിട്ടു കാര്യമൊന്നുമില്ല.
റിസർവ് ബാങ്ക് നൽകിയിരിക്കുന്ന ലിങ്ക് പ്രകാരം റിസർവ് ബാങ്ക് അംഗീകാരമുള്ള കേരളത്തിലെ സ്വകാര്യ ബാങ്കുകളും ധനാകാര്യ സ്ഥാപനങ്ങളും താഴെപ്പറയുന്നവയാണ്.
/sathyam/media/media_files/TnYvsqzOmvbbCvAbH9Dt.jpg)
സ്വകാര്യ ബാങ്കുകൾ: സിഎസ്ബി ബാങ്ക് ലിമിറ്റഡ് -തൃശൂർ, ധനലക്ഷ്മി ബാങ്ക് ലിമിറ്റഡ് - തൃശൂർ, ഫെഡറൽ ബാങ്ക് ലിമിറ്റഡ് - ആലുവ, സൗത്ത് ഇന്ത്യൻ ബാങ്ക് ലിമിറ്റഡ് - തൃശൂർ.
സ്മാൾ ഫിനാൻഷ്യൽ ബാങ്ക്: ഇസാഫ് സ്മോള്‍ ഫിനാന്‍ഷ്യല്‍ ബാങ്ക് ലിമിറ്റഡ് - മണ്ണുത്തി, തൃശൂർ.
സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍: കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് - വികാസ് ഭവൻ, പാളയം, തിരുവനന്തപുരം.
റീജണല്‍ റൂറല്‍ ബാങ്ക്: കേരള ഗ്രാമീൺ ബാങ്ക്, ഹെഡ് ഓഫീസ് - എകെ റോഡ്, അപ് ഹിൽ, മലപ്പുറം.
റിസർവ് ബാങ്ക് അംഗീകാരമുള്ള ബാങ്കുകളുടെയും മറ്റു ധനകാര്യസഥാപനങ്ങളുടെയും പേരുവിവരങ്ങൾ അറിയാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: https://www.rbi.org.in/commonperson/English/Scripts/BanksInIndia.aspx