ചാന്ദ്രയാന്റെ ഭാഗമായ പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിലെ സൗത്ത് പോളിൽ നിരന്തരമായ പരീക്ഷണങ്ങൾ തുടരുകയാണ്. ഇതുവരെ നടത്തിയ പരീക്ഷണങ്ങളിൽ ചന്ദ്രനിൽ ഓക്സിജൻ (ഒ) സൾഫർ (എസ്) അലുമിനിയം (എഐ) കാൽസ്യം (സിഎ) ലോഹം (എഫ്ഇ) ക്രീമിയം (സിആര്‍) ടൈറ്റാനിയം (ടിഐ) മംഗനീസ് (എംഎന്‍)സിലിക്കോൺ (എസ്ഐ) എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.
അടുത്ത ലക്‌ഷ്യം ഹൈഡ്രോജനാണ്. ചന്ദ്രോപരിതലത്തിൽ ഹൈഡ്രോജൻ കണ്ടെത്താൻ നമ്മുടെ റോവറിനു കഴിഞ്ഞാൽ അത് ശാസ്ത്രലോകത്തുതന്നെ വിപ്ലവകരമായ ഒരു സന്ദേശമാകും എന്നത് തർക്കമറ്റ വസ്തുതയാണ്. ലോകമെമ്പാടുമുള്ള ശാസ്ത്രലോകത്തിന്റെ എല്ലാ കണ്ണുകളും ഇപ്പോൾ വിക്രം ലാൻഡറിന്റെ ഓരോ നീക്കങ്ങളിലുമാണ്..
ഓക്സിജനും ഹൈഡ്രജനും ചേർന്നാൽ ജലസാന്നിദ്ധ്യം യാഥാർഥ്യമാകും. ചന്ദ്രനിലെ സൗത്ത് പോളിൽ മഞ്ഞുകട്ടകൾ മൂടിക്കിടക്കുന്നുവെന്ന കണ്ടെത്തൽ മുൻ ചന്ദ്രയാൻ മിഷനിലൂടെ വെളിപ്പെട്ടതാണ്. ജലസാന്നിദ്ധ്യം ഉറപ്പായാൽ അവിടെ ജീവന്റെ തുടിപ്പുകളും ഉണ്ടാകാം.
ചന്ദ്രനിൽ ജലസാന്നിദ്ധ്യം ഉറപ്പാകുന്നതോടെ അന്തരീക്ഷ വിജ്ഞാനരംഗത്ത് ഒരു പുതിയ യുഗത്തിനാകും അത് പിറവി നൽകുക. യന്ത്രങ്ങൾ തണുപ്പിക്കുന്നതുകൂടാതെ റോക്കറ്റുകൾക്കുള്ള ഇന്ധനമായും അത് മാറപ്പെടുന്നതാണ്. സ്‌പേസ് മിഷനുകളെ സംബന്ധിച്ചിടത്തോളം ചന്ദ്രനിലെ വെള്ളത്തിന്റെ സാന്നിദ്ധ്യം വമ്പൻ മുതൽക്കൂട്ടാണ്.
ഭാവിയിലെ അന്തരീക്ഷ യാത്രകൾക്ക് ചന്ദ്രനിലെ ജലം ഉപയോഗപ്രദമാകുന്നതിനൊപ്പം ശ്വസിക്കുന്നതിനുള്ള ഓക്സിജനും അതുവഴി ഉൽപ്പാദിപ്പിക്കാൻ കഴിയുന്നതാണ്.
റോവർ ഇപ്പോൾ ലക്ഷ്യമിടുന്നത് ഹൈഡ്രജൻ സാന്നിദ്ധ്യം കണ്ടെത്തുക എന്നതുമാത്രമാണ്. വിക്രം റോവറിലെ ലേസർ മൂലം പ്രവർത്തിക്കുന്ന ബ്രേക്ക് ഡൗൺ സ്പെക്ടോസ്കോപ്പ് (എല്‍ഐബിഎസ്) ആണ് ഇതിനുള്ള പരീക്ഷണങ്ങൾ നടത്തുന്നത്.