സഹകരണ സ്ഥാപനങ്ങളുടെ തലപ്പത്ത് രാഷ്ട്രീയക്കാരെ വാഴിക്കരുത്. അത് അവസാനിപ്പിച്ചാൽ കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങൾ ഏറ്റവും മികച്ച മാതൃകയായി മാറപ്പെടും. സഹകരണസ്ഥാപനങ്ങൾ തകർക്കുന്നത് ആര്?

New Update
Gsj

സഹകരണസ്ഥാപനങ്ങൾ ആരാണ് തകർക്കുന്നത് ....?

ഈ വിലാപം ഇപ്പോൾ സ്ഥിരമായി കേൾക്കുകയാണ്...

സഹകരണസ്ഥാപനങ്ങൾ തകർക്കാൻ ഗൂഢ ശ്രമമെന്ന്...?

ഒരു കാര്യം ഉറപ്പുപറയാം.. മറ്റാരുമല്ല രാഷ്ട്രീയക്കാരാണ് ഈ സ്ഥാപനങ്ങൾ തകർക്കുന്നത് ?

Advertisment

രാഷ്ട്രീയക്കാർ ഈ പ്രസ്ഥാനങ്ങളുടെ തലപ്പത്തുവരുന്നതും അവർ ഇവയിലൂടെ നടത്തുന്ന പിൻവാതിൽ നിയമനങ്ങളും പൂർണ്ണമായും അവസാനിപ്പിച്ചാൽ കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങൾ ഏറ്റവും മികച്ച മാതൃകയായി മാറപ്പെടും.

വേണ്ടത്ര വിദ്യാഭ്യാസമോ അടിസ്ഥാനയോഗ്യതയോ ഇല്ലാത്ത നേതാക്കൾവരെ ഈ പ്രസ്ഥാനങ്ങളുടെ തലപ്പത്തുവരുന്നു, മികച്ച ശമ്പളവും ആനുകൂല്യങ്ങളുമുൾപ്പെടെ അവർ തോന്നുംപടി ഭരണം നടത്തുന്നു. അഴിമതിയുടെ ആദ്യ ചുവട് അവിടെ തുടങ്ങുന്നു...

ലോക്‌സഭാ ,നിയമസഭാ തെരഞ്ഞെടുപ്പുകളെക്കാൾ വീറും വാശിയുമാണ് മിക്ക സഹകരണപ്രസ്ഥാ നങ്ങളി ലും ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പുകൾക്ക്. അതിനുള്ള കാരണവും ഇപ്പോൾ ഏറെക്കുറെ വ്യക്തമാകുന്നുണ്ട്..

രാഷ്ട്രീയക്കാരെ പൂർണ്ണമായും ഒഴിവാക്കി, അതാതു ജില്ലാ കളക്ടർമാർ നേതൃത്വം നൽകുന്ന ഒരു സമിതി യാകണം എല്ലാ ജില്ലകളിലും ഈ സ്ഥാപനങ്ങളുടെ ഭരണനേതൃത്വം കയ്യാളേണ്ടത്..

സഹകരണ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങൾ പൊതുമേഖലാ സ്ഥാപന നിയമാനബോഡിനു കീഴിൽ കൊണ്ടുവരണം..

എങ്കിൽ മാത്രമേ ഈ സ്ഥാപനങ്ങൾ രക്ഷപെടുകയുള്ളു......

ഗ്രാമീണമേഖലയുടെ വികസനത്തിന് വഴികാട്ടിയാകേണ്ട സഹകരണപ്രസ്ഥാനങ്ങൾ ഈ നിലയിൽ തുടർ ന്നാൽ എല്ലാവരും കൂടി ഭരിച്ചുമുടിച്ച KSRTC,KSEB, ബെവ്കോ എന്നിവയുടെ അവസ്ഥയിലെത്തിയാൽ ഒട്ടും അതിശയപ്പെടാനില്ല.

കരുവന്നൂർ ബാങ്കിൽ പണം നഷ്ടപ്പെട്ടവർക്കൊപ്പമല്ല മറിച്ച് ബാങ്ക് ഭരിച്ച നേതാക്കൾക്ക് പിന്നിലാണ് നമ്മുടെ ഭരണ നേതൃത്വം ഒന്നാകെ.....

കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് മറ്റിടങ്ങളിൽ നിന്നും പണമെത്തിച്ചുനൽകുമെന്ന നേതാക്കളുടെയും മന്ത്രിമാരുടെയും പ്രഖ്യാപനം അമ്പരപ്പിച്ചുകളഞ്ഞു.. കാരണം...

ആളുകൾ അവിടെ നിക്ഷേപിച്ച പണം എവിടെപ്പോയി ....?

മാത്രമല്ല ഇതുപോലെ പണം നഷ്ടപ്പെട്ട കേരളത്തിലെ മറ്റു സഹകരണബാങ്കുകളിലെ നിക്ഷേപകരുടെ കാര്യത്തിലും എന്ത് തീരുമാനമാണുണ്ടായത് ....?

40 വർഷം സിപിഎം നേതൃത്വത്തിൽ എൽഡിഎഫ് ഭരണം നടത്തിയ കൊല്ലം ജില്ലയിലെ താമരക്കുടി സഹകരണ ബാങ്കിൽ 18 വർഷം മുൻപ് 13 കോടി രൂപയുടെ ക്രമക്കേടാണ് നടന്നത്. 3000 ത്തിലധികം ആളു കളുടെ നിക്ഷേപം അന്ന് നഷ്ടമായി. പണത്തിനായി സമരവും സത്യാഗ്രഹവും നടത്തിയ പലരും മനോവിഷമ ത്തോടെ മണ്മറഞ്ഞു. അന്ന് ഈ സ്ഥാപനത്തിന്റെ ഭരണം കയ്യാളിയ നേതാക്കൾ ഇന്നും രാഷ്ട്രീയപ്രവ ർത്ത നം സുഗമമായി നടത്തി മുന്നോട്ടുപോകുന്നു.

ഇപ്പോൾ കരുവന്നൂർ ബാങ്കിൽ നടക്കുന്നതുപോലെ താമരക്കുടി ബാങ്കിലും നിക്ഷേപകർക്ക് നഷ്ടപ്പെട്ട പണം ഉടൻ നൽകുമെന്ന് മന്ത്രി ബാലഗോപാലും വാസവനും ഒന്നരവർഷം മുൻപ് നേരിട്ടെത്തി ഉറപ്പുനല്കിയതാണ്. ഇന്നുവരെ അത് നടന്നില്ല. ഇനി നടക്കുമെന്ന പ്രതീക്ഷയുമില്ല.

അപ്പോൾ ചോദ്യം ഇതാണ് , സഹകരണസ്ഥാപനങ്ങൾ ആരാണ് തകർക്കുന്നത് .....?

ഒരു സംശയവും വേണ്ട , ഇവിടുത്തെ രാഷ്ട്രീയക്കാർ തന്നെയാണ്....

അവരുടെ അവിശുദ്ധ ഇടപെടലാണ് ഇത് ഈ നിലയിൽ അധഃപ്പതി ക്കാനുള്ള ഏക കാരണം...

Advertisment