/sathyam/media/media_files/RKGFzWSgEIJM6KWjaoMf.webp)
മികച്ച ട്രാക്ക് റിക്കാർഡുകളും പ്രതിഭയുമുള്ള കളിക്കാരായിട്ടും എന്തുകൊണ്ടാണ് ഇവർ തഴയപ്പെട്ടതെന്നതിന് മതിയായ വിശദീകരണം ബോർഡിനും സെലക്ഷൻ കമ്മിറ്റിക്കുമില്ല.
രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ 15 അംഗ ഇന്ത്യൻ ടീമിനെ ചീഫ് സെലക്ടർ അജിത് അഗർക്കറാണ് ഇന്ന് പ്രഖ്യാപിച്ചത്.
2023 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാതെ പോയ നിർഭാഗ്യവാന്മാരായ 5 മികച്ച കളിക്കാർ ഇവരാണ്.
- ദീപക്ക് ചാഹർ:13 മാച്ചുകളിൽ നിന്നും 16 വിക്കറ്റ്. 33.83203 ശരാശരിയിൽ റൺസ്. ദീപക്ക് അവസാനമായി കളിച്ചത് 2022 ൽ ബംഗ്ളാദേശിനെതിരെയായിരുന്നു.
2. വാഷിംഗ്ടൺ സുന്ദർ:16 ഏകദിന മത്സരങ്ങളിൽ നിന്ന് 233 റൺസും 16 വിക്കറ്റുകളും. മികച്ച ഓൾ റൗണ്ടറാണ്.
3. യുസ്‌വേന്ദ്ര ചഹൽ:ഇന്ത്യയിലെ മികച്ച ക്രിക്കറ്ററായി പേരെടുത്ത ചാഹൽ 72 മാച്ചുകളിൽ നിന്നും 121 വിക്കറ്റുകൾ കരസ്ഥമാക്കിയിട്ടുണ്ട്. രണ്ടുതവണ 5 ഉം അതിൽ കൂടുതൽ വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഇദ്ദേഹത്തെ തഴഞ്ഞതിൽ പല മുൻ ക്രിക്കറ്റർമാരും രോഷം പ്രകടിപ്പിച്ചിട്ടുണ്ട്.
4. പ്രസിദ്ധ് കൃഷ്ണ:മികച്ച റിക്കാര്ഡുള്ള കളിക്കാരൻ.14 മാച്ചുകളിൽ നിന്ന് 25 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഉയരക്കൂടുതൽ മൂലം ബൗൺസറുകൾ എറിയുന്നതിൽ വൈദഗ്ധ്യം.
5. സഞ്ജു സാംസൺ:28 കാരനായ സഞ്ജു ഇതുവരെ 13 ഏകദിനത്തിൽ കളിച്ചിട്ടുണ്ട്. ഇതിൽ 12 ഇന്നിങ്സിൽ 55.71 ആവറേജിൽ 104 എന്ന സ്ട്രൈക്ക് റേറ്റിൽ 390 റൺസ് നേടിയിട്ടുണ്ട്. ഇതിൽ മൂന്നു ഫിഫ്‌റ്റിയുമുണ്ട്. മികച്ച വിക്കറ്റ് കീപ്പർ കൂടിയാണ് സഞ്ജു സാംസൺ. മലയാളി എന്ന ലേബലും സഞ്ജു സാംസൺ എന്ന പേരും അദ്ദേഹത്തെ ഉത്തരേന്ത്യൻ ലോബിയ്ക്ക് അപ്രിയനാക്കി എന്ന ആരോപണം വ്യാപകമാണ്.