ഗണേഷ് കുമാറിന്റെ ചാരിറ്റി ഷോ അദ്ദേഹത്തിൻ്റെ വലിയൊരു പി.ആർ വർക്കിന്റെ ഭാഗം മാത്രം ! വീടില്ലാത്ത അനേകർ പത്തനാപുരം മണ്ഡലത്തിലുണ്ട്. അവരെയും അദ്ദേഹം പരിഗണിക്കേണ്ടതല്ലേ ? എൻഎസ്എസ് യൂണിയൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ​ഗണേഷ് വിജയിച്ചതും കുതന്ത്രങ്ങളിലൂടെ, ഉമ്മൻ ചാണ്ടിക്കെതിരെയും ഗൂഢതന്ത്രങ്ങൾ മെനഞ്ഞു. ഗണേഷ് കുമാറിന്റെ രാഷ്ട്രീയ ഭാവി ഇനി പത്തനാപുരത്തെ ജനങ്ങൾ തീരുമാനിക്കും !

New Update
ganesh

ണേഷ് കുമാറിനെപ്പറ്റി പിതാവ് പറഞ്ഞിരുന്നതും, മുൻഭാര്യ വെളിപ്പെടുത്തിയതും, ഇപ്പോൾ സഹോദരി പുറത്തുവിട്ടതും സരിത പറഞ്ഞിരിക്കുന്ന കുറെ വിവരങ്ങളും വച്ചുകൊണ്ട് ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ ഉമ്മൻചാണ്ടിയെയും മറ്റു നേതാക്കളെയും കുടുക്കാനും ബ്ളാക്ക് മെയിൽ ചെയ്യാനും നടത്തിയ ഗൂഢതന്ത്രങ്ങൾ ഇന്ന് സിബിഐ റിപ്പോർട്ടിലൂടെ ജനത്തിന് പകൽ പോലെ വ്യക്തമായിരിക്കുകയാണ്. ഒരു ജനപ്രതിനിധിയായിരിക്കാൻ അതുകൊണ്ടുതന്നെ അദ്ദേഹം ഒരിക്കലും യോഗ്യനുമല്ല.

ആരാണ് ഗണേഷ് കുമാർ ? എന്നതാണദ്ദേഹം ചെയ്തതും, ചെയ്തുകൊണ്ടിരിക്കുന്നതും ?

Advertisment

ഇക്കൊല്ലം നടന്ന പത്തനാപുരം താലൂക്ക് യൂണിയൻ NSS പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ഗണേഷ് കുമാർ നടത്തിയ കുതന്ത്രങ്ങൾ നാമറിയണം.

കഴിഞ്ഞതവണ അതായതു 3 വർഷം മുൻപു നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ എതിർത്ത ഏകദേശം 40 ൽ അധികം കരയോഗങ്ങളിൽ ഇത്തവണ മനപ്പൂർവ്വം തെരഞ്ഞെടുപ്പ് നടത്താതെ തൻ്റെ ചൊൽപ്പടിക്ക് നിൽക്കുമെന്ന് ബോദ്ധ്യമുള്ള കരയോഗങ്ങളിൽ മാത്രം തീരഞ്ഞെടുപ്പ് നടത്തി അവരുടെ വോട്ടുകൊണ്ടാണ് തികച്ചും നിയമവിരുദ്ധമായ രീതിയിൽ അദ്ദേഹം ഇത്തവണ പ്രസിഡണ്ട് ആയത്.

എല്ലാ കരയോഗങ്ങളിലും തെരഞ്ഞെടുപ്പ് നടത്തിയിരുന്നെങ്കിൽ ഒരു പക്ഷേ ഗണേശ്കുമാർ തോൽക്കു മായിരുന്നു. ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് പത്തനാപുരം NSS താലൂക്ക് സെക്രട്ടറി ശ്രീമാൻ അനിൽ കുമാറാണ്.

ഗണേഷ് കുമാർ ഇടപെട്ട് മനപ്പൂർവ്വം തെരഞ്ഞെടുപ്പ് നടത്താതിരുന്ന പല കരയോഗ പ്രതിനിധികളും NSS നേതൃത്വത്തോട് നേരിട്ട് പരാതിപ്പെട്ടെങ്കിലും ഒരു നടപടിയുമുണ്ടായില്ല. അതുകൊണ്ടുതന്നെയാണ്  എതിർക്കുന്ന കരയോഗങ്ങളെ തകർക്കാനുള്ള ഈ അജണ്ടക്ക് പിന്നിൽ NSS നേതൃത്വത്തിന്റെ പങ്കും സംശയിക്കുന്നത്. ഇപ്പോൾ നിയമവിരുദ്ധമായ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഗണേഷ് കുമാറിനെ NSS ഡയറക്ടർ ബോർഡംഗമാക്കിയതിലൂടെ  ഈ സംശയം കൂടുതൽ ബലപ്പെട്ടിരിക്കുകയാണ്. ഇതിനെതിരേ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് പല കരയോഗം ഭാരവാഹികളും.

ഗണേഷ് കുമാർ ഹിന്ദുമത വിശ്വാസിയല്ല എന്ന ആരോപണം ശക്തമാണ്. മറ്റാരുമല്ല അദ്ദേഹത്തിൻറെ സഹോദരി തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇതുന്നയിച്ചിട്ടുള്ളത്. അങ്ങനെ ഹിന്ദുവല്ലാത്ത  ഒരു വ്യക്തി NSS തലപ്പത്തു വന്നത് അതിലെ സ്വത്തുവകകൾ കണ്ടിട്ടാകാമെന്നും പത്തനാപുരത്തുകാർ ഇതേപ്പറ്റി ഗൗരവമായി ചിന്തിക്കണമെന്നും അവർ മുന്നറിയിപ്പു നൽകുന്നുണ്ട്.

ഗണേഷ് കുമാറിന്റെ ചാരിറ്റി ഷോ അദ്ദേഹത്തിൻ്റെ വലിയൊരു പി.ആർ വർക്കിന്റെ  ഭാഗമാണ്. ഒരു കുട്ടിക്ക് വീടുവച്ചു കൊടുത്തതും നിരവധി ഓപ്പറേഷൻ നടത്തിയിട്ടും സുഖമാകാതിരുന്ന ഒരു വനിതയുടെ വിഷയം നിയമസമഭയിലുന്നയിച്ചതും ഒക്കെ അദ്ദേഹം സ്വന്തം ചാനലിലൂടെയും വാഴ്ത്തുപാട്ടുകാരായ ചില ലോക്കൽ ചാനലുകൾ വഴിയും വളരെ വ്യാപകമായാണ് പ്രചരിപ്പിച്ചത്. പ്രതിച്ഛായ നിർമ്മാണമാണ് അദ്ദേഹം ഇതിലൂടെയൊക്കെ ലക്ഷ്യമിടുന്നത്. പി.ആർ വർക്കുകൾക്കായി ഗണേഷ് കുമാർ ധാരാളം പണവും മുടക്കുന്നുണ്ടെന്ന് പറയപ്പെടുന്നു.

വീടില്ലാത്ത അനേകർ പത്തനാപുരം മണ്ഡലത്തിലുണ്ട്. അവരെയും അദ്ദേഹം പരിഗണിക്കേണ്ടതല്ലേ ? കുട്ടിക്ക് വീടുവച്ചുനൽകുന്നത് അദ്ദേഹം സ്വന്തം പണം കൊണ്ടാണെന്ന് പറയുന്നു. അതേപ്പറ്റി ആധികാരികമായ വിവരമൊന്നുമില്ല. പത്തനാപുരം മണ്ഡലത്തിൽ പല വ്യക്തികളും സംഘടനകളും വീടില്ലാത്തവർക്ക് നിരവധി വീടുകൾ വച്ചുനല്കുന്നുണ്ട്..

അതുകൂടാതെ സർക്കാർ ഭവനപദ്ധതിയും പഞ്ചായത്തുകളുടെ പദ്ധതിയും നടക്കുന്നുണ്ട്. അതിസമ്പന്നനായ ഗണേഷ് കുമാറിന് ആർക്കെങ്കിലും  ഒരു വീട് നൽകാൻ യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ല. അതിൻ്റെ പേരിൽ നടക്കുന്ന വ്യാപകമായ പ്രചാരണമാണ് അരോചകമാകുന്നത്.

നിർദ്ധനരായ കുട്ടികൾക്ക് നൽകുന്ന സഹായം ചാരിറ്റി ഇവയിലൊന്നും കുട്ടികളുടെ ചിത്രം പ്രദര്ശിപ്പിക്കരുതെന്ന ബാലാവകാശ കമ്മീഷൻ ഉത്തരവുണ്ടായിട്ടും ആ പാവം കുട്ടിയെ നിരന്തരം ചാനലുകളിലൂടെ പ്രദർശിപ്പിക്കുന്നത് തികച്ചും തെറ്റാണ്. ക്രൂരമായ മുതലെടുപ്പാണ്..

പത്തനാപുരം സ്വദേശിനിയായ വനിതയ്ക്ക് ചികിത്സ നൽകിയ വിഷയം, ഒരു ഫോൺ കോൾ വഴി മെഡിക്കൽ സൂപ്രണ്ടുമായ മന്ത്രിയുമായോ നേരിട്ട് ബന്ധപ്പെട്ട് അനായാസം പരിഹരിക്കാമായിരുന്നു എന്നിരിക്കേ വിഷയം നിയമസഭയിലുന്നയിച്ചു കോലാഹലമുണ്ടാക്കി അതുവഴി മണ്ഡലത്തിലെ ജനങ്ങളുടെ കണ്ണിലുണ്ണിയാകാനുള്ള അടവാണ് അദ്ദേഹം പയറ്റിയത്. ഇത്തരം ചെപ്പടിവിദ്യകളെല്ലാം കുറേയാളുകൾ വിശ്വസിക്കുന്നുമുണ്ട്.. അതുകൊണ്ടാണല്ലോ അദ്ദേഹം പത്തനാപുരത്ത് സ്ഥിരമായി വിജയിക്കുന്നത്.

നടി ശ്രീവിദ്യയുടെ സ്വത്തു തട്ടിയെടുത്തുവെന്ന ആരോപണം ഇപ്പോൾ സഹോദരിതന്നെയാണ് ഉയർത്തി യിരിക്കുന്നതും സ്വത്തിനോട് അദ്ദേഹത്തിന് അമിതമായ ആർത്തിയാണെന്ന് പറഞ്ഞിരിക്കുന്നതും.

കേരളത്തിൽ ആരും മുതൽ മുടക്കരുതെന്ന് സൗദി അറേബ്യയിൽ പോയി പ്രസംഗിച്ച ഗണേശ് കുമാർ യഥാർത്ഥത്തിൽ നാടിനെ ഒറ്റുകൊടുക്കുകയാണ് ചെയ്തത്. പ്രവാസികൾക്കനുകൂലമായ നിക്ഷേപ സാഹചര്യങ്ങൾ മറ്റു സംസ്ഥാനങ്ങൾ സൗജന്യമായി ഒരുക്കിനൽകുമ്പോൾ ഇവിടെ അതിനുള്ള സാഹചര്യം സൃഷ്ടിക്കാനല്ലേ ഒരു ഭരണകക്ഷി MLA ശ്രമിക്കേണ്ടത് ? LDF വിട്ട് UDF ൽ ചേക്കേറാനുള്ള ഗണേശ് കുമാറിന്റെ അടവയാണ് പലരും അദ്ദേഹമുയർത്തുന്ന ഇത്തരം വിമർശനങ്ങളെ കാണുന്നത്. ഇതിനുപിന്നിൽ സമ്പന്നനും അഴിമതിവീരനുമായ ഒരു UDF എം.പി യുടെ പിന്തുണയും ഉണ്ടെന്ന് പറയപ്പെടുന്നു.

വിനായകനെ വിമർശിച്ചതിന് വിനായകൻ നൽകിയ ചുട്ട മറുപടിക്കു ഉത്തരമില്ലാതെ ഇദ്ദേഹം വളരെ നാൾ മൗനവ്രതത്തിലായിരുന്നു. ഇതാണ് അദ്ദേഹത്തിൻറെ രീതി. ഇപ്പോൾ സ്വന്തം സഹോദരി ഉന്നയിക്കുന്ന ആരോപണ ങ്ങൾക്കും മറുപടിയില്ല. നടി ആക്രമിക്കപ്പെട്ട കേസിലും ഇദ്ദേഹത്തിന്റെ നിലപാട് ദുരൂഹമായിരുന്നു.

ഇദ്ദേഹം സ്വന്തം മണ്ഡലത്തിൽ നടത്തുന്ന എല്ലാ സന്ദർശനങ്ങളും അതുപോലെ ഉദ്യോഗസ്ഥരെ ശകാരി ക്കുന്നതും, ചാരിറ്റി ചെയ്യു ന്നതും, നിർദേശങ്ങൾ നല്കുന്നതുമൊക്ക ലൈവ് ആയും റിക്കാർഡ് ചെയ്തും സമൂഹമദ്ധ്യമങ്ങളിലും പത്ര ങ്ങളിലും ചൂടോടെ പ്രചരിപ്പിക്കുവാൻ ഒരു പി.ആർ ടീം സദാ ഒപ്പമുണ്ട്. ഇതെല്ലം വെറും അഭിനയങ്ങളാണെന്ന സത്യം പലർക്കുമറിയാമെങ്കിലും കണ്ണടച്ചു വിശ്വസിക്കുന്നവരാണ് കൂടുതലും.

ചില ലോക്കൽ ചാനലുകളും കഥയറിയാതെ ആട്ടം കാണുന്ന ചിലരാണ് ഇദ്ദേഹത്തിന്റെ വീരകഥകൾ സദാ വാഴ്ത്തിപ്പാടിക്കൊണ്ടിരിക്കുന്നത്.

വികസനനായകൻ എന്നപേരാണ് അനുചരർ ഇദ്ദേഹത്തിന് നൽകിയിരിക്കുന്നത് . മറ്റുള്ള സ്ഥലങ്ങളിൽ കാണാത്ത എന്തുവികസനമാണ് പത്തനാപുരത്തുനടന്നതെന്ന് പത്തനാപുരത്തുകാർക്കുപോലുമറിയില്ല.

ആരോഗ്യമേഖലയിൽ ഏറെ പിന്നോക്കം നിൽക്കുന്ന പത്തനാപുരത്തിന് ഒരു താലൂക്കാശുപത്രി ഇന്നും സ്വപ്നമാണ്.സ്ഥലമേറ്റെടുത്തു, ഫണ്ടനുവദിച്ചു എന്ന് കേൾ ക്കാൻ തുടങ്ങിയിട്ട് നാളുകളായി. നിന്നുതിരിയാൻ ഇടമില്ലാത്ത പത്തനാപുരത്തെ KSRTC ബസ് ഡിപ്പോ വികസനം ഒന്നുമായില്ല. തൊട്ടടുത്തുള്ള ഫോറെസ്റ്റിന്റെ കുറച്ചുസ്ഥലം ഏറ്റെടുത്താൽ അത് നടപ്പാകും. പത്തനാപുരത്തിന് വളരെ അനിവാര്യമായ ഒരു ബൈപ്പാസ് ഇനിയും സ്വപ്നമായി തുടരുന്നു.. ഇതൊക്കെയല്ലേ ഒരു നാടിൻറെ കാതലായ ആവശ്യങ്ങൾ..

പത്തനാപുരം മണ്ഡലത്തിലൂടെ കടന്നുപോകുന്ന പുനലൂർ-മൂവ്വാറ്റുപുഴ സംസ്ഥാനപാത ഒഴിച്ചാൽ മണ്ഢലത്തിലെ റോഡുകൾ പലതും മോശം അവസ്ഥയിലാണ്. പത്തനാപുരം മുൻസിപ്പാലിറ്റിയാക്കാനുള്ള ശ്രമങ്ങളും ഉണ്ടായിട്ടില്ല.

ജനപ്രതിനിധികളെ തെരഞ്ഞെടുത്തയക്കുമ്പോൾ പിന്നീട് അവർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും വളരെ സൂക്ഷ്മതയോടെ വിലയിരുത്താൻ ഓരോരുത്തരും ശ്രമിക്കേണ്ടതാണ്. നമ്മുടെ ജനപ്രതിധികളിൽ പലരെപ്പറ്റിയും ഉയർന്നുവരുന്ന ഞെട്ടിക്കുന്ന പല അഴിമതിയാരോപണങ്ങൾക്കും ഒരളവിൽ കാരണക്കാർ നമ്മൾ വോട്ടർമാർ തന്നെയാണ്. വിവാദങ്ങളും വാചകമടിയും ചെപ്പടിവിദ്യകളുമല്ല മറിച്ച് വികസനമാണ് നാട് ലക്ഷ്യമിടുന്നത്.ജനം ആഗ്രഹിക്കുന്നതും അതാണ്.

Advertisment