/sathyam/media/media_files/WlCzoynqzeaTMRmzpMu7.jpg)
ഗാസയിലെ അൽ അഹ്ലി അറബ് ഹോസ്‌പിറ്റലിൽ ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ 500 പേർ കൊല്ലപ്പെട്ട തിന്റെ ഉത്തരവാദിത്വം പാലസ്തീൻ ഇസ്ലാമിക് ജിഹാദ് (PIJ) എന്ന ഭീകര സംഘടനയ്ക്കുമേലാണ് ഇസ്രായേൽ ആ രോപിച്ചത്. എന്നാൽ ആക്രമണം നടത്തിയത് ഇസ്രായേൽ ആണെന്ന് ഒട്ടുമിക്ക അറബ് രാജ്യങ്ങളും പ്രഖ്യാ പിച്ചിരുന്നു.
പാലസ്തീൻ ഇസ്ലാമിക് ജിഹാദ് , ഹമാസ് കഴിഞ്ഞാൽ ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ഏറ്റവും വലിയ ഭീകര സംഘടനയാണ്. ഇസ്രയേലുമായി ഒരുവിധത്തിലുള്ള ഒത്തുതീർപ്പിനും തയ്യാറല്ലാത്ത പാലസ്തീൻ ഇസ്ലാമിക് ജിഹാദ് (PIJ) രൂപീകരിച്ചത് 1981 ൽ ' ഫത്താഹി അൽ ശിക്കാക്കി, അൽ അസീസ് ഔദ എന്നിവർ ചേർന്നാണ്.
/sathyam/media/media_files/jgqHubMv2zuKQf9mqLyQ.jpg)
ഈ സംഘടന ഹമാസിന്റെ എതിരാളികൾ കൂടിയാണ്. ആദ്യകാലങ്ങളിൽ ഹമാസുമായി ചേർന്ന് ഇസ്രയേ ലിനെതിരേ ആക്രമണം നടത്തിയിരുന്നെങ്കിൽ പിന്നീടവരുമായി വേർപിരിയുകയും സ്വന്തമായി ചാവേർ ആക്രമണമുൾപ്പെടെ നടത്തുകയുമാണ് ചെയ്യുന്നത്. ഗാസ,ഇസ്രായേൽ, വെസ്റ്റ് ബാങ്ക് ഉൾപ്പെടുന്ന പ്രദേശങ്ങൾ ഉൾപ്പെടുത്തി ഒരു ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുകയാണ് പാലസ്തീൻ ഇസ്ലാമിക് ജിഹാദ് അഥവാ PIJ യുടെ ലക്‌ഷ്യം.
ഹമാസ്, ഇസ്രയേലുമായി ചർച്ചകൾ നടത്തുന്നതിന് എതിരല്ല. അവർ ഗാസയിൽ തെരഞ്ഞെടുപ്പ് നടത്തിയാണ് അധികാരം കയ്യടക്കിയത്. 2017 ൽ ഹമാസ് അവരുടെ പ്രധാന ചാർട്ടറിൽ മാറ്റം വരുത്തി ഇസ്രയേലുമായി അനുനയത്തിന്റെ മാർഗ്ഗം സ്വീകരിച്ചിരുന്നു.
/sathyam/media/media_files/GjA1zJVsd8y4R48noe1Q.jpg)
PIJ ,ഹമാസിന്റെ സഹായമില്ലാതെ 2019 ,2020 കാലഘട്ടത്തിൽ ഇസ്രായേലിൽ വ്യാപക ആക്രമണം നടത്തു കയുണ്ടായി. ഇതിന്റെ പ്രതികാരമായി ഇസ്രായേൽ സേന PIJ സെക്രട്ടറി ജനറൽ ഫത്താഹി അൽ ശിക്കാ ക്കിയെ വധിച്ചു. ഇതേത്തുടർന്ന് നൂറുകണക്കിന് റോക്കറ്റാക്രമണങ്ങൾ അവർ ഇസ്രായേലിലേക്ക് PIJ നടത്തി യിരുന്നു.
ഹമാസിനെപ്പോലെ PIJ ക്ക് രാഷ്ട്രീയ ശാഖകളൊന്നുമില്ല. കേവലം ആയുധം വച്ചുപോരാടുന്ന ഇവരുടെ പ്രധാന ഓഫീസ് സിറിയയിലെ ഡമാസ്‌ക്കസിലാണ്. മറ്റൊന്ന് ഇറാനിലും. സന്ധിസംഭാഷണമോ ചർച്ചകളോ ആഗ്രഹിക്കാത്ത ഇക്കൂട്ടർ യുദ്ധം ചെയ്ത് ഇസ്രയേലിനെ ഇല്ലായ്മ ചെയ്യണമെന്ന പക്ഷക്കാരാണ്.
/sathyam/media/media_files/CSWtTs8rIwzXYLnuhHdz.jpg)
ലബനോനിലെ ഹിസ്ബുള്ള എന്ന തീവ്രവാദഗ്രൂപ്പാണ് PIJ അംഗങ്ങൾക്ക് ട്രെയിനിങ് നൽകിയിട്ടുള്ളത്. ആദ്യം ഇതിൽ അധികം അംഗങ്ങളില്ലായിരുന്നെങ്കിലും ഇപ്പോൾ ഗാസയിലും വെസ്റ്റ് ബാങ്കിലുമായി നൂറുകണക്കിന് അംഗങ്ങൾ സജീവമാണ്.
ഈജിപ്ത്, ഇറാൻ,തുടങ്ങിയ രാജ്യങ്ങളിലെ ഇസ്ലാമിക സംഘടനകളിൽ നിന്നും ഇസ്ലാമിക രാജ്യങ്ങളിലെ വഖഫ് ബോർഡുകളിൽ നിന്നും ഇസ്‌ലാം മതവിശ്വാസികളിൽ നിന്നുമാണ് ഇവർ ആയുധത്തിനും പ്രവർത്തനത്തിനു മുള്ള ഫണ്ടുകൾ കണ്ടെത്തുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us