ഗാസയിൽ ജനജീവിതം ദുസ്സഹമായിരിക്കുന്നു. 50000 ജനങ്ങൾ പട്ടിണിയിൽ. കുടിവെള്ളം 3 മണിക്കൂർ മാത്രം. ഗാസയിൽ ഇതുവരെ 3500 പേരും വെസ്റ്റ് ബാങ്കിൽ 1200 പേരും കൊല്ലപ്പെട്ടു. പരുക്കേറ്റ പതിനായിരങ്ങൾ വേറെയും; ഭീതിയിൽ ഒരു ജനത

New Update
Bd

ജനജീവിതം ദുസ്സഹമായിരിക്കുന്നു.. കുറഞ്ഞത് 50000 ജനങ്ങൾ പട്ടിണിയിലാണ്..

ഒരു നേരത്തെ ആഹാരം പോലും കിട്ടാത്ത ആയിരങ്ങളുണ്ട്...

കുടിവെള്ളം 3 മണിക്കൂർ മാത്രം.. അതൊട്ടും പര്യാപ്തമല്ല..

ഗാസയിൽ ഇതുവരെ 3500 പേരും വെസ്റ്റ് ബാങ്കിൽ 1200 പേരും കൊല്ലപ്പെട്ടു..

പരുക്കേറ്റ പതിനായിരങ്ങൾ വേറെ....

ഗാസ വിഷയത്തിൽ ഇറാന്റെ ഇടപെടൽ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുന്നു..

Advertisment

ഇറാനും ഇറാൻ പിന്തുണയുള്ള ഹമാസ് സേനയും ഇസ്രായേലിനെ ആക്രമിക്കുമെന്ന് ഇന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നു.

റഷ്യൻ പ്രസിഡന്റുമായി ചർച്ച നടത്തിയശേഷമാണ് ഇറാൻ ഈ ഭീഷണി പുറപ്പെടുവിച്ചിരിക്കുന്നത്. ഇറാൻ നേരിട്ടാക്രമിച്ചാൽ അത് യുദ്ധമായി മാറും.

യുദ്ധമുണ്ടായാൽ ഇസ്ലാമിക രാജ്യങ്ങൾ ഇറാനോപ്പം യുദ്ധത്തിൽ പങ്കാളികാളാകുമോ എന്ന ഭയം അമേരി ക്കയ്ക്കുണ്ട്.

കാരണം ഇസ്‍ലാമിക രാജ്യങ്ങളുടെ നേതൃത്വം ഇറാന് നൽകാൻ സൗദി സഖ്യവും, തുർക്കി ഉൾപ്പെടെയുള്ള രാജ്യങ്ങളും തയ്യാറാകില്ല.കാരണം ഹമാസ് സുന്നി ഇസ്‌ലാം വിഭാഗമാണ്.. ഷിയാ രാജ്യമായ ഇറാൻ അവരുടെ രക്ഷയ്‌ക്കെത്തുന്നത് അറബ് രാജ്യങ്ങൾക്ക് ഉൾക്കൊള്ളാനാകുന്നതല്ല.

അത്തരമൊരു യുദ്ധമുണ്ടായാൽ ഇപ്പോൾ അമേരിക്കയും സഖ്യകക്ഷികളും യുക്രൈനിനെ പിന്തുണയ്ക്കുന്ന രീതിയിൽ ചൈനയും റഷ്യയും ഇറാന് പിന്തുണ നല്കുമെന്നുറപ്പാണ്.

കാര്യങ്ങൾ ഒരു ലോകമഹായുദ്ധത്തിലേക്ക് നീങ്ങിയാൽ അത് ലോകത്തിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയാകാം.

ആണവശക്തികൾ തമ്മിലുള്ള ഏറ്റുമുട്ടൽ ഒടുവിൽ വിനാശത്തിലേക്ക് നീങ്ങിയേക്കാം.

നാശനഷ്ടങ്ങളോ യുദ്ധക്കെടുത്തിയോ ഇസ്രായേലിന്റെ സമനില തെറ്റിച്ചാൽ അണുവായുധ പ്രയോഗത്തിന് അവർ മടിക്കില്ലെന്നാണ് നയതന്ത്ര വിദഗ്ധരുടെ അഭിപ്രായം.

Hd

അത്തരമൊരു അവസ്ഥ ഒഴിവാക്കാനുള്ള പൂർണ്ണ ശ്രമമാണ് അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും ഇപ്പോൾ നടത്തുന്നത്.

 ഇറാനെ സംബന്ധിച്ചിടത്തോളം അവർ തികച്ചും ഭീതിയിലാണ്.. കാരണം ഹമാസ്, ഇസ്രായേലിൽ നടത്തിയ ആക്രമണവും ലബനോനിൽ ഹിസ്ബുള്ള എന്ന സായുധസേനയുടെ തയ്യാറെടുപ്പുകളും ഇറാന്റെ മാത്രം സംഭാവനയാണ്..ഇറാൻ ഒരു ഭീകരരാഷ്ട്രമാണെന്ന് ഇസ്രയേലും പ്രഖ്യാപിച്ചു..

ഇതിനുള്ള തിരിച്ചടി നടപടികൾ ഗാസ യുദ്ധശേഷം ഇസ്രായേലിന്റെയും അമേരിക്കയുടെയും ഭാഗത്തുനിന്നു ണ്ടാകുമെന്നും ഇറാഖിൽ നടത്തിയതുപോലുള്ള അധികാരമാറ്റം ഇറാനിൽ നടത്തപ്പെടുമെന്നും അവർ ഭയപ്പെടുന്നുണ്ട്.

Hf

അതുകൊണ്ടാണ് നേരിട്ട് യുദ്ധത്തിൽ പങ്കെടുക്കുമെന്നും ഇസ്രായേലിലെ ആക്രമിക്കുമെന്നും അവർ മുന്ന റിയിപ്പ് നൽകിയിരിക്കുന്നത്. അങ്ങനെ വന്നാൽ അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കുമെതിരെ ഒരു മറുചേരി രൂപീകൃതമാകുകയും തങ്ങൾ സുരക്ഷിതരാകുകയും ചെയ്യുമെന്നാണ് ഇറാന്റെ കണക്കുകൂട്ടൽ..

4 ലക്ഷം വരുന്ന ഇസ്രായേൽ സൈന്യവും ടാങ്കുകളും കഴിഞ്ഞ 11 ദിവസമായിട്ടും ഗാസയിൽ കരയുദ്ധം നടത്താൻ തയ്യറാകാത്തതും ഈ കാരണങ്ങൾ മൂലമാണ്..

Advertisment