/sathyam/media/media_files/7UiYUvOGJT05euZqPLzb.jpg)
ഗാസയിലെ ഒരു സാധാരണ മുക്കുവ കുടുംബത്തിൽ ജനിച്ചുവളർന്ന് ഇപ്പോൾ 33,000 കോടിയുടെ സമ്പത്തിനുടമയായി ഖത്തറിലെ ദോഹയിൽ സുരക്ഷിതനായി ആഡംബരജീവിതം നയിക്കുന്ന ഹമാസ് തലവനായ ഇസ്മായിൽ ഹാനിയ എന്ന 61 കാരന്റെ വളർച്ച അസൂയാവഹമാണ്.
/sathyam/media/media_files/ESor9ct9krUqUWwqvAtB.jpg)
2023 ഒക്ടോബർ 7, രാവിലെ ആയിരക്കണക്കിനുവരുന്ന ഹമാസ് ഭീകരർ കര,വ്യോമ,കടൽമാർഗം ഇസ്രായേ ലിൽ നടത്തിയ ആക്രമണങ്ങളും നരഹത്യകളും ദോഹയിലെ ഒരു വലിയ ഹോട്ടലിലെ ടി.വി സ്‌ക്രീനിൽ തൻ്റെ അനുചരർക്കൊപ്പം ഇരുന്ന് ഇസ്മായിൽ ഹാനിയ കാണുന്നുണ്ടായിരുന്നു.എല്ലാം കഴിഞ്ഞപ്പോൾ ആ മുഖത്ത് ആത്മസംതൃപ്തിയുടെ ഒരു പുഞ്ചിരി വിടർന്നു. അനുചരർക്കൊപ്പം അല്ലാഹുവിനു നന്ദിപറഞ്ഞു കൊണ്ട് എല്ലാവർക്കുമൊപ്പം ഹാനിയയും സജദ ( മുട്ടുകുത്തി പ്രണാമം ) ചെയ്തു.
ഹമാസ് - ഇസ്രായേൽ പോരാട്ടം ഇന്ന് 16 ദിവസം പിന്നിടുന്നു. 1400 ൽ അധികം ഇസ്രയേലികളും ഏകദേശം 5000 ത്തോളം പലസ്തീൻകാരും കൊല്ലപ്പെട്ടു. നിരവധി കെട്ടിടങ്ങളും സ്‌കൂൾ, ആശുപത്രി, ആരാധനാലയങ്ങളും ബോംബിട്ടു തകർക്കപ്പെട്ടു. യുദ്ധം ഇപ്പോഴും തുടരുന്നു. ഭീതിയിലാണ് പാലസ്തീൻ ജനത ഒന്നാകെ.
/sathyam/media/media_files/fEl3VFgRgtRLmoIj1Tev.jpg)
1962 ജനുവരി 29 ന് ഗാസയിലെ 'അൽ ഷത്തി' എന്ന അഭയാർഥിക്യാമ്പിൽ ഒരു മത്സ്യത്തൊഴിലാളി കുടുംബ ത്തിലാണ് ഇസ്മായിൽ ഹാനിയയുടെ ജനനം. അഭയാർത്ഥി ക്യാംമ്പിൽ ഐക്യരാഷ്ട്രസഭ നടത്തിയിരുന്ന സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചെറുപ്പം മുതലേ ഇസ്രായേൽ പലസ്തീൻ സംഘർഷം നേരിൽക്ക ണ്ടുവളർന്ന ഹാനിയ 1983 ൽ ഗാസയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ ചേർന്നശേഷമാണ് തന്നിലെ നേതൃ പാടവം പ്രകടമാക്കിയത്. മികവുറ്റ പ്രഭാഷണങ്ങളിലൂടെ കുറഞ്ഞ കാലം കൊണ്ട് എല്ലാവരുടെയും ആദരം പിടിച്ചുപറ്റി. ഇസ്ലാമിക് സ്റ്റുഡന്റ് ബ്ലോക്കിൽ ചേർന്നശേഷം 1987 ൽ അറബിക് ലക്ച്ചററിൽ ഹാനിയ ഗ്രാജു വേഷൻ നേടുകയുണ്ടായി.
/sathyam/media/media_files/yb3DtkDbDKHAyiVSPLCp.jpg)
പഠനം കഴിഞ്ഞശേഷം 1987 ൽ തന്നെ ഹമാസിൽ ചേർന്നുപ്രവർത്തിച്ചു. ആദ്യമായി ഗാസയിൽ നടന്ന ഇസ്രായേൽ അധിനിവേശ വിരുദ്ധ പ്രകടനത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിക്കുകയും 18 ദിവസം ജയിലിൽ കഴിയുകയും ചെയ്തു.ഒരു കൊല്ലത്തിനുശേഷം വീണ്ടും അറസ്റ്റ് ചെയ്യപ്പെടുകയും 6 മാസം ജയിലിൽ കഴിയുക യുമുണ്ടായി. മൂന്നാം തവണ 1989 ൽ അറസ്റ്റ് ചെയ്യപ്പെട്ട ഹാനിയയെ മൂന്നുവർഷമാണ് ഇസ്രായേൽ തടവിൽ പാർപ്പിച്ചത്.
1992 ൽ ചില ലബനോൻ നേതാക്കൾക്കൊപ്പം ഹാനിയയെയും ജയിലിൽനിന്നും നേരെ ലബനോനിലേക്ക് ഒരു കൊല്ലത്തേക്ക് നാടുകടത്തി.ഈ കാലയളവിലാണ് ഹമാസ് എന്ന സംഘടനയെപ്പറ്റി ഹാനിയ വളരെ ആഴത്തിൽ പഠിക്കുന്നതും മനസ്സിലാക്കുന്നതും.
/sathyam/media/media_files/aVMLX8ctkSxnJErWVgki.jpg)
ഒരുകൊല്ലത്തിനുശേഷം ഗാസയിൽ മടങ്ങിയെത്തിയ ഹാനിയ ഇസ്ലാമിക യൂണിവേഴ്‌സിറ്റിയുടെ ഡീൻ ആയി നിയമിക്കപ്പെട്ടു. ആ കാലയളവിൽ ധാരാളം വിദ്യാർത്ഥികളെ ഹമാസിൽ ചേർക്കാൻ ഹാനിയ്ക്ക് കഴിഞ്ഞു.
ഇസ്‌മായിൽ ഹാനിയയുടെ ജീവിതത്തിലെ ഏറ്റവും വലിയ ടേണിങ് പോയിന്റ് ഹമാസ് തലവനായിരുന്ന ഷേ ഖ് അഹമ്മദ് യാസിന്റെ സെക്രട്ടറിയായി നിയമിതനായതാണ്. യാസിൻ സ്വന്തം കഴിവും ബുദ്ധിയുമുപ യോ ഗിച്ച് ഹമാസ് തലവനെ സ്വാധിനിക്കുകയും യാസിനെ കണ്ണടച്ചുവിശ്വസിക്കാൻ ഹമാസ് നേതാവ് ഷേഖ് അഹ മ്മദ് തയ്യറാകുകയും ചെയ്തു.
2003 സെപ്റ്റംബർ 6 ന് ഹമാസിന്റെ ഉന്നതതലയോഗം നേതാവായ ഷേഖ് അഹമ്മദിന്റെ നേതൃത്വത്തിൽ നടന്ന രഹസ്യകേന്ദ്രത്തിൽ ഇസ്രായേലിന്റെ മിസൈൽ ആക്രമണമുണ്ടാകുകയും നേതാക്കളെല്ലാം പലഭാഗ ത്തേക്കോടി രക്ഷപെടുകയുമായിരുന്നു.ഓടി രക്ഷപെടാൻ കഴിയാതെ വീൽ ചെയറിലായിരുന്ന ഹമാസ് തലവനെ തൻ്റെ അസാമാന്യ ധൈര്യവും സാഹസികതയും മൂലമാണ് സുരക്ഷിതമായി രക്ഷപെടുത്താൻ യാസിനു കഴിഞ്ഞത്. അതോടെ അയാൾ ഗാസയിലെ ജനങ്ങളുടെ ഹീറോ ആയി മാറി.
/sathyam/media/media_files/HAyevu17yk0C6UIJCu2Z.jpg)
പിന്നീട് ഇസ്രായേൽ ആക്രമണത്തിൽ ഹമാസ് തലവൻ കൊല്ലപ്പെടുകയും ഇസ്മായിൽ ഹാനിയയുടെ നേതൃ ത്വത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയായി മാറിയ ഹമാസ് , 2006 ൽ നടന്ന തെരഞ്ഞെടുപ്പിൽ ഫത്താ പാർട്ടിയെ തറപറ്റിച്ച് ഗാസയുടെ അധികാരം കൈക്കലാക്കുകയുമായിരുന്നു.132 അംഗ പാർലമെന്റിൽ 76 സീറ്റിൽ ഹമാസും 43 സീറ്റിൽ ഫത്താ പാർട്ടിയുമാണ് വിജയിച്ചത്.
അങ്ങനെ ഇസ്മായിൽ ഹാനിയ പ്രധാനമന്ത്രിയായി.അന്നുമുതൽ ഇന്നുവരെ ഗാസയുടെ പൂർണ്ണനിയന്ത്രണം ഹമാസിൻ്റെ അധീനതയിലാണ്.
2007 ൽ ഫത്താ പാർട്ടിയുടെ പലസ്തീൻ രാഷ്‌ട്രപതി ഹാനിയയുടെ സർക്കാ രിനെ പിരിച്ചു വിട്ടെങ്കിലും അതംഗീകരിക്കാൻ ഹനിയയും കൂട്ടരും തയ്യറായില്ല. ഒടുവിൽ രാഷ്ട്രപതിക്ക് തന്നെ പുറത്തുപോകേണ്ടി വന്നു. ഫത്താ പാർട്ടിയുമായുള്ള ഹമാസിന്റെ ഉരസൽ ഇപ്പോഴും തുടരുന്നു.
2017 ൽ ഹമാസിന്റെ ശൂറ കൗൺസിൽ ഹമാസിന്റെ തലവനായി ഇസ്മായിൽ ഹാനിയയെ നിയമിച്ചു. 15 അംഗ പോളിറ്റ് ബ്യുറോയുടെ തലവനും ഹാനിയയാണ്.
ഗാസയിലെ ഹമാസ് സർക്കാരിന്റെ പ്രധാനമന്ത്രി ഇസാം അൽ ഡാലീസ്, മന്ത്രിമാർ, മന്ത്രാലയങ്ങൾ, വകുപ്പുകൾ ഒക്കെ ഹമാസിന്റെ നേതൃത്വത്തിൽ വെവ്വേറെ പ്രവർത്തിച്ചുപോന്നു.
ഹമാസ് തലവനായശേഷം ഗാസ വിട്ട ഇസ്മായിൽ ഹാനിയ ഒരു ഡെലിഗേഷനൊപ്പം തുർക്കി,ഖത്തർ, മലേഷ്യ, കുവൈറ്റ്,റഷ്യ,ലബനോൻ എന്നീ രാജ്യങ്ങളിലേക്ക് സാമ്പത്തികസഹായത്തിനും പിന്തുണയ്ക്കു മായി സന്ദർ ശനം നടത്തി. ഇറാനോപ്പം ഉറ്റസൗഹൃദം സ്ഥാപിക്കാൻ നടത്തിയ ശ്രമങ്ങളും ഫലം കണ്ടു. ഹമാസിന്റെ ഓപ്പ റേഷൻ വിഭാഗം തുർക്കിയിലെ ഇസ്‌താംബുളിൽ സ്ഥാപിക്കുകയും ചെയ്തു.
2020 ൽ റഫാ ബോർഡർ വഴി വീണ്ടും ഗാസയിലേക്ക് മടങ്ങാനുള്ള ഹാനിയയുടെ ശ്രമം ഈജിപ്ത് തടഞ്ഞു. ഗാസയിലേക്ക് പ്രവേശിക്കാൻ അതുമാത്രമേ വഴിയുണ്ടായിരുന്നുള്ളു.ഇസ്രായേലിൽ കൂടി ഗാസയിലേക്ക് കടക്കാൻ അനുമതിയില്ല. ഇതോടെ ഹാനിയ ഖത്തറിലേക്കുതന്നെ മടങ്ങി.അന്നുമുതൽ ഹാനിയ കുടുംബ വുമൊത്ത് സ്ഥിരതാമസം ദോഹയിലാണ്.ഖത്തർ ഭരണകൂടം ഹാനിയയ്ക്ക് മതിയായ സെക്യൂരിറ്റിയും ഏർപ്പാടാക്കി നൽകിയിട്ടുണ്ട്.
ഗാസയിലെ ഹാനിയയുടെ ഭരണകാലത്ത് നിരവധി അഴിമതിയുടെ കഥകൾ ഉയർന്നുകേട്ടിരുന്നു. ഈജിപ്റ്റ് വഴി എത്തിയിരുന്ന എല്ലാ സാധനങ്ങൾക്കും ഹനിയയ്ക്കായി പ്രത്യേക കമ്മീഷൻ നിശ്ചയിക്കപ്പെട്ടു. ഗാസ യിലെ 500 കി. മീറ്റർ വിസ്തൃതിയുള്ള തുരങ്ക നിർമ്മാണത്തിൽ 20 % കമ്മീഷൻ ഹാനിയ കൈപ്പറ്റിയതായി ഇസ്രായേൽ വെബ്‌സൈറ്റ് Ynet ആരോപിച്ചിരുന്നു. ഗാസയിൽ വിതരണം ചെയ്തിരുന്ന നിത്യോപയോഗ സാധന ങ്ങൾക്കുവരെ പ്രത്യേകം ടാക്സ് ഈടാക്കിയിരുന്നുവത്രെ. പാലസ്തീൻ ജനത ഇതിനെ ശക്തമായി എതിർത്തി രുന്നു.
UK യിലെ പ്രസിദ്ധമായ 'ദി ടൈംസ്' പത്രം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഇസ്മായിൽ ഹാനിയയുടെ പക്കൽ 33,000 കോടിയിൽ അധികം സമ്പത്തുണ്ട് എന്ന് വെളിപ്പെടുത്തിയിരിക്കുന്നു.ഹാനിയയ്ക്ക് ഗാസയിൽ നിരവധി വലിയ ബിൽഡിംഗുകളും വില്ലകളുമുണ്ട്. ഇതുകൂടാതെ ഖത്തർ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങ ളിൽ ഹോട്ടലുകളും പ്രോപ്പർട്ടികളുമുണ്ട്. ഇതൊക്കെ ഹാനിയയുടെ മകനും മരുമക്കളുമാണ് നോക്കിനടത്തു ന്നത്.
ടൈംസ് നൽകുന്ന വിവരമനുസരിച്ച് ഹാനിയയ്ക്ക് ഏതാനും ജെറ്റ് വിമാനങ്ങളും ലക്ഷ്വറി വാഹനങ്ങ ളുമു ണ്ടത്രേ. രണ്ടു വിവാഹം കഴിച്ചിട്ടുള്ള ഹാനിയയുടെ ആദ്യഭാര്യയായ അമാൽ ഹാനിയ സ്വന്തം അമ്മാവന്റെ മകളാണ്. ഈ വിവാഹത്തിൽ അവര്ക്ക് 13 മക്കളുണ്ട്. മക്കളുടെ പ്രായം 5 വയസ്സുമുതൽ 28 വയസ്സുവരെ യാണ്.ഇതിൽ 15 വയസ്സുള്ള രണ്ട് ഇരട്ടക്കുട്ടികളുമുണ്ട്.
2009 ൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട സുഹൃത്തിന്റെ ഭാര്യയെ ആണ് ഹാനിയ രണ്ടാമത് വിവാഹം കഴിച്ചത്.. അവരെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങളും മക്കളുടെ കാര്യങ്ങളും പുറത്തു വന്നിട്ടില്ല.
ഹമാസ് ഖത്തറിൽ ഓഫീസ് തുറന്നതും അതിൻ്റെ തലവൻ ഇസ്മായിൽ ഹാനിയായും കൂട്ടരും സകുടുംബം അവിടെ സ്ഥിരതാമസമാക്കിയതും അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ എന്തുകൊണ്ടാണ് എതിർക്കാ ത്തത് എന്ന ചോദ്യം പ്രബലമാണ് ?
/sathyam/media/media_files/JSssoCnwdsxlMj0e5224.jpg)
എന്നാൽ അമേരിക്ക എതിർക്കാത്തതിന് തക്കതായ കാരണമുണ്ട്....
ഇപ്പോൾ ഖത്തർ ലോകത്തിനുമുന്നിൽ ഒരു മദ്ധ്യസ്ഥതാ രാജ്യമായി മാറിയിരിക്കുകയാണ്. താലിബാൻ വിഷയത്തിൽ അവർ ആദ്യം വിജയിച്ചിരുന്നു.ഫിഫ ലോകകപ്പ് വൻ വിജയമാക്കി മാറ്റിയതിലൂടെ അവരുടെ ലോകനിലവാരവും സ്വീകാര്യതയും കൂടുതൽ വർദ്ധിക്കുകയുണ്ടായി.ഇപ്പോൾ ഹമാസും -ഇസ്രയേലുമായും ഒപ്പം അവർ അമേരിക്കയുമായി നടത്തുന്ന സന്ധിസംഭാഷണങ്ങളും ലോകം വളരെ ശ്രദ്ധാപൂർവ്വമായാണ് നോക്കിക്കാണുന്നത്. ഇസ്രയേലുമായി സൗഹൃദം സ്ഥാപിക്കാൻ ഇതിലൂടെ ഖത്തർ ശ്രമങ്ങളും തുടങ്ങി ക്കഴിഞ്ഞു.
ഖത്തർ അപാരമായ സമ്പത്തുള്ള വലിയ സമ്പന്ന രാജ്യമാണ്.11000 ചതുരശ്ര അടി വിസ്തൃതിയുള്ള 27 ലക്ഷം മാത്രം ജനസംഖ്യയുള്ളതും ശ്രീലങ്കയേക്കാൾ ചെറിയ ഈ രാജ്യവുമായ ഖത്തർ ഭൂമിയിലെ പ്രകൃതിവാതക നിക്ഷേപത്തിന്റെ കലവറയാണ്. ഇതിൽ നിന്നും ഒഴുകിയെത്തുന്ന പണം മുഴുവൻ അവർ ലോകമെമ്പാടു മുള്ള രാജ്യങ്ങളിൽ നിക്ഷേപിച്ചിരിക്കുകയാണ്.
ബ്രിട്ടനിലെ നിക്ഷേപങ്ങളിൽ 10 % ഖത്തറിന്റേതാണ്.അമേരിക്ക ഖത്തറിന്റെ 5 - മത് ട്രേഡ് പാർട്ട്ണറാണ്. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും അവർ വ്യാപകമായി നിക്ഷേപം നടത്തിയിട്ടുണ്ട്.ഗാസയിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയിരിക്കുന്നതും ഖത്തറാണ്.
ഫ്രാൻസ് 24 വെബ്‌സൈറ്റ് നൽകുന്ന റിപ്പോർട്ട് പ്രകാരം ഖത്തർ എല്ലാ മാസവും ഹമാസിന് 250 കോടി ഇന്ത്യൻ രൂപയ്ക്കുതുല്യമായ സഹായം നല്കിവരുന്നുമുണ്ട്. ഗാസയിലെ അവരുടെ പ്രൊജക്റ്റുകളുടെ സംരക്ഷണത്തിനാണ് ഈ തുക നൽകുന്നത്. ഖത്തറിന്റെ ഈ സ്വതന്ത്ര നിലപാട് മൂലമാണ് താലിബാൻ, ഹമാസ് തുടങ്ങിയ ഭീകരസംഘടനകൾ വർഷങ്ങളായി ഖത്തറിൽ ഓഫീസ്‌തുറന്നു പ്രവർത്തിക്കുന്നതിനെ അമേരിക്കയും സഖ്യകക്ഷികളും എതിർക്കാത്തതും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us