Advertisment

അടിയുറച്ച ഒരു ഇസ്രായേൽ - പാലസ്തീൻ ദോസ്തിയുടെ കഥ..

New Update
s

ബാസ്സം അരാമിൻ ( ആദ്യ ചിത്രത്തിൽ ഇടത്) (Bassam Aramin ) പലസ്തീൻ മുസൽമാനാണ്. റാമി ഇൽഹാനൻ ( വലത്) (Rami Elhanan) ഇസ്രായേൽ യഹൂദനും..

Advertisment

ഇസ്രായേൽ പലസ്തീൻ സംഘർഷത്തിൽ ഇരുവർക്കും തങ്ങളുടെ പെണ്മക്കൾ നഷ്ടമായി ( രണ്ടാമത്തെ ചിത്രം)

ഒരു ഇസ്രായേൽ പൊലീസുകാരനാണ് 10 വയസ്സുണ്ടായിരുന്ന ബാസ്സം അരാമിന്റെ മകൾ അബീറിനെ ( ചിത്രത്തിൽ ഇടത്) വെടിവച്ച് കൊലപ്പെടുത്തിയത്. റാമിയുടെ 14 വയസ്സുണ്ടായിരുന്ന മകൾ സമദർ ( വലത്) ഒരു പലസ്തീൻ ചാവേർ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്..

രണ്ടുപേർക്കും തങ്ങളുടെ എല്ലാമെല്ലായിരുന്ന പെണ്മക്കൾ നഷ്ട മായി. സ്വാഭാവികമായും അതിനു കരണക്കാ രായവരോടുള്ള പക ഇവരിൽ ഉടലെടുക്കുക സ്വാഭാവികമാണ്.ഇസ്രായേൽ - പലസ്തീൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇരുജനതയുടെയും മനസ്സിൽ കുടിയിരിക്കുന്ന പകയ്ക്ക് മുക്കാൽ നൂറ്റാണ്ടിലേറെ പഴക്കവു മുണ്ട്.. തലമുറകളായി ആ ശത്രുത കൂടുതൽ ആഴത്തിൽ വ്യാപിക്കുകയുമാണ്.

ഇവിടെയാണ് ഇവർ  രണ്ടുപേരുടെയും ആത്മസൗഹൃദത്തിന് തിളക്കമേറുന്നത്.സംയമനവും ക്ഷമയും അവരെ പരസ്പ്പരം അടുപ്പിക്കുകയായിരുന്നു..

" ഞങ്ങൾ മൃഗങ്ങളല്ല, സ്വന്തം ബുദ്ധിയുപയോഗിച്ചാണ് ചിന്തിക്കു ന്നത്. ഞാൻ എന്നോടുതന്നെ ചോദി ച്ചു..പ്രതികാരത്തോടെ ആരെയെങ്കിലും കൊന്നാൽ എനിക്കെന്റെ മകളെ തിരിച്ചു കിട്ടു മോ ? " റാമിയുടെ വാക്കുകളാണിത്..

ബാസ്സമിന്റെ അഭിപ്രായത്തിൽ " ഇസ്രായേലിലെ മാത്രമല്ല, ലോക മെമ്പാടുമുള്ള യഹൂദികളെ കൊല ചെയ്താലും  എൻ്റെ മകൾ ഒരി ക്കലും ഇനി മടങ്ങിവരില്ല.."

എങ്ങനെയാണ് ശത്രുതയിലാകേണ്ട ഈ രണ്ടു പേരും മിത്രങ്ങ ളായത് ?

പലസ്തീനിലും ഇസ്രയേലിലും ജനങ്ങൾക്കിടയിൽ ശാന്തിയും സഹിഷ്ണതയും പ്രചരിപ്പിക്കുന്ന പേരന്റ്സ് സർക്കിൾ ഫാമിലീസ് ഫോറം (The Parents Circle-Families Forum) എന്നൊരു സംഘടന പ്രവർത്തിക്കുന്നുണ്ട്.

ഈ സംഘടനയിൽ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട ധാരാളം ആളു കൾ അംഗങ്ങളാണ്. അവരിൽ  ആത്മ വിശ്വാസവും മാനവസഹ കരണവും സഹിഷ്ണതയും ഒപ്പം പരസ്പ്പര സ്നേഹവും വളർത്തുക എന്നതാണ് ഈ സംഘടന ലക്ഷ്യമിടുന്നത്.

വലിയ അവകാശദവാദങ്ങളൊന്നുമില്ലെങ്കിലും The Parents Circle-Families Forum സംഘടന വിജയം തന്നെയാണ്.

ഇസ്രായേൽ പോലീസിൽ സേവനമനുഷ്ടിച്ചിട്ടുള്ള റാമി, ഇസ്രാ യേൽ പോലീസിനുനേരെ പലപ്പോഴും ഗ്രനേഡ് എറിഞ്ഞിട്ടുള്ള ഫത്താ പോരാളിയായിരുന്നു ബാസ്സമുമായി The Parents Circle-Families Forum സംഘടനവഴിയാണ് സുഹൃത്തുക്കളാകുന്നത്. തുല്യദുഃഖിതരായിരുന്ന ഇരുവരുടെയും സൗഹൃദം ഇന്ന് അടിയുറച്ച ആത്മബ ന്ധമായി മാറിക്കഴിഞ്ഞിരിക്കുന്നു.

ഇപ്പോൾ നടക്കുന്ന ഇസ്രായേൽ ഹമാസ് യുദ്ധം കാലങ്ങളായി തുടർന്നുവരുന്ന സംഘർഷത്തിന്റെ തുടർച്ചയാണെന്നാണ് ഇരുവരുടെയും അഭിപ്രായം.

2005 ലാണ് റാമിയും ബാസ്സമും Combatants for Peace എന്ന പലസ്തീൻ -ഇസ്രായേൽ NGO യുടെ ഒരു മീറ്ററിംഗിൽ വച്ച് പരിചയപ്പെടുന്നത്. എടുത്തുപറയേണ്ട ഒരു വസ്തുത, ഇസ്രായേൽ - പലസ്തീൻ പ്രദേശ ങ്ങളിലെ മുൻ പോരാളികളും വിരമിച്ച പോലീസുകാരുമാണ് ഈ സംഘടനയിലെ അംഗങ്ങളിൽ ഭൂരിഭാഗവും എന്നതാണ്.

റാമിയും ബാസ്സമും ശാന്തിസന്ദേശവുമായി The Parents Circle-Families Forum പ്രതിനിധികളായി Combatants for Peace എന്ന NGO സംഘടി പ്പിക്കുന്ന മീറ്റിങ്ങുകളിൽ പോയി പ്രസംഗിക്കാറുണ്ട്. അപ്പോഴെ ല്ലാം ഇരു വിഭാഗം ജനങ്ങ ളുടെയും മനസ്സിലെ വിദ്വേഷം അതിൻ്റെ പാരമ്യതയിൽ എത്തിനിൽക്കുന്നത് അനുഭവിച്ചറിയാൻ ഇരുവ ർക്കും കഴിഞ്ഞിട്ടുണ്ട്..

ഇസ്രായേൽ - പലസ്തീൻ സ്‌കൂളുകളിൽ വരുംതലമുറയ്ക്കായി ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി നിരവ ധിതവണ ഇവർ പോയിട്ടുണ്ട്.. ചോദ്യശരങ്ങളും ഭീഷണിയും വരെ പലപ്പോഴും നേരിടേണ്ടിവന്നു.. പതറിയില്ല, പിന്നോട്ടുപോയില്ല. വെറുപ്പിന്റെ സന്ദേശങ്ങളും ഫോൺ കാളുകളും തുടരെത്തുടരെ ഇരുവർക്കും ലഭിക്കുന്നുണ്ട്.അവരൊക്കെ നാളെ തങ്ങൾക്കൊപ്പം അണിനിരക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണവർ.

ക്‌ളാസ്സുകളിലെ ഒരു കുട്ടിയെങ്കിലും തങ്ങളുടെ പ്രസംഗത്തി നൊടുവിൽ ശരിയെന്ന അർത്ഥത്തിൽ തലകുലുക്കിയാൽ അത് വലിയൊരു സൂചനയായാണ് തങ്ങൾ കരുതെന്നതെന്നും അത്തരം കുട്ടികൾ ഇരു ഭാഗത്തുമുണ്ടെന്നും അവർ പറയുന്നു.

ഒരു കുട്ടി തങ്ങളെ ശ്രദ്ധയോടെ ശ്രവിച്ചാൽ ഒരു തുള്ളി രക്തം സംരക്ഷിക്കാൻ കഴിഞ്ഞു എന്ന ചാരിതാ ർഥ്യമാണ് തങ്ങൾക്കു ള്ളതെന്നും 1948 മുതൽ ഇസ്രായേൽ അതിക്രമണത്തിനു മുതിർന്നില്ലായിരുന്നെങ്കിൽ പലസ്തീൻ പ്രശ്‍നം ഇത്രക്ക് ഭീഭത്സരൂപമാകില്ലായിരുന്നെന്നുമുള്ള അഭിപ്രായക്കാരാണ് റാമിയും ബാസ്സമും.

ഇപ്പോഴത്തെ അവസ്ഥയിൽ ശാന്തിയെപ്പറ്റി ചിന്തിക്കുന്നതുതന്നെ ദുഷ്‌കരമാണ്. അത്ര വഷളായിരിക്കുന്നു സ്ഥിതിഗതികൾ.

ബാസ്സം ഒരിക്കൽ കോടതിയിൽ തൻ്റെ മകളുടെ ഘാതകനായ ഇസ്രായേൽ പോലീസുകാരനെ കണ്ടപ്പോൾ അയാളുടെ മുഖത്തു നോക്കി പറഞ്ഞു."  നീ ഒരു ശത്രുവിനെയോ തീവ്രവാദിയെയോ അല്ല കൊലപ്പെടു ത്തിയത് മറിച്ച് ഒരു നിരപരാധിയും നിഷ്കളങ്ക യുമായ 10 വയസ്സുള്ള പെൺകുട്ടിയെയാണ് ഇല്ലാതാക്കിയത് " എന്ന്.തലകുനിച്ചുനിന്ന പോലീസുകാരൻ മുഖത്തുനോക്കാൻ ധൈര്യപ്പെട്ടില്ല.

ബാസ്സം ,റാമിമാരുടെ അഭിപ്രായത്തിൽ ശാന്തിയും സമാധാനവും പരസ്പ്പര സഹകരണവും ആഗ്രഹിക്കുന്ന നിരവധിയാളുകൾ ഇരു ഭാഗത്തുമുണ്ടെത്രേ..

" നമ്മൾ മനസ്സിൽനിന്നും വെറുപ്പും വിദ്വേഷവും പ്രതികാരവാ ഞ്ചയും ഉപേക്ഷിച്ചുകഴിഞ്ഞാൽ അന്നുമുതൽ നാം സ്വാതന്ത്രരാ യിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ആർക്കും നമുക്കുമേൽ അധികാരം സ്ഥാപിക്കാൻ കഴിയില്ല. നിങ്ങളുടെമുന്നിൽ ഒരു ശത്രുവില്ലാത്ത അവസ്ഥവന്നാൽ പിന്നെ ആരെയാണ് നിങ്ങൾക്ക് പരാജയ പ്പെടുത്താനുള്ളത് ? ആരുമില്ല."

" തികച്ചും മനുഷ്യത്വ ഹീനവും മൃഗീയമായും പ്രതികാരദാ ഹിയായി മാറുന്ന നാം എന്ത് മാറ്റമാണ് ലോകത്തുകൊണ്ടുവരാൻ ശ്രമിക്കുന്നതെന്ന് ഒരു നിമിഷം ഓർത്തുനോക്കുക "  രണ്ടുപേരുടെയും വാക്കുകളിൽ വലിയ ആത്മവിശ്വാസം നിറഞ്ഞുനിന്നു.

ബാസ്സം ,റാമിമാരുടെ ഭാര്യമാരും കുടുംബവും ഇരുവർക്കും പൂർണ്ണപിന്തുണയുമായി അവരുടെ സമാധാന പ്രവർത്തനങ്ങൾക്ക് എപ്പോഴും കൂടെയുണ്ട്. അചഞ്ചലമായ ഇവർ ഇരുവരുടെയും സൗഹൃദം ലോകത്തി നുതന്നെ ഉദാത്ത മാതൃകയാണ്.

1. 

  1

2.

2

 d

3.

s

4.

s

s

s

2

d

k

Advertisment