Advertisment

കാനഡയിൽ സിഖ് എം പി മാരുടെ പിന്തുണയോടെ ഭരണം നിലനിർത്തുന്ന ജസ്റ്റിൻ ട്രൂഡോയ്ക്ക് സിഖുകാരെ പിണക്കാനാകില്ല! ഖാലിസ്ഥാൻ തീവ്രവാദം വീണ്ടും കരുത്താർജ്ജിച്ചിരിക്കുമ്പോൾ പ്രതിസന്ധിയിലാവുന്ന ഇന്ത്യക്കാർ

New Update
Hh

ഖാലിസ്ഥാൻ തീവ്രവാദം ഒരിക്കൽക്കൂടി ചർച്ചയാകുകയാണ്. പ്രവാസികളായ സിഖ് വംശജർ വലിയതോതിൽ അധിവസിക്കുന്ന കാനഡ, യു.കെ, ആസ്‌ത്രേലിയ,അമേരിക്ക എന്നീ രാജ്യങ്ങളിലാണ് വിഘടനവാദത്തിന്റെ അടിവേരുകൾ കൂടുതൽ കരുത്താർജ്ജിച്ചിരിക്കുന്നത്.. പൂർണ്ണമായും സംഘടിതരായി നിലകൊള്ളുന്ന സിഖുകാർ ഈ രാജ്യങ്ങളിലെ ഭരണതലത്തിലുള്ള തങ്ങളുടെ സ്വാധീനവും ഇതിനായി ഉപയോഗിക്കുന്നതോടൊപ്പം നല്ലരീതിയിലുള്ള ഫണ്ടിംഗും സംഘടിപ്പിക്കപ്പെടുന്നു.

Advertisment

പഞ്ചാബിൽ നിന്നും യുവാക്കൾ ആ രാജ്യങ്ങളിലേക്കും അതുവഴി ഖാലിസ്ഥാൻ തീവ്രവാദ പ്രസ്ഥാനത്തിലേക്കും ആകർഷിക്കപ്പെടുകയും അതിനായി അവർക്ക് ആ രാജ്യങ്ങളിൽ പ്രത്യേകിച്ചും കാനഡയിൽ സിറ്റിസൺഷിപ്പും ഉറപ്പാക്കപ്പെടുന്നു. കഴിഞ്ഞ 15 കൊല്ലത്തിനിടെ കാനഡയിലെ സിഖ് വംശജരുടെ അംഗ സംഖ്യ ഇരട്ടിയായി ഉയർന്നിട്ടുണ്ട്.

പഞ്ചാബിൽ സിഖ് മതക്കാർ 58 ശതമാനവും ഹിന്ദുക്കൾ 40 % വുമാണുള്ളത്. മതപരമായി ഭൂരിപക്ഷ മുള്ളതിനാൽ മാത്രമാണ് ഖാലിസ്ഥാൻ എന്ന അവകാശവാദം അവർ ഉന്നയിക്കുന്നത്. എന്നാൽ നാമറിയേണ്ട ഒരു വസ്തുത എന്തെന്നാൽ ഇന്ത്യയുടെ കയ്യിലുള്ള ഇപ്പോഴത്തെ പഞ്ചാബ് ഒരു ചെറിയ പ്രദേശം മാത്രം എന്ന യാഥാർഥ്യമാണ്. ഇന്ത്യാ പാക്ക് വിഭജനത്തെത്തുടർന്ന് പഞ്ചാബിന്റെ 68 % ഭൂപ്രദേശവും പാക്കിസ്ഥാനോട് ചേർക്കപ്പെട്ടു. കേവലം 32 % പ്രദേശമാണ് ഇന്ത്യക്ക് ലഭിച്ചത്. ലാഹോർ ആയിരുന്നു ഐക്യ പഞ്ചാബിന്റെ ആസ്ഥാനം.

പാക്കിസ്ഥാന്റെ കൈവശമുള്ള പഞ്ചാബിലും മറ്റുള്ള പ്രവിശ്യകളിലുമായി ഏകദേശം 17 ലക്ഷത്തോളം സിഖ് വംശജർ ഇപ്പോൾ അധിവസിക്കുന്നുണ്ട്. എന്നാൽ പാക്കിസ്ഥാന്റെ കൈവശമുള്ള ഭൂപ്രദേശത്തിന് ഖാലിസ്ഥാൻ വാദികൾ അവകാശവാദം ഉന്നയിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളിൽ വ്യാപൃതരാകുന്ന ഇക്കൂട്ടർക്ക് ഇന്ത്യയിൽ എപ്പോൾ വേണമെങ്കിലും വന്നുപോകാനുള്ള ഓവർ സീസ് സിറ്റിസൺ കാർഡും ലഭ്യമാകുന്നതോടെ വിധ്വംസകപ്രവർത്തനങ്ങൾ നടത്തി ഏതെങ്കിലുമൊരു രാജ്യത്ത് സുരക്ഷിതരാകാനുള്ള അവരുടെ വാതിലുകൾ തുറക്കപ്പെടുന്നു.

ഇന്ത്യയുടെ പല മോസ്റ്റ് വാണ്ടഡ് തീവ്രവാദികളും കാനഡയിലും ബ്രിട്ടനിലുമാണ് സ്വൈരവിഹാരം നടത്തുന്നത്.

ഖാലിസ്ഥാൻ എന്നാൽ ഖാൽസകളുടെ സ്ഥാനം അഥവാ യാഥാസ്ഥിതികരായ സിഖ് വംശജരുടെ നാട് എന്നാ ണ് അർഥം. ഖാലിസ്ഥാൻ വാദത്തിന് നീണ്ട ഒരു ചരിത്രമുണ്ട്. പ്രത്യേക ഖാലിസ്ഥാൻ എന്ന വാദം 1940 കളിൽ മുതൽ തുടങ്ങിയതാണ്. 1984 ൽ ജേർണൽ സിംഗ് ഭിന്ദ്രവാലെ യാണ് പഞ്ചാ ബിൽ നീണ്ട കൊലപാതക പരമ്പരകൾ നടത്തി തീവ്രവാദത്തിന് ആക്കം കൂട്ടിയത്. ബ്ലൂ സ്റ്റാർ ഓപ്പറേഷനിലൂ ടെ ഭിന്ദ്രവാലെയും കൂട്ടരും കൊല്ലപ്പെട്ടതിനുള്ള വില ഇന്ദിരാഗാന്ധിക്ക് സ്വന്തം ജീവനായാണ് നൽകേണ്ടിവന്നത്. എങ്കിലും പഞ്ചാബിലെ ഖാലിസ്ഥാൻ തീവ്രവാദം വേരോടെ പിഴുതുകളയാൻ ഇന്ത്യയിൽ പിന്നീട് വന്ന സർക്കാരുകൾക്ക് കഴിഞ്ഞി രുന്നു..

അതോടെ വിഘടനവാദികൾ അവരുടെ പ്രവർത്തനമണ്ഡലം വിദേശത്തേക്ക് മാറ്റി. ഇന്ന് കാനഡ, യു.കെ, ആസ്‌ത്രേലിയ,അമേരിക്ക എന്നീ രാജ്യങ്ങളിൽ വളരെ സംഘടിതമായാണ് അവർ പ്രവർത്തിക്കുന്നത്. ഇന്ത്യാ വിരുദ്ധതയ്‌ക്കൊപ്പം ഹിന്ദുക്കളെയും ഹൈന്ദവ ആരാധനാലയങ്ങളെയും ആക്രമിക്കുന്നതും ഈ രാജ്യങ്ങളിൽ പതിവായി മാറി.

പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ISI യുടെ പിന്തുണ ഇവർക്കുണ്ടെങ്കിലും പാക്കിസ്ഥനിലെ ലാഹോറിൽ രണ്ടു പേർ കൊല്ലപ്പെട്ടതോടെ ഇപ്പോൾ അതിൽ വിള്ളൽ സംഭവിച്ചിരിക്കുന്നു.

കാനഡയിൽ സിഖ് എം പി മാരുടെ പിന്തുണയോടെ ഭരണം നിലനിർത്തുന്ന ജസ്റ്റിൻ ട്രൂഡോയ്ക്ക് അവർക്കുവേണ്ടി നിലകൊള്ളുകയല്ലാതെ മറ്റു മാർഗ്ഗമൊന്നുമില്ല. കാനഡ നാറ്റോ സഖ്യത്തിലും G 7 ലും അംഗമാണെങ്കിലും ജനസംഖ്യ കേവലം 4 കോടി മാത്രമാണ്.

എന്നാൽ അമേരിക്ക, യൂറോപ്പ്,ആസ്‌ത്രേലിയ മുതലായ രാജ്യങ്ങൾക്ക് വ്യവസായ- വാണിജ്യമേഖലയിൽ ഇന്ത്യയുടെ പങ്കാളിത്തം അനിവാര്യമാണ്.140 കോടി ജനസംഖ്യയെ അവഗണിക്കുന്നത് സ്വന്തം കുതികാൽ വെട്ടുന്നതിനു തുല്യമാകുമെന്ന് അവർക്കറിയാം.

അതുകൊണ്ടുതന്നെ ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങൾക്കും അവകാശവാദങ്ങൾക്കും വേണ്ടത്ര പിന്തുണ ആഗോളതലത്തിൽ ലഭിക്കാനുള്ള സാധ്യത വിരളമാണ്

Advertisment