എം.എ യൂസഫലി കേരളത്തിന്റെ വിശ്വമലയാളി! രാഷ്‌ട്രപതി ദ്രൗപതി മുർമു ഒരുക്കിയ അത്താഴവിരുന്നിൽ യൂസഫലിയുടെ സാന്നിദ്ധ്യം ഏറെ ശ്രദ്ധേയമായിരുന്നു. സൗദി രാജകുമാരൻ അദ്ദേഹത്തോടുള്ള വാത്സല്യം പ്രകടമാക്കിയത് ഒരു സ്നേഹ ചുംബനത്തോടെയായിരുന്നു. ഗൾഫ് രാജ്യ തലവന്മാർക്കിടയിൽ യൂസഫലിക്കുള്ള സ്വാധീനം ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിന് സഹായകരമാകുമെന്നത് ഉറപ്പാണ്

New Update
yusafalii.

ശി തരൂർ വിശ്വപൗരനാണെങ്കിൽ ഒട്ടും അമാന്തിക്കേണ്ട, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി വിശ്വമലയാളിയാണ്.

Advertisment

ഇപ്പോൾ ഡൽഹിയിൽ സമാപിച്ച ജി 20 ഉച്ചകോടിയിൽ എം എ യൂസഫലിയായിരുന്നു താരം. ഗൾഫ് രാജ്യ തലവന്മാർക്കിടയിൽ അദ്ദേഹത്തിനുള്ള സ്വാധീനം വളരെ ഉയരെയാണ്. അതുകൊണ്ടുതന്നെയാണ് സൗദി കിരീടാ വകാശി സൽമാൻ രാജകുമാരന്റെ ബഹുമാനാർത്ഥം രാഷ്‌ട്രപതി ഭവനിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു ഒരുക്കിയ അത്താഴവിരുന്നിൽ യൂസഫലിയുടെ സാന്നിദ്ധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടത്.

അത്താഴവിരുന്നിനുമുന്‍പ് സൗദി കിരീടാവകാശി സൽമാൻ രാജകുമാരൻ രാഷ്‌ട്രപതി, പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്ക് ഹസ്തദാനം നടത്തിയ ശേഷം അവിടെ സന്നിഹിതനായിരുന്നു എം എ യൂസഫലിക്കരുകിലെത്തിയപ്പോൾ ഇരുവരും തമ്മിലുള്ള കുശലവും സ്നേഹപ്രകടനങ്ങളും അൽപ്പനേരം നീണ്ടുനിന്നു. ആദരവോടെ യൂസഫലി സൗദി പ്രിൻസിലേക്ക് തൻ്റെ തലകുനിച്ചപ്പോൾ ഒരു സ്നേഹചുംബനം നൽകിയാണ് രാജകുമാരൻ അദ്ദേഹത്തോടുള്ള വാത്സല്യം പ്രകടമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതിയും മറ്റു നേതാക്കളുമെല്ലാം ഏറെ കൗതുകത്തോടെയാണ് ഈ രംഗം വീക്ഷിച്ചത്.

yusafalii.

ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായുള്ള തൻ്റെ അടുത്ത സൗഹൃദം ഇന്ത്യയുടെ മുന്നോട്ടുള്ള സാമ്പത്തിക കുതിപ്പിന് സഹായകമാകുന്ന തരത്തിൽ പ്രയോജനപ്പെടുത്തുന്ന കാര്യത്തിൽ എം എ യൂസഫലി എന്നും ഇന്ത്യൻ ഭരണാധികാരികളുടെ വലം കൈയായാണ്‌ പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന അദ്ദേഹം പ്രധാനമന്ത്രിയുടെ ഗ്ലോബൽ അഡ്വൈ സറി മെമ്പറായിരുന്നു.

എം എ യൂസഫലിയുടെ ഈ ഗൾഫ്  ബന്ധം ഇന്ത്യയുടെ പുരോഗതിക്കായി ഉപയോഗിക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അതീവ ശ്രദ്ധാലുവുമാണ്. സൗദി അറേബിയയും യുഎഇയും തമ്മിലുള്ള ഇന്ത്യ യുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതിൽ മുഖ്യപങ്കാണ് എം എ യൂസഫലി നിർവഹിച്ചിട്ടുള്ളത്. ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഭരണാധികാരികളുമായി നല്ല ബന്ധവും സൗഹൃദവും കാത്തുസൂക്ഷിക്കുന്ന അദ്ദേഹം മുഴുവൻ മലയാളികൾക്കും ഒരു റോൾ മോഡൽ കൂടിയാണ്.

yusafalii.

മിഡിൽ ഈസ്റ്റിലും ഇന്ത്യയിലും വ്യാപാര വ്യവസായ സ്ഥാപനങ്ങൾ പടുത്തുയർത്തിയതു കൊണ്ടുമാത്രമല്ല, അദ്ദേഹം ഏവർക്കും പ്രിയങ്കരനായി മാറുന്നത് മറിച്ച് അനാഥരുടെയും അശരണരുടെയും സംരക്ഷണത്തി നും സുരക്ഷയ്ക്കും സഹായത്തിനുമായി അദ്ദേഹമെടുക്കുന്ന മുൻകരുതലുകൾ ഏറ്റവും മാതൃകപരമാണ്.

മറ്റാർക്കും ഇങ്ങനെ ചാരിറ്റി ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല. എത്ര പണമുണ്ടെങ്കിലും കൂടുതൽ കൂടുതൽ ഇനിയും ആർജ്ജിക്കണമെന്ന സ്വാർത്ഥതയാണ് പലർക്കുമുള്ളത്. അതിൽനിന്നൊക്കെ വ്യത്യസ്തനായ എം എ യൂസഫലി, പത്തനാപുരം ഗാന്ധിഭവനിലെയും പ്രൊഫസർ മുതുകാടിന്റെ മാജിക്  പ്ലാനറ്റിലെയും അന്തേവാസികൾക്കായി മുടക്കിയ കോടികൾ ആരെയും അതിശയിപ്പിക്കും. 

ഗാന്ധിഭവനിലെ അശരണരായ അമ്മമാർക്കുവേണ്ടി 15 കോടിയിലധികം രൂപ ചെലവിട്ട് നിർമ്മിച്ച ആധുനിക കെട്ടിടത്തിന്റെ വൈദ്യുത ചെലവിനും മെയിന്‍റനന്‍സിനുമായി മാസം ഒരു ലക്ഷം രൂപവീതം അദ്ദേഹം പ്രത്യേകം നൽകിവരുന്നുമുണ്ട്.

അതുപോലെ അംഗപരിമിതർ അധിവസിക്കുന്ന പ്രൊ.ഗോപിനാഥ് മുതുകാടിന്റെ തിരുവനന്തപുരത്തെ മാജിക് പ്ലാനറ്റിൽ എത്തിയപ്പോൾ ഒന്നരക്കോടി രൂപ സംഭാവന നൽകിയ അദ്ദേഹം ഇതുകൂടാതെ വർഷം ഒരു കോടി രൂപാവീതം സഹായമായി നൽകുമെന്നും തൻ്റെ കലാശേഷവും അത് തുടരുമെന്നും നടത്തിയ പ്രഖ്യാപനം പ്രൊ. മുതുകാടിനെപ്പോലും അമ്പരപ്പിച്ചുകളഞ്ഞു.

വിശാലമായ മനസ്സിനുടമയായ അദ്ദേഹം ലാളിത്യവും എളിമയും മുഖമുദ്രയാക്കിയ വ്യക്തിത്വമാണ്. കേരളത്തിൽ എവിടെച്ചെന്നാലും ആവലാതികളുമായി ചുറ്റും കൂടുന്ന ആളുകളെ ആരെയും അദ്ദേഹം നിരാശപ്പെടുത്താറില്ല.

ഈ നേട്ടങ്ങൾക്കുപിന്നിൽ അദ്ദേഹം ദുബായിൽ പിന്നിട്ട കനൽ വഴികൾ സാക്ഷിയാണ്. 1973 ൽ ധുമ്ര (Dumra) എന്ന കപ്പലിൽ മുംബൈയിൽ നിന്നും ഗൾഫിലേക്ക് യാത്ര തിരിച്ച എം.എ യൂസഫലി ഒരാഴ്ചക്കുശേഷം 31/12/1973 ലാണ് ദുബായിലെത്തിയത്. താമസിക്കാൻ ഇന്നത്തെപ്പോലെ എ.സിയും, നല്ല കുടി വെള്ളവും മെച്ചപ്പെട്ട റോഡുകളുമില്ലാതിരുന്ന അന്നത്തെ ദുബായിൽ ട്രാസ്പോർട്ട് സിസ്റ്റം പോലും ഒട്ടും മെച്ചപ്പെട്ടതായിരുന്നില്ല. കടുത്ത ചൂടിൽ നിന്നും രക്ഷപെടാൻ പകൽ സമയത്ത് മുറിയിൽ ബക്കറ്റുകളിൽ  വെള്ളം നിറച്ചുവച്ചും രാത്രിയിൽ ടെറസിൽ കിടന്നുമായിരുന്നു ഉറക്കം..

ഇന്ന് അരലക്ഷത്തോളം ആളുകൾ ജോലിചെയ്യുന്ന 21 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 150 ൽ അധികം ലുലുമാളുകൾ ഉൾപ്പെടുന്ന 7.42 ബില്യൺ ഡോളർ വാർഷിക ടേൺ ഓവറുള്ള അതിവിശാലമായ വ്യാപാരവ്യവസായ സ്ഥാപന ശൃഖലയുടെ അധിപനാണ് എം എ യൂസഫലി വലിയ മനുഷ്യൻ.

Advertisment