പ്രവാസികളിലെ സമ്പാദ്യത്തിൽ അമേരിക്കയിലെയും ബ്രിട്ടനിലെയും ഇന്ത്യക്കാർ വീണ്ടും മുന്നിലെത്തി; കഴിഞ്ഞ വർഷങ്ങളിൽ ഗൾഫ് മേഖലയിലെ ഇന്ത്യാക്കാരായിരുന്നു ഒരു വർഷം ഏറ്റവും കൂടുതൽ പണം അയച്ചതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്, എന്നാൽ ഇത് അമേരിക്കയിലെയും ബ്രിട്ടനിലെയും പ്രവാസികൾ തകർത്തിരിക്കുകയാണ്; ലോക ബാങ്ക് റിപ്പോർട്ട് പ്രകാരം ഇത് ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ

New Update
Gd

പ്രവാസി ഇന്ത്യക്കാർ അയക്കുന്ന പണമാണ് ഇന്ത്യയുടെ സാമൂഹ്യപുരോഗതിയിലെ നിർണ്ണായകശക്തി. കഴിഞ്ഞ വർഷങ്ങളിൽ ഗൾഫ് മേഖലയിലെ ഇന്ത്യാക്കാരായിരുന്നു ഒരു വർഷം ഏറ്റവും കൂടുതൽ പണം അതായത് 2.33 ലക്ഷം കോടി രൂപ വരെ ഇന്ത്യയിലേക്കയച്ചത്.

Advertisment

എന്നാൽ കഴിഞ്ഞ കൊല്ലം ഈ റിക്കാർഡ് അമേരിക്കയിലെയും ബ്രിട്ടനിലെയും പ്രവാസികൾ തകർത്തിരിക്കുകയാണ്. 2.74 ലക്ഷം കോടി രൂപയാണ് അവിടെയുള്ള ഭാരതീയർ ഇന്ത്യയിലേക്കയച്ചത്. ഇത് റിക്കാർഡാണ്. ഇതിൽ 1.91 ലക്ഷം കോടി അമേരിക്കയിൽ നിന്നും 83000 കോടി ബ്രിട്ടനിൽനിന്നുമാണ് അയച്ചിട്ടുള്ളത്.

ലോകബാങ്ക് പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട് പ്രകാരം അടുത്ത 5 വർഷത്തിൽ അമേരിക്കയിൽ നിന്നും ബ്രിട്ടനിൽ നിന്നും ഇന്ത്യയിലേക്ക് പ്രവാസികൾ അയക്കുന്ന തുക ഇപ്പോഴുള്ളതിന്റെ ഇരട്ടിയാകുമെന്നാണ് പറയുന്നത്. ഇതിനുള്ള പ്രാധാനകാരണം ഹൈസ്കിൽ ജോലികൾക്ക് ആ രാജ്യങ്ങളിൽ ലഭിക്കുന്ന മുന്തിയ ശമ്പളമാണ്. അമേരിക്കയിൽ ഇപ്പോൾ 50 ലക്ഷവും ബ്രിട്ടനിൽ 20 ലക്ഷവും ഇന്ത്യക്കാരാണ് പ്രവാസിക ളായെത്തി ആ രാജ്യങ്ങളിൽ ജോലിചെയ്യുന്നത്.

അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെ പ്രവാസികളിൽനിന്നുള്ള റെമിറ്റൻസ് വർദ്ധിക്കാനുള്ള 5 കാരണങ്ങളാണ് വേൾഡ് ബാങ്ക് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്..

01. 13% അമേരിക്കകാരെക്കാൾ അവിടെ ജനിച്ചുവളർന്ന ഇന്ത്യൻ കുട്ടികളിൽ 43 % പേരും ഗ്രാജുവേറ്റ്,പോസ്റ്റ് ഗ്രാജുവേറ്റ് തുടങ്ങി മറ്റ് ഉന്നത പ്രൊഫഷണൽ ഡിഗ്രിയുള്ളവരാണ്. അമേരിക്കയിലെ ഇന്ത്യൻ കുട്ടികൾ പഠന ത്തിൽ മറ്റെല്ലാവരെയും അപേക്ഷിച്ച് ഏറെ മുന്നിലാണ്.

02. അമേരിക്കയിൽ വസിക്കുന്ന ഇന്ത്യൻ കുടുംബങ്ങളുടെ ശരാശരി വാർഷികവരുമാനം ഏകദേശം ഒരു കോടി രൂപയാണ്.എന്നാൽ ശരാശരി അമേരിക്കൻ കുടുംബത്തിന്റെ വാർഷികവരുമാനം ഏകദേശം 58 ലക്ഷം രൂപമാത്രം. ഈ കണക്കുകൾ അവിശ്വസനീയമെന്ന് തോന്നുമെങ്കിലും യാഥാർഥ്യമാണ്.

03. ബ്രിട്ടനിൽ താമസിക്കുന്ന ഇന്ത്യക്കാരിൽ 85 % പേരും ഇംഗ്ലീഷ് ഭാഷയിൽ മികച്ച പ്രാവീണ്യമുള്ളവരാണ്. എന്നാൽ ഇതുമായി താരതമ്യം ചെയ്യുമ്പോൾ മറ്റുള്ള ഏഷ്യൻ രാജ്യങ്ങളിലെ പ്രവാസികളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം 72 % മാത്രമാണ്.

04. നിലവിൽ ബ്രിട്ടനിൽ താമസിക്കുന്ന ഒരു ഇന്ത്യൻ കുടുംബത്തിന്റെ വാർഷികവരുമാനം 50 ലക്ഷം രൂപയാണെങ്കിൽ ബ്രിട്ടീഷുകാരുടേത് 48 ലക്ഷമായിരിക്കുന്നു. ബ്രിട്ടനിൽ ഇന്ത്യക്കാരുടെ വരുമാനം ഇനിയും ഉയരു മെന്നാണ് അനുമാനം.

05. ഗൾഫ് മേഖലയിൽ നിന്നുള്ള ഇന്ത്യക്കാരുടെ വരുമാനത്തിൽ കഴിഞ്ഞ 5 വർഷം കൊണ്ട് 26 % മുതൽ 28% വരെ കുറവുണ്ടായിരിക്കുന്നു.അതേസമയം അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ നിന്ന് 10 മുതൽ 36 % വരെയുള്ള വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

ഇന്ത്യയിലെ ഹൈ സ്കിൽ പ്രൊഫഷനലുകളിൽ 48 % വും അമേരിക്ക,ബ്രിട്ടൻ എന്നീ രാജ്യങ്ങളിലാണ് ജോലി ചെയ്യുന്നത് .ഹൈ സ്കിൽ ജോബുകളുടെ ഹബ്ബായി ഈ രാജ്യങ്ങൾ മാറിക്കഴിഞ്ഞിരിക്കുന്നു. ഉന്നത വിദ്യാഭ്യാ സത്തിനായി അമേരിക്ക,ബ്രിട്ടൻ എന്നീ രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ കഴിഞ്ഞ 5 വർഷത്തിനിടയിൽ 12 % മാണ് വർദ്ധിച്ചിരിക്കുന്നത്.

അറബ് രാജ്യങ്ങളിൽ ലേബർ ഫോഴ്സ്, മിഡ് സ്കിൽ വർക്കേഴ്സ് എന്നീ നിലകളിലാണ് ഇന്ത്യൻ പ്രവാസികൾ അധികമുള്ളത്.

Advertisment