റോഡ് സംരക്ഷിക്കാൻ മാതൃകപരമായ വഴികളുണ്ട്! നിങ്ങളുടെ വാർഡിലെ റോഡുകൾ സംരക്ഷിക്കുവാനുള്ള റോഡ് സംരക്ഷണ സമിതി രൂപീകരിച്ചോ? വാർഡ് മെമ്പർ ചെയർമാനായി റോഡ് സംരക്ഷണസമിതി രൂപീകരിക്കുവാനുള്ള അധികാരമുണ്ട്. ഇതുപ്രകാരം പൊതുഖജനാവിലെ പണം ഉപയോഗിച്ച് റോഡ് സംരക്ഷിക്കാം

New Update
F

പൊതുഖജനാവിലെ പണം ഉപയോഗിച്ച് പഞ്ചായത്ത്‌/ മുനിസിപ്പൽ കോർപറേഷനുകളുടെ കീഴിൽ നിർമ്മിക്കപ്പെടുന്ന റോഡുകൾ നല്ലരീതിയിൽ സംരക്ഷിക്കപ്പെടേണ്ടത് പൊതുജനങ്ങളുടെ ആവശ്യമാണ്. നല്ല രീതിയിൽ സംരക്ഷിക്കപ്പെടാത്ത റോഡുകൾ കാലക്രമേണ നശിക്കുകയും, പൊതുജനങ്ങളുടെ യാത്ര ദുർഘടമാ ക്കുകയും ചെയ്യുന്നു. പഞ്ചായത്തുകളിൽ റോഡ് സംരക്ഷണത്തിന് വേണ്ടി ഉപയോഗിക്കുവാനുള്ള മെയിന്റെനൻസ് ഫണ്ടുണ്ടായിരിക്കും.

എന്താണ് ഇതിനൊരു പ്രതിവിധി ?

Advertisment

നിങ്ങളുടെ വാർഡിലെ ഗ്രാമസഭയ്ക്ക് വാർഡ് മെമ്പർ ചെയർമാനായി റോഡ് സംരക്ഷണസമിതി രൂപീകരിക്കുവാനുള്ള അധികാരമുണ്ട്.

ഇത്തരം റോഡ് സംരക്ഷണ സമിതിക്ക് പഞ്ചായത്തിന്റെ എസ്റ്റിമേറ്റ് നിരക്കിൽ എല്ലാ വർഷവും റോഡിന്റെ അറ്റകുറ്റപ്പണികൾ ഏറ്റെടുത്ത് നടത്താവുന്നതാണ്.

പഞ്ചായത്ത് റോഡുകളിലെ കയ്യേറ്റങ്ങളോ, അനധികൃത നിർമ്മാ ണങ്ങളോ, റോഡിൽ നിലവിൽ നടത്തി യിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഹാനികരമായി ഭവിച്ചേക്കാവുന്ന ഏതു പ്രവർത്തനങ്ങളും അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുവാനും, നടപടി എടുപ്പിക്കുവാനുള്ള അധികാരം റോഡ് സംരക്ഷണ സമിതിക്ക് ഉള്ളതായിരിക്കും.

മേൽപ്പറഞ്ഞ റോഡ് സംരക്ഷണസമിതി നിങ്ങളുടെ അടുത്ത ഗ്രാമസഭയിൽ രൂപീകരിക്കുക. നാടിന്റെ വികസനപ്രവർ ത്തനങ്ങളിൽ പങ്കാളികളാകുക.

സ്വയം ജാഗരൂകരാകൂ, അഴിമതി തടയൂ, നാടിൻറെ പുരോഗതിയുടെ ഭാഗമാകൂ.

Advertisment