ജി-20യിൽ എത്തിയ ലോക നേതാക്കളെല്ലാം ഗാന്ധിയുടെ സ്മൃതിമണ്ഡപത്തിലെത്തി പുഷ്പചക്രം അർപ്പിച്ചു; സൗദി അറേബ്യയുടെ സൽമാൻ രാജകുമാരൻ മാത്രം രാജ്ഘട്ടിൽ പോകാതിരുന്നത് എന്തുകൊണ്ട് ?

New Update
g2

ജി-20 സമ്മേളനത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ ലോക നേതാക്കളെല്ലാം ഞായറാഴ്ച മഹാത്മാ ഗാന്ധിയുടെ സ്മൃതിമണ്ഡപമായ രാജ്ഘട്ടിൽ പോയി ഇന്ത്യയുടെ രാഷ്ട്രപിതാവിനോടുള്ള ആദരസൂചകമായി പുഷ്പചക്രം അർപ്പിക്കുകയും ഒരു മിനിറ്റ് നേരം മൗനം ആചരിക്കുകയും ചെയ്തിരുന്നു. ആ ചിത്രങ്ങളും വീഡിയോയും ഒക്കെ നമ്മൾ കണ്ടതാണ്.

Advertisment

എന്നാൽ അക്കൂട്ടത്തിൽ സൗദി അറേബ്യയുടെ ക്രൗൺ പ്രിൻസ് മൊഹമ്മദ് ബിൻ സൽമാന്റെ അസാന്നിദ്ധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. അദ്ദേഹം ശനിയാഴ്ചതന്നെ ഡൽഹിയിലെത്തുകയും ചെയ്തിരുന്നു. എന്തുകൊണ്ടാണ് ഡൽഹിയിലുണ്ടായിട്ടും ക്രൗൺ പ്രിൻസ് രാജ്ഘട്ടിൽ പോകാതിരുന്നത് ?

salman modi.jpg

കാരണം ഒരിക്കലും ഗാന്ധിജിയോടുള്ള അനാദരവല്ല, മറിച്ച് അദ്ദേഹത്തിൻ്റെ മതവിശ്വാസത്തിലധിഷ്ഠിതമായ നിലപാട് മൂലമാകാമെന്ന് പ്രസിദ്ധ ഇസ്ലാമിക സ്കോളർ സഫറുൽ ഇസ്‌ലാം ഖാൻ പറയുന്നു.

ഇസ്ലാമിലെ സലഫി ഐഡിയോളജിയിൽ അധിഷ്ഠിതമായ വിശ്വാസം പുലർത്തുന്നയാളാണ് സൗദി പ്രിൻസ്. അത്തരക്കാർ ഖബറിടങ്ങളിലോ സ്മൃതിമണ്ഡപങ്ങളിലോ പോകാറില്ല.

ശാഫി, ഹനഫി, ഹംബലി, മാലികി തുടങ്ങിയവിഭാഗങ്ങളിൽ നിന്നും വ്യത്യസ്തരാണ് സലഭി വിഭാഗക്കാർ. പവിത്ര ഗന്ഥമായ ഖുർആനും ഹദീസുകൾക്കും അനുസൃതമായി ജീവിക്കുന്നവരാണ് തങ്ങളെന്നവകാശപ്പെടുന്ന ഇവർ ഖബറിടങ്ങൾ അലങ്കരിക്കുകയോ അത് ബലപ്പെടുത്തുകയോ ചെയ്യാറില്ല.

മൂന്ന് മസ്ജിദുകളിൽ പോകേണ്ടത് അനിവാര്യമാണെന്ന നിലപാടുകാരാണ് സലഭികൾ. മക്ക ,മദീന, യരുശ ലേമിലെ മസ്ജിദുൽ അക്സ എന്നിവയാണത്.

മദീനയിലെ പ്രവാചകന്റെ ഖബറിടവും ബലപ്പെടുത്തുകയോ അലങ്കരിക്കുകയോ ചെയ്തിട്ടില്ല. അതുപോലെ മക്കയിൽ റസൂലിന്റെ കുടുംബാംഗങ്ങളുടെ ഖബറിടങ്ങളും അടയാളപ്പെടുത്തുകയോ ബലപ്പെടുത്തുകയോ ചെയ്തിട്ടില്ല.

മുസൽമാനെന്നാൽ ഏകദൈവ വിശ്വാസിയും റസൂലിനെ ഇസ്ലാമിന്റെ അവസാനപ്രവാചകനെന്ന്  ഉറച്ചുവിശ്വസിക്കുകയും മരണശേഷം മറ്റൊരു ജീവിതമുണ്ടെന്നു കരുതുകയും ചെയ്യുന്നവരാകണമെന്ന നിലപാടുകാരാണ് സലഭിവിഭാഗക്കാർ.  

ഇക്കാര്യങ്ങളിൽ മറ്റു വിഭാഗങ്ങൾക്കും തർക്കമൊന്നുമില്ലെങ്കിലും പ്രവാചകനുശേഷം സമയാസമയങ്ങളിലായി ചില മതപണ്ഡിതന്മാരും ഇമാമുകളും മതപരമായ വിഷയങ്ങളിൽ തങ്ങളുടേതായ വ്യാഖ്യാനങ്ങൾ നല്കപ്പെട്ടതുമൂലം അതനുസരിക്കുന്ന വിഭാഗങ്ങളും നിലവിൽ വന്നു. ഷിയ, അഹമ്മദിയ്യ വിഭാഗങ്ങളൊക്കെ ഈ ഗണത്തിലുള്ളവയാണ് .

അറബ് രാജ്യങ്ങളും ലോകത്തെ മറ്റുള്ള ഇസ്ലാമിക രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായഭിന്നത, ഇത്തരം വ്യത്യസ്തമായ മതാചാരരീതികളിൽ നിന്നും ഉടലെടുത്തതാണ്.  തുർക്കി പ്രസിഡണ്ട് Recep Tayyip Erdoğan മറ്റു നേതാക്കൾക്കൊപ്പം രാജ്ഘട്ടിൽ പോയിരുന്നു. അദ്ദേഹം ഹനഫി വിഭാഗക്കാരനാണ്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയും രാജ്ഘട്ടിൽ പോയ കൂട്ടത്തിലാണ്.

(കടപ്പാട്: ബിബിസി, പ്രൊഫസർ അക്തറുൽ വാസെ ( Rtd പ്രൊഫസർ, ജാമിയ മിലിയ ഇസ്ലാമിയ സക്കീർ ഹുസൈൻ ഇൻസ്റ്റിട്യൂട്ട് ഓഫ് ഇസ്ലാമിക് സ്റ്റഡീസ്.. ന്യൂഡൽഹി).

Advertisment