ഏഷ്യാകപ്പിൽ സ്റ്റാൻഡ്ബൈ ആയി ടീമിനൊപ്പം പോയ സഞ്ജു സാംസണെ ഇന്നലെ മടക്കിയയച്ചു. കാരണം കെ.എൽ രാഹുൽ പരുക്കുഭേദമായി മടങ്ങിയെത്തി. ഒരു കളിയിലും സ്ഥാനവും നൽകിയില്ല.
ഇന്ത്യയുടെ 3 ക്രിക്കറ്റ് ടീമുകൾ വരുന്ന ആഴ്ചകളിൽ ഏഷ്യ കപ്പ് കൂടാതെ മറ്റു 2 ടൂർണമെന്റുകൾ കൂടി കളിക്കാൻ പോകുകയാണ്. ഏഷ്യൻ ഗെയിംസ്, ലോകകപ്പ്.. അതായത് 33 കളിക്കാർ ഈ ടൂർണമെന്റുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൽ സഞ്ജു സാംസണില്ല..
ഏകദിന ക്രിക്കറ്റിൽ ഫ്ലോപ്പ് ഷോ ആയ സൂര്യകുമാർ യാദവ് ലോകകപ്പ് ടീമിൽ ഉൾപ്പെട്ടപ്പോൾ മികച്ച സ്‌കോർ റേറ്റുള്ള സഞ്ജുവിനെ ആരും പരിഗണിച്ചില്ല.
കഴിഞ്ഞ മത്സരങ്ങളിൽ സഞ്ജുവിന്റെ ബാറ്റിംഗ് പൊസിഷൻ പലതവണ 5, 6 സ്ഥാനങ്ങളിലേക്ക് മനപ്പൂർവ്വം മാറ്റി അദ്ദേഹത്തിന്റെ കരിയർ തന്നെ തകർക്കാനുള്ള നീക്കം നടന്നു. സഞ്ജു എന്നും മുൻനിര ബാറ്റ്‌സ്മാനാണ് എന്ന വസ്തുത മറക്കരുത്..
സഞ്ജുവിനുവേണ്ടി വാദിക്കാനോ പിന്തുണയ്ക്കാനോ ആരുമില്ലാതെ പോയി. ശശി തരൂർ ശക്തമായി പിന്തുണെച്ചെങ്കിലും വിദേശ ഗ്രൗണ്ടുകളിൽ സഞ്ജുവിനുവേണ്ടി കാണികൾ വ്യാപകമായി വാദിച്ചതിലുള്ള അരിശമോ എന്തോ ഇന്ന് സഞ്ജു പൂർണ്ണമായും ക്രിക്കറ്റിൽ നിന്നും പാർശ്വവൽക്കരിക്കപ്പെട്ടു.
മലയാളി വിരോധവും സഞ്ജു സാംസണെന്ന പേരും ഒരു പക്ഷേ ആർക്കൊക്കെയോ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുപോലെ എന്നനുമാനിക്കേണ്ടിയിരിക്കുന്നു..
ഇത്രയും നിർഭാഗ്യവാനായ മറ്റൊരു ക്രിക്കറ്ററെ ആർക്കെങ്കിലും ചൂണ്ടിക്കാട്ടാനാകുമോ ?