ഈ പ്രണയജോഡികൾ വിവാഹിതരാകുന്നു... ലോകം കൗതുകത്തോടെ കേട്ട വാർത്തയാണ്..
മഹാൻ ക്രിക്കറ്റർ സച്ചിൻ തെണ്ടുൽക്കറുടെ അരുമമകൾ സാറാ തെണ്ടുൽക്കറും സ്റ്റാർ ക്രിക്കറ്റർ ശുഭ്മാൻ ഗില്ലും ഇപ്പോൾ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പ് കഴിഞ്ഞാലുടൻ വിവാഹിതരാകുകയാണ്.
ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ലോകകപ്പിൽ ശുഭ് മാൻ ഗില്ലിനു പ്രോത്സാഹനവുമായി വേദിയിൽ ഇടയ്ക്കിടെ സാറാ എത്തിയിരുന്നപ്പോൾത്തന്നെ ഇരുവരെയും ചേർത്തുള്ള ഗോസിപ്പുകൾ മാദ്ധ്യമങ്ങളിൽ നിറഞ്ഞിരുന്നു.
ഇപ്പോൾ UAE ക്രിക്കറ്റർ ചിരാഗ് സൂരിയാണ് ഈ വാർത്തയ്ക്ക് അടുത്തിടെ സ്ഥിരീകരണം നൽകിയത്.
അടുത്തതായി വിവാഹിതനാകാൻ പോകുന്ന ക്രിക്കറ്റർ ആരെന്ന ഒരു ഓൺലൈൻ ചാനൽ മദ്ധ്യമപ്രവർത്ത കന്റെ ചോദ്യത്തിന് ശുഭ്മാൻ ഗിൽ എന്നാണ് അദ്ദേഹം ഉത്തരം നൽകിയത്. വധു ആരെന്ന ചോദ്യത്തിന് സാറാ തെൻഡുൽക്കർ എന്ന പേരും അദ്ദേഹം വെളിപ്പെടുത്തി.
അതോടെ ചർച്ചകൾക്ക് വിരാമമായി. ഇപ്പോൾ ലോകകപ്പിൽ മികച്ച ഫോമിൽ കളിക്കുന്ന ശുഭ് മാൻ ഗിൽ ഉടൻതന്നെ സാറായെ സ്വന്തമാക്കും.
പഞ്ചാബിലെ ഫാസിൽക്കയിൽ ജനിച്ച ശുഭ് മാൻ ഗിൽ സിഖ് മതവിശ്വാസിയാണ്. സാറാ തെണ്ടുൽക്കർ മറാഠ ഹിന്ദുവും. ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ഈ വിവാഹത്തിനായി കാത്തിരിക്കുന്നത്..