വിദ്യാസമ്പന്നയും നാലുമക്കളുടെ അമ്മയുമായ പാക്കിസ്ഥാനി സ്ത്രീ, തന്നെക്കാൾ 5 വയസ്സ് പ്രായക്കുറവും അന്യമതസ്ഥനും ഇന്ത്യാക്കാരനുമായ യുവാവിൽ ആകൃഷ്ടയാവുന്നു. അയാൾക്കൊപ്പം ജീവിക്കാൻ എല്ലാമുപേക്ഷിച്ച് അതിസാഹസികമായി അതിർത്തികടന്നെത്തുന്നു. ഇതെന്തുതരം പ്രണയമാണ്?

കുട്ടികൾക്കെല്ലാം ഹിന്ദു പേരുകൾ നൽകി അവരെ അത് പഠിപ്പിച്ചു. ടൂറിസ്റ്റുകൾ എന്ന നിലയിലാണ് ദുബായ് വഴി കാഠ്മണ്ഡുവിൽ എത്തിയത്. നോയിഡ എത്തേണ്ട ബസ് വിവരങ്ങളും സച്ചിന്റെ മേൽവിലാസവും ഫോൺനമ്പറും വച്ചാണ് വലിയ റിസ്‌ക്കെടുത്ത് കാഠ്മണ്ഡുവിൽ നിന്നും ഡൽഹിക്കുള്ള ബസ്സിൽ സീമയും കുട്ടികളും കയറിയത്.

New Update
SACH

പാക്കിസ്ഥാൻ കറാച്ചി സ്വദേശിനിയും 9 നും 4 നും ഇടയിൽ പ്രായമുള്ള നാല് മക്കളുടെ അമ്മയുമായ 27കാരി  സീമ ഗുലാം ഹൈദറും നോയിഡ സ്വദേശിയായ 22 കാരൻ സച്ചിൻ എന്ന യുവാവുമായുള്ള പ്രണയവും അവരുടെ വിവാഹവുമാണ് വിഷയം.

Advertisment

അതിസാഹസികമായി അതിർത്തികടന്നെത്തിയ പ്രണയകഥയിലെ നായിക എന്ന ശീർഷകത്തിൽ ഞാൻ ഒരാഴ്ചമുമ്പ് അറിവിൻ്റെ വീഥികളിൽ ഇതുമായി ബന്ധപ്പെട്ട പോസ്റ്റിട്ടിരുന്നു.. പിന്നീട് വിശദമായി മനസ്സിലാക്കിയ കാര്യങ്ങളിൽനിന്നാണ് ഇപ്പോൾ ഈ പോസ്റ്റ് ഞാൻ തയ്യറാക്കിയയത്.

seema

സച്ചിൻ എന്ന യുവാവ് ഒരു ദരിദ്രകുടുംബത്തിൽ നിന്നുള്ള വ്യക്തിയാണ്. നോയിഡയിലെ ഒരു സൂപ്പർ മാർക്കറ്റിൽ 13000 രൂപയ്ക്ക് ജോലിചെയ്താണ് മാതാപിതാക്കളുൾപ്പെടെ കുടുംബം പോറ്റുന്നത്. മറ്റു വരുമാനം ഒന്നുമില്ല.

സീമ ഹൈദർ കറാച്ചിയിലെ ഒരു ഇടത്തരം കുടുംബത്തിലെ അംഗമാണ്. പ്രണയിച്ച പുരുഷനെ വിവാഹം കഴിക്കാൻ വീട്ടുകാർ സമ്മതിച്ചില്ല. മുതിർന്നവർ ഇടപെട്ട് ഹൈദർ എന്ന വ്യക്തിയുമായാണ് സീമയുടെ വിവാഹം നടത്തിയത്. അതിൽ 9 വയസ്സിനും 4 വയസ്സിനുമിടയിലുള്ള 4 മക്കളുമുണ്ട്‌ . ഭർത്താവ് ഹൈദർ 4 വർഷമായി സൗദി അറേബ്യയിലാണ് ജോലിചെയ്യുന്നത്. ഹൈദർ അയച്ച പണം കൊണ്ടാണ് കറാച്ചിയിൽ സീമ ഒരു വീട് വാങ്ങിയത്. സാമാന്യം നല്ല നിലയിലാണ് സീമയും മക്കളും ജീവിച്ചുപോന്നത്.

seema

പബ്‌ജി ഗെയിം വഴി സച്ചിനുമായി ഒരു വർഷത്തോളം പരിചയമുണ്ടായിരുന്നു. അത് കടുത്ത പ്രണയത്തിലേക്ക് വഴിമാറി. സീമയ്ക്ക് സച്ചിനെ കാണാൻ കലശലായ മോഹം. എന്നാൽ ഇന്ത്യയിലേക്കോ പാക്കിസ്ഥാനിലേക്കോ ഇരുവർക്കും പോകാൻ കഴിയാത്ത അവസ്ഥയിൽ സീമതന്നെ വഴികണ്ടുപിടിച്ചു. വിമാനത്തിൽ ദുബായ്‌വഴി നേപ്പാളിലെ കഠ്മണ്ഡുവിലെത്തുക. ജീവിതത്തിലൊരിക്കലും വിമാനയാത്ര ചെയ്തിട്ടില്ലാത്ത സീമ പലരിൽ നിന്നായി ആ കര്യങ്ങളെല്ലാം ഗ്രഹിച്ചെടുത്തു. ഒരു ബന്ധുവിനെക്കാണാൻ ലാഹോറിലേക്ക് പോകുന്നു എന്ന് കള്ളം പറഞ്ഞ് നാല് കുട്ടികളെയും അടുത്ത വീട്ടിലാക്കി അവർക്ക് പണവും നൽകി ഇക്കഴിഞ്ഞ മാർച്ച് 10 ന് കറാച്ചി - ദുബായ് വഴി സീമ കഠ്മണ്ഡുവിന് തിരിച്ചു.

അതിനുമുൻപ് സീമ തന്നെ ഓൺലൈൻ വഴി പണം മുടക്കി സച്ചിനുവേണ്ടി നോയിഡയിൽ നിന്നും കാഠ്മണ്ഡുവിനുള്ള ബസ് ടിക്കറ്റും സംഘടിപ്പിച്ച് അയച്ചുകൊടുത്തു.

sachiin

അങ്ങനെ മുൻതീരുമാനപ്രകാരം സച്ചിൻ രാവിലെ 10 മണിക്ക് കഠ്മണ്ഡുവിലെത്തി. സീമയുടെ ഫ്ലൈറ്റ് വൈകിട്ട് 5 മണിക്കാണ് നേപ്പാളിലെത്തിയത്. സച്ചിൻ സീമയെ എയർ പോർട്ടിൽ നിന്നും കൂട്ടിവന്ന് കാഠ്മണ്ഡുവിലെ ഒരു ഹോട്ടലിൽ മുറിയെടുത്തു. പിറ്റേദിവസം അവർ പശുപതിനാഥ് ക്ഷേത്രത്തിൽ പോയി ഹിന്ദു ആചാരപ്രകാരം വിവാഹിതരായി. തുടർന്ന് അവർ ഒരാഴ്ച അവിടെ മധുവിധു ആഘോഷിച്ചശേഷമാണ്  ഇരുവരും അവരവരുടെ നാടുകളിലേക്ക് വന്ന വഴിയിൽത്തന്നെ മടങ്ങിയത്. ഹോട്ടലും കറക്കവും മടക്കയാത്രയുമുൾപ്പെടെ പണമെല്ലാം മുടക്കിയത് സീമയായിരുന്നു.

കറാച്ചിയിലെത്തിയ സീമയുടെ ആദ്യലക്ഷ്യം വീടുവിൽക്കുക എന്നതായിരുന്നു. അതിനുശേഷം കുട്ടി കളുമായി ഇന്ത്യയിലേക്ക് പോയി സച്ചിനൊപ്പം ജീവിക്കുക. കുട്ടികളെ ഒപ്പം കൂട്ടുന്നതിൽ സച്ചിനും എതിർപ്പില്ലായിരുന്നു.ഹൈദർ അറിയാതെയാണ് 12 ലക്ഷം രൂപയ്ക്ക് ( പാക്കിസ്ഥാനി രൂപ) സീമ വീട് വിറ്റത്.

കുട്ടികൾക്കെല്ലാം ഹിന്ദു പേരുകൾ നൽകി അവരെ അത് പഠിപ്പിച്ചു. ടൂറിസ്റ്റുകൾ എന്ന നിലയിലാണ് ദുബായ് വഴി കാഠ്മണ്ഡുവിൽ എത്തിയത്. നോയിഡ എത്തേണ്ട ബസ് വിവരങ്ങളും സച്ചിന്റെ മേൽവിലാസവും ഫോൺനമ്പറും വച്ചാണ് വലിയ റിസ്‌ക്കെടുത്ത് കാഠ്മണ്ഡുവിൽ നിന്നും ഡൽഹിക്കുള്ള ബസ്സിൽ സീമയും കുട്ടികളും കയറിയത്.

നേപ്പാൾ അതിർത്തിയിൽ പരിശോധന ഉണ്ടായില്ല. എന്നാൽ ഇന്ത്യൻ അതിർത്തിയിൽ ഒരുദ്യോഗസ്ഥൻ പരിശോധനയ്‌ക്കെത്തി. സീമ തൻ്റെ പേരും മക്കളുടെ ഹിന്ദു പേരുകളും പറഞ്ഞപ്പോൾ ഉദ്യോഗസ്ഥൻ ആധാർ ആവശ്യപ്പെട്ടു. കളഞ്ഞുപോയി എന്നു മറുപടി നൽകി. ഭർത്താവെന്ന നിലയിൽ സച്ചിന്റെ പേരും വിലാ സവും ഫോൺ നമ്പറും നൽകി  എല്ലാവരുടെയും സംശയാതീതമായ പെരുമാറ്റം മൂലം അദ്ദേഹം അത് വിശ്വസിച്ചു. അങ്ങനെ സീമയും മക്കളും നോയിഡയിൽ സച്ചിന്റെ അടുത്തെത്തി.

അവർ ഒരു വാടകവീട്ടിൽ താമസമാകുകയും ഇന്ത്യൻ നാഗരികത ലഭിക്കുന്നതിനായി വിവാഹം കഴിക്കാൻ തീരുമാനിക്കുകയും അങ്ങനെ പോലീസ് പിടിയിലാവുകയും ചെയ്ത വിവരം ഏവർക്കും അറിവുളളതാണ്. ഇപ്പോൾ അവർക്ക് കോടതി ജാമ്യം നൽകിയിരിക്കുകയാണ്.

seemasac

താൻ ഇനി പാക്കിസ്ഥാനിലേക്ക് മടങ്ങില്ലെന്നും അങ്ങനെ സംഭവിച്ചാൽ ഇവിടെത്തന്നെ മരിക്കുമെന്നുമാണ് സീമയുടെ നിലപാട്. മടങ്ങിയാൽ ഒരു ഹിന്ദുവിനെ വിവാഹം കഴിച്ചു എന്ന കാരണത്താൽ തന്നെ ആളുകൾ കല്ലെറിഞ്ഞു കൊല്ലുമെന്നുമാണ് അവർ പറയുന്നത്.

തനിക്കും കുട്ടികൾക്കും ഇന്ത്യൻ പൗരത്വം നൽകണമെന്നും സച്ചിനൊപ്പം ജീവിക്കാൻ അനുവദിക്കണമെന്നും കാണിച്ച്  സംസ്ഥാന - കേന്ദ്രസർക്കാരുകൾക്ക് സീമ അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്.

ഇതിനിടെ തൻ്റെ ഭാര്യ താനുണ്ടാക്കിയ മുഴുവൻ സമ്പാദ്യവുമായാണ് ഇന്ത്യയിലേക്ക് പോയതെന്നും കുട്ടികൾ തന്റേതാണെന്നും അവരെ മടക്കിക്കൊണ്ടു വരാൻ സഹായിക്കണമെന്നും വിസ്തൃതമായ ഒരു വീഡിയോ യിലൂടെ ഹൈദർ പാക്ക് സർക്കാരിനോട് അഭ്യർത്ഥിച്ചിരിക്കുകയാണ്. പാക്കിസ്ഥാൻ എംബസി പ്രതിനി ധികൾ സീമയുമായി സംസാരിക്കുന്നതിന് ഇന്ത്യൻ സർക്കാരിന്റെ അനുവാദത്തിന് അപേക്ഷ സമർപ്പിച്ചി ട്ടുമുണ്ട്..

ചോദ്യം ഇതാണ്.. ഇതെന്തുതരം പ്രണയമാണ് ? വിദ്യാസമ്പന്നയും സാമ്പത്തികമായി നല്ല നിലയിലുള്ള നാലുമക്കളുടെ അമ്മയായ ഒരു സ്ത്രീ, വലിയ ആകാരഭംഗിയോ സാമ്പത്തികശേഷിയോ വിദ്യാഭ്യാസമോ ഇല്ലാത്ത അന്യമതസ്ഥനും തന്നെക്കാൾ 5 വയസ്സ് പ്രായക്കുറവുമുള്ള മറ്റൊരു രാജ്യക്കാരനായ യുവാവിൽ ആകൃഷ്ടയാകുക, അയാൾക്കൊപ്പം ജീവിക്കാൻ എല്ലാമുപേക്ഷിച്ച് ഇത്ര വലിയ റിസ്‌ക്കെടുക്കുക ??

Advertisment