/sathyam/media/media_files/EzjVlgTxNoBx9s8BIRNt.jpg)
മികച്ച സാമ്പത്തികശാസ്ത്രജ്ഞനും ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും ഡിഗ്രിയും കേംബ്രിഡ്ജിൽ നിന്നും മാസ്റ്റേഴ്സും കരസ്ഥമാക്കിയ അറിയപ്പെടുന്ന ഒരു ബുദ്ധിജീവിയാണ് ഇപ്പോഴത്തെ സിംഗപ്പൂർ പ്രസിഡന്റ് ധർമ്മൻ ഷണ്മുഖരത്‌നം.
ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റർ ഇൻ പബ്ലിക് അഡ്മിനിസ്ട്രേഷൻ (MPA) കരസ്ഥമാക്കിയ ധർമ്മൻ നിരവധി അന്താരാഷ്ട്ര ഇക്കോണോമിക്സ് ഫോറങ്ങളിൽ അംഗവുമാണ്. അനവധി പുരസ്‌ക്കാരങ്ങളും ഫെല്ലോഷിപ്പും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ശശി തരൂരിനെപ്പോലെ മികച്ച വാഗ്മിയും രാഷ്ട്രീയ നേതാവുമായ ധർമ്മൻ ഷണ്മുഖരത്‌നത്തിന്റെ പിതാവ് ഷണ്മുഖരത്‌നം സിംഗപ്പൂരിലെ ആദ്യത്തെ പാതോളജിസ്റ്റായിരുന്നു. സിംഗപ്പൂരിൽ ക്യാൻസർ ഗവേഷണത്തിനും ചികിത്സയ്ക്കും തുടക്കമിട്ടത് അദ്ദേഹമായിരുന്നു. ചൈനീസ് വശജയായിരുന്നു ധർമ്മൻ ഷണ്മു ഖരത്‌നത്തിന്റെ അമ്മ.
ധർമ്മൻ ഷണ്മുഖരത്‌നം സിംഗപ്പൂരിൽ രാഷ്ട്രപതിയാകുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജനാണ്. ധർമ്മൻ ഷണ്മുഖരത്‌നത്തിന് ഒരു പെൺകുട്ടിയും മൂന്ന് ആണ്മക്കളുമാണുള്ളത്. ഭാര്യ സിംഗപ്പൂരിലെ അറിയപ്പെടുന്ന അഭിഭാഷകയും ചൈനീസ് -ജപ്പാൻ ദമ്പതികളുടെ മകളുകളുമായ Jane Yumiko Ittogi ആണ്.
സിംഗപ്പൂർ പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെ വാശിയേറിയ മത്സരത്തിൽ 70% ത്തിലധികം വോട്ടുകൾ കരസ്ഥമാക്കിയ ഉജ്ജ്വല വിജയമാണ് 66 കാരനായ ധർമ്മൻ ഷണ്മുഖരത്‌നം കരസ്ഥമാക്കിയത്. എതിരാളി കളായിരുന്ന ചൈനീസ് വംശജർ കോക്ക് സാംഗിന് 15.72 % വോട്ടുകളും കീൻ ലിയാനിന് 13.88 % വോട്ടുകളുമാണ് ലഭിച്ചത്.
സിംഗപ്പൂരിൽ ജനിച്ചുവളർന്ന ധർമ്മൻ ഷണ്മുഖരത്‌നത്തിന് ഇംഗ്ലീഷ്, തമിഴ്, മലായ്, മന്ദാരിൻ എന്നീ ഭാഷകൾ വശമാണ്.