Advertisment

"എനിക്ക് വെടിയേറ്റു, അവസ്ഥ ഗുരുതരമാണ്, ഞാൻ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല, നമ്മുടെ മോളെ നീ പൊന്നുപോലെ നോക്കണം.."; ദുഃഖസാഗരമായി ഒരു വീരമൃത്യു

G

"എനിക്ക് വെടിയേറ്റു, അവസ്ഥ ഗുരുതരമാണ്, ഞാൻ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല.. നമ്മുടെ മോളെ നീ പൊന്നുപോലെ നോക്കണം.."

Advertisment

മറുതലയ്ക്കൽ ഭാര്യയുടെ തേങ്ങലുകൾ ഉച്ചത്തിലാകും മുൻപേ ആ ഫോൺ കട്ട് ആയി...

ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ ജമ്മു കാശ്മീരിലെ അനന്തനാഗിലുള്ള ഗഢുൽ കോക്കർ നാഗ് മേഖലയിൽ തീവ്രവാദികളുടെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ ജമ്മു കാശ്മീർ പോലീസ് DSP ഹുമയൂൺ മുസാമിൽ ഭട്ട് ( Humayun Muzamil Bhat ) അവസാനമായി ഭാര്യയോട് നടത്തിയ ഫോൺ സംഭാഷണമാണ് മുകളിൽ നൽകി യിരിക്കുന്നത്.

F

34 കാരനായ ഹുമയൂൺ ഭട്ട് കഴിഞ്ഞവർഷമാണ് വിവാഹിതനായത്. ഭാര്യ ഫാത്തിമ.ഇവർക്ക് ഒരു കണ്മണി പിറന്നിട്ട് 29 ദിവസമേ ആയിരുന്നുള്ളു. കുഞ്ഞിനെ കൺ നിറയെ കണ്ടു കൊതിപോലും തീർന്നിട്ടില്ലാത്ത അടങ്ങാത്ത വാത്സല്യമാണ് അദ്ദേഹത്തിന്റെ ഭാര്യയോടുള്ള അവസാന ഫോൺ സന്ദേശത്തിൽ വ്യക്തമാകുന്നത്.

കശ്മീരിലെ ബദ്‌ഗാം ജില്ലയിലെ സമ്പന്ന കുടുംബത്തിൽ ജനിച്ച ഹുമയൂൺ ഭട്ടിൻെറ പിതാവ് Ghulam Hassan Bhat ജമ്മു കാശ്മീർ പോലീസിൽ ഐ ജി ആയിരുന്നു. പിതാവിൻ്റെ പോലീസ് വഴിതന്നെ മകനും തെരഞ്ഞെ ടുത്തു.പിതാവും മാതാവും ജീവിച്ചിരിപ്പുണ്ട്.

G

ഭീകരരുടെ വെടിവയ്പ്പിൽ ഗുരുതരമായി പരുക്കേറ്റ ഹുമയൂൺ ഭട്ടിനെ ഹെലികോപ്റ്ററിൽ ശ്രീനഗറിലെ സേനാ ആശുപത്രിയിലെത്തിച്ചപ്പോൾ അവിടെ കുടുംബാംഗങ്ങൾക്കൊപ്പം 29 ദിവസം പ്രായമായ മകളെയും കയ്യിലെടുത്ത് ഭാര്യ ഫാത്തിമയും നിറകണ്ണുകളോടെ കാത്തുനിൽപ്പുണ്ടായിരുന്നു..

വളരെ അത്യാസന്നനിലയിൽ ആശുപത്രിയിൽ വച്ചും മകളെ കൺനിറയെ കണ്ടശേഷം ഭാര്യയുടെ കരം ഗ്രഹിച്ചാണ് അദ്ദേഹം യാത്രയായത്. ആ മരണം അക്ഷരാർത്ഥത്തിൽ ഒരു ഗ്രാമത്തെ മുഴുവൻ കണ്ണീരിലാ ഴ്ത്തുകയായിരുന്നു. ഇനിയും യാഥാർഥ്യമുൾക്കൊള്ളാൻ ഹുമയൂൺ ഭട്ടിന്റെ മാതാവിനും ഭാര്യ ഫാത്തി മക്കും കഴിഞ്ഞിട്ടില്ല. മകന്റെ മൃതദേഹം അവസാനമായി കണ്ടശേഷം അക്ഷമനായി നിലകൊണ്ട പിതാവ് ഗുലാം ഭട്ടിനെ ഉന്നത പോലീസ് അധികാരിയാണ് സമാശ്വസിപ്പിച്ചത്.

G

AK 47 ഉപയോഗിച്ചാണ് ഭീകരർ വെടിയുതിർത്തത്. തിങ്ങിനിറഞ്ഞ വനന്തരങ്ങളിലെ മരങ്ങളുടെ മറവ് പറ്റി യാണ് ഭീകരർ നിലകൊള്ളുന്നതും വെടിയുതിർക്കുന്നതും. കശ്മീരിലെ Kokernag സ്വദേശിയായ Ujair എന്ന വ്യക്തി യും തീവ്രവാദികൾക്കൊപ്പമുണ്ടെന്ന് അധികാരികൾ സാക്ഷ്യപ്പെടുത്തുന്നു. ഏകദേശം 50 നോടടുത്ത ഭീകരർ വനമേഖലയിൽ നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ് അനുമാനം.

G

Kokernag ഓപ്പറേഷനിൽ DSP ഹുമയൂൺ ഭട്ടിനെക്കൂടാതെ കേണൽ മൻപ്രീത് സിംഗ്, മേജർ അശോക് ധോഞ്ചക്ക് എന്നീ ഉന്നത പട്ടാള അധികാരികളും കൊല്ലപ്പെടുകയുണ്ടായി.

ലഷ്കർ എ തയ്യബ എന്ന പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരസംഘടന ഈ ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.

J

 

Advertisment