കൊല്ലം ജില്ലയിലെ താമരക്കുടി സഹകരണബാങ്കിൽ നിക്ഷേപിച്ച പണം നഷ്ടപ്പെട്ടവരുടെ രോദനങ്ങൾക്ക് 18 വർഷത്തെ പഴക്കമാകുന്നു. പണം കിട്ടാതെ ദുഃഖഭാരത്താൽ പലരും മരണമടഞ്ഞു. അന്ന് ബാങ്ക് ഭരിച്ചവരൊക്കെ ഇന്നും പാർട്ടിയുടെ അനിഷേധ്യ നേതാക്കൾ; സഹകരണം പലതും അപഹരണമാകുമ്പോൾ

New Update
Gdh

സൂക്ഷിച്ചാൽ ദുഖിക്കേണ്ട..

സഹകരണം പലതും അപഹരണമാകുമ്പോൾ..

ചോദ്യം ചെയ്യാൻ കഴിയാതെ വിലപിക്കുന്ന സാധാരണക്കാർ ...

എല്ലാമില്ലെങ്കിലും ഒട്ടുമിക്ക സഹകരണസ്ഥാപനങ്ങളിലും ഇത്തരം അഴിമതികൾ നടന്നിരിക്കുന്നു...

തദ്ദേശ രാഷ്ട്രീയ നേതാക്കളാണ് ഇതെല്ലം ഭരിക്കുന്നത് ...

അവരാണ് നടത്തിപ്പുകാരും.....

Advertisment

ആരെങ്കിലും ഒരു നല്ല തുക നിക്ഷേപിച്ചാലോ സ്വർണ്ണം പണയം വച്ചാലോ അവിടെ ഭരണം നടത്തുന്നവരുടെ പാർട്ടി ഓഫീസുകളിൽ അന്നുവൈകിട്ട് ആഘോഷമാണെന്ന് ഒരു സുഹൃത്ത് പറയുകയുണ്ടായി..

കൊല്ലം ജില്ലയിലെ താമരക്കുടി സഹകരണബാങ്കിൽ നിക്ഷേപിച്ച പണം നഷ്ടപ്പെട്ടവരുടെ രോദനങ്ങൾക്ക് 18 വർഷത്തെ പഴക്കമാകുന്നു..പണം കിട്ടാതെ ദുഃഖഭാരത്താൽ പലരും മരണമടഞ്ഞു. അന്ന് ബാങ്ക് ഭരിച്ചവരൊ ക്കെ ഇന്നും പാർട്ടിയുടെ അനിഷേധ്യ നേതാക്കളാണ്.

ഇപ്പോൾ ഗീർവാണം മുഴക്കുന്ന സഹകരണമന്ത്രി ഒരു വര്ഷം മുൻപ് താമരക്കുടിയിൽ നേരിട്ടെത്തി നി ക്ഷേപിച്ച എല്ലാവരുടെയും പണം മടക്കിനൽകുമെന്നുറപ്പു നൽകിയതും വെറുതെയായി.. ഒപ്പം അന്ന് സ്ഥലം MLA കൂടിയായ ധനമന്ത്രി ബാലഗോപാലുമുണ്ടായിരുന്നു.

പിന്നീടവർ ഈ വഴി തിരിഞ്ഞുനോക്കിയിട്ടില്ല.. കൊടിക്കുന്നിൽ സുരേഷ് എം.പി യും ഒരു സമരപരിപാടിയും സത്യാഗ്രഹവുമൊക്കെ സംഘടിപ്പിച്ചു കടന്നുപോയി. അദ്ദേഹത്തെയും കാണാനില്ല..

ഇപ്പോൾ ബിജെപി അദ്ധ്യക്ഷൻ സുരേന്ദ്രൻ ഏറ്റെടുത്തിരിക്കുകയാണ് അവിടുത്തെ നിക്ഷേപകരുടെ സമരനേതൃത്വം. അതും കണ്ടറിയണം.

സമാനമായ ഒരു തട്ടിപ്പാണ് പുനലൂർ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കേച്ചേരി ഫൈനാൻസിൽ നടന്നത്.. നിക്ഷേപങ്ങൾക്ക് ആദ്യം 18 % വും പിന്നീട് 15 % വുമാണ് അവർ പലിശ വാഗ്ദാനം ചെയ്തിരുന്നത്. 350 കോടി യുടെ തട്ടിപ്പാണ് ഇതിൽ നടന്നത്. കേച്ചേരി ഫൈനാൻസ് ഉടമ വേണുഗോപാലും കൂട്ടാളികളും ഇപ്പോൾ ജയിലിലാണ്. പണം നിക്ഷേപിച്ച ആയിരങ്ങൾ തെരുവിൽ സമരം ചെയ്യുന്നു. ഗണേഷ് കുമാറിന്റെ വീട്ടിലേക്കും സെക്രട്ടറിയേറ്റിലുമൊക്കെ അവർ മാർച്ചും നടത്തി..

ഈ നിക്ഷേപകരെയെല്ലാം ചിട്ടികളിലും ചേർത്ത് ആ പണവും അവർ സമർത്ഥമായി അപഹരിക്കുകയാ യിരുന്നു. അന്തരിച്ച നേതാവ് ആർ.ബാലകൃഷ്ണപിള്ള പലരുടെയും പേരിൽ നിക്ഷേപിച്ച കോടികൾ അദ്ദേ ഹത്തിൻറെ മരണശേഷം മകൻ ഗണേഷ്‌കുമാർ പിൻവലിച്ചതുമൂലമാണ് തൻ്റെ സ്ഥാപനം തകർന്നതെന്നാണ് കേച്ചേരി ഫൈനാൻസ് ഉടമ വേണുഗോപാൽ ഇ.ഡി ക്ക് മൊഴി നൽകിയത്.

ആ മൊഴി അവിടെ നിൽക്കട്ടെ. ഒരു ലാഭമുള്ള നിക്ഷേപമോ,ബിസിനസ്സോ,വ്യവസായമോ നടത്താത്ത ഒരു വ്യക്തി ഏതു രീതിയിലാണ് നിക്ഷേപകർക്ക് അവരുടെ നിക്ഷേപങ്ങൾക്ക് 18 ഉം 15 ഉം ശതമാനം പലിശ നൽകുന്നത് എന്നാരെങ്കിലും ചിന്തിച്ചോ ? ഇല്ല..അതാണ് ഇത്തരം തട്ടിപ്പുകാരുടെ വിജയവും.

നിക്ഷേപകർ തങ്ങളുടെ അധ്വാനത്തുക ഇത്തരം തട്ടിപ്പ് സ്ഥാപനങ്ങളിൽ നിക്ഷേപിക്കും മുൻപ് എന്തു കൊണ്ട് ഇതേപ്പറ്റി ചിന്തിച്ചില്ല ? എൻ്റെ നാട്ടിൽ ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ട അനേകരുണ്ട് . പലരെയും നേരിട്ടറിയാം.

നമ്മൾ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം ഭാവിക്കായി എവിടെയെങ്കിലും നിക്ഷേപിക്കും മുൻപ് പലതവണ ചിന്തിക്കണം, അറിയാവുന്നവരോട് ചോദിച്ചു മനസ്സിലാക്കണം. മോഹനവാഗ്ദാനങ്ങളിൽ വീണ് അമിതമായ പലിശയോടുള്ള ആർത്തിയാണ് പലർക്കും വിനയാകുന്നത്.

നിങ്ങളുടെ കയ്യിൽ പണമോ സ്വർണ്ണമോ ഉണ്ടെങ്കിൽ ഏറ്റവും നല്ല ഉപായം അത് ദേശസാൽകൃത ബാങ്കു കളിൽ നിക്ഷേപിക്കുക എന്നതാണ്..നിങ്ങളുടെ പണം എക്കാലവും സുരക്ഷിതമായിരിക്കും.

SBI ഉൾപ്പെടെയുള്ള ദേശസാൽകൃത ബാങ്കുകൾ നിക്ഷേപങ്ങൾക്ക് 7 % വരെ പലിശ നൽകുന്നുണ്ട്. 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ( Senior Citizens) 5 വർഷത്തെ നിക്ഷേപങ്ങൾക്ക് 8.2 % എന്ന ഉയർന്ന പലിശ നല്കുന്നു. പലിശ ഓരോ മൂന്നുമാസം കൂടുമ്പോഴും നമ്മുടെ അക്കൗണ്ടിൽ വരും. നമുക്കത് എപ്പോൾ വേണമെങ്കിലും എടുക്കാവുന്നതാണ്..

ദേശസാത്കൃതബാങ്കുകളിൽ 4 % പലിശയ്ക്ക് ഒരാൾക്ക് 3 ലക്ഷം രൂപവരെ സ്വർണപ്പണയ കാർഷിക വായ്പ്പ ലഭിക്കുന്നുണ്ട്. കരമടച്ച വസ്തുവിന്റെ രസീത് ഹാജരാക്കിയാൽ മതിയാകും. അല്ലാതെയുള്ള സ്വർണ്ണപണയ ത്തിന് 7.5 ശതമാനമാണ് പലിശ. ഇത് മുത്തൂറ്റ് ഉൾപ്പെടെയുള്ള സ്വർണ്ണപ്പണയക്കാർ ഈടാക്കുന്ന പലിശയേ ക്കാൾ വളരെ കുറവാണ്. അക്കാര്യം ഇനിയും പലർക്കുമറിയില്ല.

എല്ലാ ബാങ്കുകളിലും സ്വർണ്ണപ്പണയത്തിനു മാത്രമായി ഒരു കൗണ്ടറും ഒരുദ്യോഗസ്ഥനോ ഉദ്യോഗസ്ഥയെ ഉണ്ടാകും. എല്ലാ സംശയങ്ങളും നമുക്കവരോട് ചോദിച്ചു മനസിലാക്കാം. കുറഞ്ഞ പേപ്പർ വർക്കിൽ വളരെ പെട്ടെന്ന് നമുക്ക് സ്വർണ്ണവായ്‌പ്പ ബാങ്കുകളിൽ ലഭ്യമാണ്.

പോസ്റ്റ് ഓഫീസുകളിൽ 5 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.5 % വരെ പലിശ നൽകുന്നുണ്ട്. 65 വയസ്സ് കഴിഞ്ഞ സീനിയർ സിറ്റിസൺസിന് 8.2 % ആണ് പലിശ. മൂന്നുമാസം കൂടുമ്പോൾ നമുക്ക് പലിശത്തുക പിൻവലിക്കാം. പോസ്റ്റ് ഓഫീസിലെ പെൺകുട്ടികൾക്കുവേണ്ടിയുള്ള "സുകന്യ സമൃദ്ധി യോജന" യിലെ മാസ നിക്ഷേപത്തിന് 8 % ആണ് പലിശ.

ഇതൊക്കെയാണ് മികച്ച പലിശനിരക്കുകളും നമ്മുടെ പണം സുരക്ഷിതമായിരിക്കുന്ന വഴികളും. 8% ത്തിൽ കൂടുതൽ ആരെങ്കിലും നിക്ഷേപങ്ങൾക്ക് പലിശ വാഗ്ദാനം ചെയ്യുന്നുവെങ്കിൽ അതേപ്പറ്റി വളരെ കൃത്യത യോടെ ഒരു പഠനം നടത്തിയശേഷമേ അതിൽ നിക്ഷേപിക്കാൻ പാടുള്ളു..

നമ്മൾ ഏറെ കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം വല്ലവനും ചുളുവിൽ അടിച്ചെടുത്തു സുഖിക്കാൻ ഒരു കാരണ വശാലും നമ്മൾ അവസരമൊരുക്കാതിരിക്കുക.അമിത പലിശയുടെ വാഗ്ദാനങ്ങൾക്കു പിന്നാലെ പോകാതെ നിക്ഷേപങ്ങൾ സുരക്ഷിതമായ രീതിയിൽ നടത്തുക..

ഇന്ന് സൂക്ഷിച്ചാൽ നാളെ ദുഖിക്കേണ്ടി വരില്ല...

Advertisment