ഛത്തീസ്‌ഗഡ് പിടിക്കാൻ ജനങ്ങൾക്ക് വമ്പൻ ഓഫറുകളുമായി എഎപി; 10 വാ​ഗ്ദാനങ്ങളാണ് കേജ്രിവാൾ പ്രഖ്യാപിച്ചത്. ഇതൊക്കെ നടപ്പാകുമോ എന്ന് സംശയമുള്ളവർ ഡൽഹിയിലേക്കും പഞ്ചാബിലേക്കും നോക്കിയാൽ മതി. ഉത്തരം അവിടെയുണ്ട്

New Update
aap

ടുത്ത രണ്ടു മാസത്തിനുള്ളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ഛത്തീസ്‌ഗഡ്‌ സംസ്ഥാനത്ത് ആം ആദ്മി പാർട്ടിയുടെ സർക്കാർ രൂപീകൃതമായാൽ താഴെപ്പറയുന്ന വമ്പൻ ഓഫറുകളാണ് അവർ ജനങ്ങൾക്കായി പ്രഖ്യാപിച്ചിരിക്കുന്നത്..

Advertisment

01. ഓരോ വീടിനും മാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യം.

02. നഗര ഗ്രാമീണ മേഖലകളിൽ 24 മണിക്കൂറും നിർബാധം വൈദ്യുതി സപ്ലൈ.

03. പഴയ വൈദ്യുതിബിൽ കുടിശ്ശിഖകൾ എഴുതിത്തള്ളും.

04. അഭ്യസ്തവിദ്യർക്ക് മാസം 3000 രൂപ തൊഴിലില്ലായ്മാ വേതനം.

05 . 10 ലക്ഷം അഭ്യസ്തവിദ്യർക്ക് സർക്കാർ ജോലി.

06 . എല്ലാ ഗ്രാമങ്ങളിലും ഡൽഹി മോഡൽ സൗജന്യ മൊഹല്ല ക്ലിനിക് ആരംഭിക്കും.

07 .ആശുപത്രികളിൽ മരുന്നുകളും, ടെസ്റ്റും ഓപ്പറേഷനും സൗജന്യമായിരിക്കും.

08.18 വയസ്സിനുമുകളിൽ പ്രായമുള്ള എല്ലാ വനിതകൾക്കും മാസം 1000 രൂപ സഹായധനം.

09. മരണപ്പെടുന്ന സൈനികരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം.

10. ഡെൽഹിയിലെപ്പോലെ എല്ലാ സീനിയർ സിറ്റിസൻസിനും അവരിഷ്ടപ്പെടുന്ന സ്ഥലത്തേക്കുള്ള സൗജന്യ തീർത്ഥയാത്ര ഭക്ഷണം .താമസം ഉൾപ്പെടെ.

പതിനൊന്നാമത്തേതായി സംസ്ഥാനത്തെ ആദിവാസികൾക്കും കർഷകർക്കും വേണ്ടിയുള്ള വാഗ്‌ദാനമാണ്. അത് തൻ്റെ അടുത്ത സന്ദർശനത്തിൽ പ്രഖ്യാപിക്കുമെന്നാണ് അരവിന്ദ് കെജ്‌രിവാൾ അറിയിച്ചത്.

ഈ പ്രഖ്യാപനങ്ങളൊക്കെ ഗംഭീരമാണ്. നടപ്പാകുമോ എന്ന് സംശയിക്കുന്നവർ ഡൽഹിയിലും,പഞ്ചാബിലും അവർ പ്രാവർത്തികമാക്കിയ വാഗ്ദാനങ്ങൾ വിലയിരുത്തണം. രാഷ്ട്രീയ - ഉദ്യോഗസ്ഥതല അഴിമതിക്ക് കടിഞ്ഞാണിട്ടുകൊണ്ടാണ് അവരിതെല്ലാം പ്രവർത്തികമാക്കിയത്.

സൗജന്യം നാടിനാപത്താണ് എന്ന് പറഞ്ഞിരുന്ന കോൺഗ്രസ് - ബിജെപി പാർട്ടികളും ഇപ്പോൾ AAP യുടെ ചുവടുപിടിച്ച് വാഗ്ദാനങ്ങൾ ഒന്നൊന്നായി പ്രഖ്യാപിക്കുകയാണ്.

ഇന്ന് ഛത്തീസ്‌ഗഡ്‌ തലസ്ഥാനമായ റായ്പ്പൂരിൽ നടന്ന പാർട്ടി സമ്മേളനത്തിലാണ് ഈ പ്രഖ്യാപനമുണ്ടായത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും മറ്റു നേതാക്കളും തദവസരത്തിൽ അരവിന്ദ് കെജ്രിവാളിനൊപ്പം സന്നിഹിതരായിരുന്നു.

Advertisment