Advertisment

അബിസ്ക്കോയിൽ ഇനി നാല് മാസം സൂര്യനുദിക്കില്ല ! ഇരുൾനിറഞ്ഞ ശൈത്യകാലത്തെ വിന്റർ ബ്ലൂസിനെ അതിജീവിക്കാൻ കഷ്ടപ്പെടുന്ന ഒരു ജനത ! - ഫോട്ടൊസ്റ്റോറി

New Update
Y

ഒക്ടോബർ മാസം മുതൽ 4 മാസക്കാലം സൂര്യനുദിക്കാത്ത നാടാണ് സ്വീഡനിലെ അബിസ്ക്കോ മേഖല. 25 ഡിഗ്രി മൈനസിൽ നീണ്ട ശൈത്യകാലമുള്ള ഇവിടം Arctic Circle ൽ നിന്ന് 200 കിലോമീറ്റർ വടക്കുഭാഗത്താണ്‌ സ്ഥിതിചെയ്യുന്നത്.

Advertisment

H

ഏകദേശം 150 ആളുകൾ ഇവിടെ സ്ഥിരതാമസക്കാരായുണ്ട്. ഇനി ഫെബ്രുവരി മാസത്തിൽ മാത്രമേ ഇവിടെ സൂര്യനുദിക്കുകയുള്ളു. അന്ന് ആദ്യമായി സൂര്യനുദിക്കുമ്പോൾ അവിടെ ആഘോ ഷമായിരിക്കും. ആളുകൾ മലമുകളിലേക്ക് കയറിയാണ് ആദ്യകിരണങ്ങളെ ആദരവോടെ വരവേൽക്കുന്നത്.

V

സൂര്യപ്രകാശം മനുഷ്യജീവന് അത്യന്താപേക്ഷിതമാണ്. 4 മാസം വരെ സൂര്യരശ്മി ഏൽക്കാതിരുന്നാൽ നമ്മുടെ ശരീരത്തെ പലതരത്തിലുള്ള അസുഖങ്ങൾ ബാധിക്കാനിടയുണ്ട്. അതു കൊണ്ടുതന്നെ മഞ്ഞുകാലത്തെ ബ്ലൂസ് മറികടക്കാനുള്ള ഒരേയൊരുപായം വെളിച്ചം മാത്രമാണ്. അതാകട്ടെ ഇവിടെ ലഭ്യമല്ലാതാനും.

G

അപ്പോൾപ്പിന്നെ എങ്ങനെയാകും അബിസ്‌ക്കോയിലെ ജനത ഈ ഇരുൾനിറഞ്ഞ ശൈത്യകാലത്തെ Winter blues ൽ നിന്നും രക്ഷ നേടുന്നത്...?

H

ശരീരത്തിലെ ജൈവകളോക്കിന്റെ സമയക്രമം Winter Blues തടസ്സപ്പെടുത്തുന്നത് അപകടകരമാണ്. ഇതിനെ മറികടക്കാൻ ആഹാരക്രമത്തിലും വ്യായാമത്തിലും ചിട്ടവട്ടങ്ങളിലും മാറ്റം വരുത്തിയും കൃതൃമവെളിച്ചത്തിന്റെ സഹായത്തിലുമാണ് Abisko യിലെ ജനത ഈ നാലു മാസക്കാലം അതിജീവനം നടത്തുന്നത്. വളരെ കഠിനമാണ് ഈ കാലഘട്ടം എന്നുതന്നെ പറയാം.

Advertisment