അബു ശബാബ് (Abu Shabab) നേതൃത്വം നൽകുന്ന പോപ്പുലർ ഗ്രൂപ്പ് ഫോഴ്‌സ് ഗാസയിൽ ഹമാസിന്റെ അപ്രമാദിത്വത്തിനെതിരെ ഇസ്രായേൽ സേനയ്ക്ക് പിന്തുണയുമായി ഇപ്പോൾ യുദ്ധരംഗത്തുണ്ട്.
റാഫയുടെ നിയന്ത്രണം ഇപ്പോൾ പോപ്പുലർ ഗ്രൂപ്പിനാണെന്നും അവിടെ ടെന്റുകൾ, ഭക്ഷണസാധനങ്ങൾ എല്ലാം തയ്യറാക്കുന്നതും തങ്ങളാണെന്നും റാഫ വിട്ടുപോയവരോട് മടങ്ങിവരാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും പോപ്പുലർ ഫോഴ്‌സ് തലവൻ യാസർ അബു ശബാബ്, ഇസ്രായേൽ - അറബ് റേഡിയോ MAKAN നു നൽകിയ ഇന്റർവ്യൂവിൽ പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/07/08/1a7604f4-9936-4f5a-a420-e6b3413f449b-2025-07-08-00-39-39.jpg)
ഹമാസിന്റെ നിയന്ത്രണം ഗാസയിൽ അവസാനിപ്പിക്കാൻ തങ്ങൾ ഇസ്രായേൽ സേനയ്ക്ക് എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും ഇസ്രായേൽ - ഹമാസ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നാലും തങ്ങൾ ഹമാസിനെതിരായ പോരാട്ടം അവരെ ഈ മണ്ണിൽനിന്നും ഉന്മൂലനം ചെയ്യാതെ അവസാനിപ്പിക്കില്ലെന്നും അബു ശബാബ് പറഞ്ഞു.
ഹമാസ് നടത്തുന്ന നിയമരാഹിത്യവും അഴിമതിയും ഇല്ലായ്മ ചെയ്യാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അതിനുവേണ്ടി എത്ര രക്തം ഒഴുക്കാനും മടിയില്ലെന്നും ഗാസയിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാർ ഹമാസ് മാത്രമാണെന്നും അബു ശബാബ് പറഞ്ഞു.
Al-Quwat el-Shabeyaa (Popular Forces) എന്നാണ് ഈ ഗ്രൂപ്പിന്റെ ശരിയായ പേര്. റാഫ നിവാസിയായ അബു ശബാബിന് റാഫയിൽ നല്ല ജനസമ്മിതിയുള്ള വ്യക്തിയാണ്. ഗാസയിൽ ഹമാസിനെതിരായ ജനവികാരം പരമാവധി മുതലെടുക്കുയാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
അടുത്തിടെ ആഹാരസാധനങ്ങളുമായിവന്ന ട്രക്കുകൾ കൊള്ളയടിച്ചതിന് ഹമാസ് 4 പേരെ വെടിവച്ചുകൊന്നത് ഗസമേഖലയിൽ അവരോടുള്ള ജനരോഷം കൂടുതൽ വർദ്ധിക്കാൻ ഇടയാക്കിയിട്ടുണ്ട്.
/filters:format(webp)/sathyam/media/media_files/2025/07/08/f61f86b6-316b-4238-8805-cf0a2a00b8fd-2025-07-08-00-39-39.jpg)
ഇതിനിടെ അബു ശബാബ് 10 ദിവസത്തിനുള്ളിൽ തങ്ങൾക്കു മുന്നിൽ കീഴടങ്ങി "Revolutionary Court" കൈക്കൊള്ളുന്ന ശിക്ഷ നേരിടണമെന്നും ഗാസയിലെയും റാഫ യിലെയും ജനങ്ങൾ അബു ശബാബ് എവിടെയുണ്ടെന്ന വിവരം തങ്ങളെ അറിയിക്കണമെന്നും ഹമാസ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഐക്യരാഷ്ട്രസഭയുടെ ഗാസ്സായിലേക്ക് വരുന്ന ദുരിതാശ്വാസത്തിനുള്ള ട്രക്കുകൾ കൊള്ളയടിച്ചുകൊണ്ടുപോകുന്നത് അബു ശബാബ് ഗ്രൂപ്പാണെന്നും റാഫാ കേന്ദ്രീകരിച്ചുള്ള ഈ ക്രിമിനൽ ഗ്യാങ് ഗസ്സയിലേക്ക് വരുന്ന സാധനസാമഗ്രികൾ മുഴുവൻ പതിയിരുന്നു കൊള്ളയടിക്കുന്നതുമൂലം ഗാസയിലെ ജനത പട്ടിണിയിലേക്ക് കൂപ്പുകുത്തുകയാണെന്നും ഹമാസ് കേന്ദ്രങ്ങൾ പറയുന്നു.
ഹമാസിന്റെ മുന്നറിയിപ്പ് തള്ളിക്കളഞ്ഞ അബു ശബാബ് തങ്ങൾക്ക് ഇസ്രായേൽ സേനയുടെ സംരക്ഷണവും ആയുധങ്ങളും ലഭിക്കുന്നുണ്ടെന്ന കാര്യവും തുറന്നു പറയുകയുണ്ടായി. പലസ്തീൻ ജനതയെ ഹമാസിൽ നിന്നും മോചിപ്പിക്കുകയാണ് തങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്നും അബു ശബാബ് റേഡിയോ സന്ദേശത്തിൽ പ്രഖ്യാപിച്ചു.