New Update
/sathyam/media/media_files/2025/09/17/oic-2025-09-17-14-17-12.jpg)
ലോകത്തെ 57 ഇസ്ലാമിക രാജ്യങ്ങൾ, ലോക ജനസംഖ്യയുടെ 26 %. 1969 ലാണ് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷൻ (ഒഐസി) രൂപീകൃതമാകുന്നത്. തുടക്കത്തിൽ 30 രാജ്യങ്ങ ളായിരുന്നു ഇതിൽ അംഗങ്ങളായി ഉണ്ടായിരുന്നത്.
Advertisment
57 രാജ്യങ്ങളിലെ 2.1 ബില്യൺ ജനങ്ങളെയാണ് ഇവർ പ്രതിനി ധാനം ചെയ്യുന്നത്. യൂറോപ്പിലെ അൽബേനിയ എന്ന രാജ്യം മാത്രമാണ് ഒഐസി മെമ്പറായുള്ളത്. ഒഐസിയിൽ ഗൾഫ് ഉൾപ്പടെയുള്ള 22 അറബ് ലീഗ് രാജ്യങ്ങളും ഉൾപ്പെടും.
ഇസ്രായേൽ ഖത്തറിൽ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ നാറ്റോയുടെ മോഡലിൽ ഒഐസിക്കും ഒരു സംയുക്ത സേന ഉണ്ടാകണമെന്ന ആവശ്യം ദോഹയിൽ സമാപിച്ച ഒഐസി അടിയന്തര ഉച്ചകോടിയിൽ ഈജിപ്റ്റ് മുന്നോട്ടുവച്ചിരുന്നു. അതിൽ ചർച്ച തുടരാനും ധാരണയായി.