ദരിദ്രരാകുമോ മനുഷ്യർ; ആഗോളതാപനം മനുഷ്യജീവിതത്തെ എങ്ങനെയൊക്കെ ബാധിക്കുമെന്ന് ഗവേഷകർ, മുന്നൊരുക്കങ്ങൾ നടന്നില്ലെങ്കിൽ കൊടും വരൾച്ചയും പട്ടിണിയും ഫലം

താ​പ​നി​ല വെ​റും ര​ണ്ട് ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​ർ​ധി​ച്ചാ​ൽ ആ​ഗോ​ള ജി​ഡി​പി​യി​ൽ 16 ശ​ത​മാ​നം  കു​റ​വു​ണ്ടാ​കു​മെ​ന്നും പ​ഠ​നം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

New Update
global warming

കാ​ലാ​വ​സ്ഥാ​ വ്യ​തി​യാ​ന​ങ്ങ​ളു​ടെ ആ​വ​ർ​ത്ത​നം ലോ​ക​മെ​മ്പാ​ടു​മു​ള്ള സ​സ്യ​ങ്ങ​ളെ​യും മൃ​ഗ​ങ്ങ​ളെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു. മ​ഴ​യി​ൽ അ​നു​ഭ​വ​പ്പെ​ട്ട കു​റ​വും കാ​ട്ടു​തീ​യും വ​ലി​യൊ​ര​ള​വു വ​നം ന​ശി​പ്പി​ച്ചു. 

Advertisment

പോ​യ വ​ർ​ഷ​ങ്ങ​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ഹെ​ക്ട​ർ വ​ന​മാ​ണു കാ​ട്ടു​തീ​യി​ൽ ന​ശി​ച്ച​ത്. വ​ട​ക്ക്, തെ​ക്ക​ൻ ധ്രു​വ​ങ്ങ​ളി​ലെ ഹി​മാ​നി​ക​ൾ ഉ​രു​കു​ന്ന​തും പ്ര​തി​കൂ​ല​മാ​യി ഭ​വി​ക്കു​ന്ന​തുമാ​ണ് ഇ​ന്നു കാ​ണു​ന്ന​ത്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ അ​ന​ന്ത​ര​ഫ​ല​ങ്ങ​ൾ മനുഷ്യരാശിയെ അ​തി​രൂ​ക്ഷ​മാ​യി ബാ​ധി​ക്കാ​ൻ തു​ട​ങ്ങും വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ. 

effect of global warming

ആ​ഗോ​ള ജി​ഡി​പി കു​റയും 

എ​ൻ​വ​യോ​ൺ​മെ​ന്‍റ​ൽ റി​സ​ർ​ച്ച് ലെ​റ്റേ​ഴ്‌​സ് ജേ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ലേഖനത്തിൽ, ആ​ഗോ​ള​താ​പ​നം മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്‍റെ സ​മ​സ്ത​മേ​ഖ​ല​യി​ലും പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന് ഗ​വേ​ഷ​ക​ർ മു​ന്ന​റി​യി​പ്പു​ന​ൽ​കു​ന്നു. 


ഓ​സ്‌​ട്രേ​ലി​യ​ൻ ശാ​സ്ത്ര​ജ്ഞ​ർ ന​ട​ത്തി​യ പു​തി​യ പ​ഠ​നം വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്, ആ​ഗോ​ള​താ​പ​നം സ​മ്പ​ത്തി​ക​മേ​ഖ​ല​യി​ൽ വ​രു​ത്തി​വ​യ്ക്കാ​വു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളാ​ണ്. ആ​ഗോ​ള താ​പ​നി​ല നാ​ല് ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​ർ​ധി​ച്ചാ​ൽ, ശ​രാ​ശ​രി വ്യ​ക്തി​യു​ടെ വ​രു​മാ​നം 40 ശ​ത​മാ​നം വ​രെ കു​റ​യും !  


ഇ​തു മു​ൻ ക​ണ​ക്കു​ക​ളേ​ക്കാ​ൾ ഏ​ക​ദേ​ശം നാ​ലി​ര​ട്ടി കൂ​ടു​ത​ലാ​ണ്. താ​പ​നി​ല വെ​റും ര​ണ്ട് ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​ർ​ധി​ച്ചാ​ൽ ആ​ഗോ​ള ജി​ഡി​പി​യി​ൽ 16 ശ​ത​മാ​നം  കു​റ​വു​ണ്ടാ​കു​മെ​ന്നും പ​ഠ​നം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. നേ​ര​ത്തെ 1.4 ശ​ത​മാ​നം കു​റ​വു​വ​രു​മെ​ന്നാ​യി​രു​ന്നു ഗ​വേ​ഷ​ക​രു​ടെ നി​ഗ​മ​നം. 

snow melting

ആ​ഗോ​ള കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​കാ​ല​ത്തെ അ​ടി​വ​ര​യി​ടുന്ന സാ​ന്പ​ത്തി​ക​പ​ദ്ധ​തി​ക​ൾ വി​ശ​ക​ല​നം ചെ​യ്യു​ന്നു ഗ​വേ​ഷ​ക​ർ. രാ​ജ്യ​ങ്ങ​ൾ ഹ്ര​സ്വ​കാ​ല, ദീ​ർ​ഘ​കാ​ല കാ​ലാ​വ​സ്ഥാ ല​ക്ഷ്യ​ങ്ങ​ൾ നേ​ടി​യാ​ലും ആ​ഗോ​ള താ​പ​നി​ല 2.1 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ഉ​യ​രു​മെ​ന്നു​ത​ന്നെ പ​ഠ​നം സൂ​ചി​പ്പി​ക്കു​ന്നു. 

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ലോ​ക​മെ​മ്പാ​ടു​മു​ള്ള സാ​മ്പ​ത്തി​ക സ്ഥി​ര​ത​യി​ലും വ്യ​ക്തി​ക​ളു​ടെ സ​മ്പ​ത്തി​ക​സ്ഥി​തി​യി​ലും സൃ​ഷ്ടി​ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ പ​ഠ​നം എ​ടു​ത്തു​കാ​ണി​ക്കു​ന്നു.

സാ​മ്പ​ത്തി​ക മാ​തൃ​ക​ക​ൾ 

സമകാലിക അ​വ​സ്ഥ​ക​ളും വി​ത​ര​ണ ശൃം​ഖ​ല​ക​ളി​ൽ അ​തിന്‍റെ സ്വാ​ധീ​ന​വും ക​ണ​ക്കി​ലെ​ടു​ത്ത് സാ​മ്പ​ത്തി​കമാ​തൃ​ക​ക​ൾ പു​നഃ​സ​ജ്ജ​മാ​ക്കേ​ണ്ട​ത് അ​ടി​യ​ന്തി​ര​മാ​യി ചെ​യ്യേ​ണ്ട കാ​ര്യ​മാ​ണ്. അ​ങ്ങ​നെ രാ​ജ്യ​ങ്ങ​ൾ​ക്ക് കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ല​മു​ണ്ടാ​കു​ന്ന സാ​മ്പ​ത്തി​ക ദു​ർ​ബ​ല​ത​ക​ൾ വലിയൊരളവിൽ പരിഹരിക്കാനും പ്രതിസന്ധികളെ തരണം ചെയ്യാനും കഴിയും.


കാ​ന​ഡ, റ​ഷ്യ, വ​ട​ക്ക​ൻ യൂ​റോ​പ്പ് തു​ട​ങ്ങി​യ ചി​ല ശൈത്യ‌രാജ്യങ്ങൾ കലാവസ്ഥാ വ്യതിയാനത്തിൽനിന്നുള്ള ആ​ഗോ​ളന​ഷ്ടം ഭാ​ഗി​ക​മാ​യി സ​ന്തു​ലി​ത​മാ​ക്കു​മെ​ന്ന് ചി​ല സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ർ വാ​ദി​ക്കു​ന്നു. 


എ​ന്നാ​ൽ ആ​ഗോ​ള സ​മ്പ​ദ്‌​വ്യ​വ​സ്ഥ വ്യാ​പാ​ര​ത്താ​ൽ ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ ആ​ഗോ​ള​താ​പ​നം എ​ല്ലാ രാ​ജ്യ​ങ്ങ​ളെ​യും ബാ​ധി​ക്കു​മെ​ന്നും വാദമുഖങ്ങൾ ഉ‍യർത്തുന്നു ചില ഗവേഷകർ. 

global warming effects

ചില രാജ്യങ്ങളിൽ കാ​ലാ​വ​സ്ഥാവ്യ​തി​യാ​നം കൃ​ഷിയെ പ്രതികൂലമായി ബാധിച്ചാലും വ​ർധി​ച്ച ഉത്പാദ​നം മ​റ്റിടങ്ങളിൽ ഉ​ണ്ടാ​കു​മെ​ന്ന് ഓ​സ്‌​ട്രേ​ലി​യ​ൻ നാ​ഷ​ണ​ൽ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ കാ​ലാ​വ​സ്ഥാ ന​യവി​ദ​ഗ്ധനാ​യ പ്രൊ​ഫ​സ​ർ ഫ്രാ​ങ്ക് ജോ​റ്റ്‌​സോ അഭിപ്രായപ്പെടുന്നു. 

ഇങ്ങനെ സംഭവിക്കുമ്പോള്‍ വിഭവങ്ങളിൽ വലിയ ദൗർലഭ്യം നേരിടില്ലെന്നാണു പ്രാഥമിക വിലയിരുത്തൽ. എന്നാലും, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ഭാ​വി​യി​ലെ ലോ​ക സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ബാധിക്കുമെന്ന കാര്യത്തിൽ തർക്കമില്ലെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.

Advertisment