/sathyam/media/media_files/2025/10/28/coffee-2025-10-28-20-05-38.jpg)
മിതമായ അളവിൽ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിനു ഗുണകരമാണെന്നു നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ, കാപ്പി കുടിക്കേണ്ട ഉചിതമായ സമയത്തെക്കുറിച്ച് പഠനം നടന്നിട്ടില്ല.
യു​എ​സ് ഗവേഷകർ ഇതുമായി ബന്ധപ്പെട്ട് അടുത്തിടെ ചില പഠനങ്ങൾ നടത്തി. വിവിധ വിഭാഗത്തിലുള്ള ആളുകളിൽ ഒ​രു ദ​ശാ​ബ്ദ​ത്തോ​ളം കാലമാണു ഗവേഷകർ പ​ഠ​നം നടത്തിയത്.
/filters:format(webp)/sathyam/media/media_files/2025/10/28/drinking-coffee-2025-10-28-20-08-53.jpg)
കാപ്പി കുടിക്കുന്നതിന്‍റെ സ​മ​യ​ക്ര​മ​വും ആ​രോ​ഗ്യഫ​ല​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ന്ന ആ​ദ്യ പ​ഠ​ന​മാ​ണി​തെന്ന് ഗവേഷകസംഘത്തിലെ ഡോ. ​ലു ക്വി ​പ​റ​ഞ്ഞു. കാ​പ്പി കു​ടിയുടെ ര​ണ്ടു വ്യ​ത്യ​സ്ത പാ​റ്റേ​ണു​കളിൽ 40,725 പേരാണു പങ്കാളികളായത്.
രാ​വി​ലെ കാ​പ്പി കു​ടി​ക്കു​ന്ന​തു ദീർഘായുസ് നൽകുമെന്ന് പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. ദിവസത്തിൽ പലപ്രാവശ്യം അല്ലെങ്കിൽ വൈകിട്ടു മാത്രം കാപ്പി കുടിക്കുന്നവരേക്കാൾ രാവിലെ മാത്രം കാപ്പി ഉപയോഗിക്കുന്നവരിൽ മരണനിരക്കു കുറവാണെന്ന് ഗവേഷകർ പറയുന്നു.
കാപ്പിയുടെ അളവിലല്ല, കുടിക്കുന്ന സമത്തിനാണു പ്രാധാന്യമെന്നു ഗവേഷണം തെളിയിച്ചതായും ശാസ്ത്രജ്ഞർ അവകാശപ്പെട്ടു.
മറ്റുള്ളവരെ അപേക്ഷിച്ച്, രാ​വി​ലെ കാ​പ്പി കു​ടി​ക്കു​ന്ന​വ​രിൽ മ​രണസാധ്യത 16 ശ​ത​മാ​നം കു​റ​വാ​ണെ​ന്ന് ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി. മാ​ത്ര​മ​ല്ല, അ​വ​ർ ഹൃ​ദ്രോ​ഗം മൂ​ലം മ​രി​ക്കാ​നു​ള്ള സാ​ധ്യ​ത 31 ശതമാനം കു​റവാണെന്നും ഗവേഷകർ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us