ഇ​ന്ത്യ​യി​ൽ ബി​രി​യാ​ണി അ​വ​ത​രി​പ്പി​ച്ച​ത് ആ​രാ​ണെ​ന്ന് അ​റി​യാ​മോ.. ? ഏ​തു നൂ​റ്റാ​ണ്ടി​ലാ​ണെ​ന്ന് അ​റി​യാ​മോ.. ?

New Update
food

മു​ഗ​ൾ സാ​മ്രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ന്ന​മാ​യ പാ​ച​ക​പാ​ര​മ്പ​ര്യം ഇ​ന്ത്യ​യി​ൽ ധാ​രാ​ളം വി​ഭ​വ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള ആ ​ജ​ന​പ്രി​യ വി​ഭ​വ​ങ്ങ​ൾ ന​മ്മ​ൾ വീ​ട്ടി​ലും ഉ​ണ്ടാ​ക്കാ​റു​ണ്ട്. 

Advertisment

ഇ​ന്ന്, അ​തെ​ല്ലാം എ​ല്ലാ​വ​രു​ടെ​യും ജീ​വി​ത​ത്തി​ന്‍റെ ഭ​ഗ​മാ​യി മാ​റി​യി​രി​ക്കു​ന്നു. ബി​രി​യാ​ണി മു​ത​ൽ ജി​ലേ​ബി വ​രെ... മു​ഗ​ള​ന്മാ​ർ ഇ​ന്ത്യ​യി​ലേ​ക്കു കൊ​ണ്ടു​വ​ന്ന ആ​റു വി​ഭ​വ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടാം.

1. ബി​രി​യാ​ണി

biriyani

പ​തി​നാ​റാം നൂ​റ്റാ​ണ്ടി​ൽ മു​ഗ​ൾ ച​ക്ര​വ​ർ​ത്തി​യാ​യ ബാ​ബ​റാ​ണ് ബി​രി​യാ​ണി ഭാ​ര​ത​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. സു​ഗ​ന്ധ​മു​ള്ള മ​സാ​ല​ക​ൾ, മാം​സം (ചി​ക്ക​ൻ അ​ല്ലെ​ങ്കി​ൽ മ​ട്ട​ൺ), ചി​ല​പ്പോ​ൾ പ​ച്ച​ക്ക​റി​ക​ൾ  ഉ​പ​യോ​ഗി​ച്ച് പാ​കം ചെ​യ്യു​ന്ന രു​ചി​ക​ര​മാ​യ അ​രി വി​ഭ​വ​മാ​ണി​ത്. ലോ​ക​ത്തെ​ന്പാ​ടു​മു​ള്ള​വ​രു​ടെ ഇ​ഷ്ട​വി​ഭ​വ​ങ്ങ​ളി​ലൊ​ന്നാ​ണ് ഇ​ന്നു ബി​രി​യാ​ണി.

2. ഷാ​ഹി തു​ക്ഡ

shahi thukda

പ​ത്തൊ​ൻ​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ മ​ധ്യ​ത്തി​ൽ ബ​ഹ​ദൂ​ർ ഷാ ​സ​ഫ​ർ ച​ക്ര​വ​ർ​ത്തി​യാ​ണ് ഡ​ബി​ൾ കാ ​മീ​ത്ത എ​ന്ന അ​റി​യ​പ്പെ​ടു​ന്ന ഷാ​ഹി തു​ക്ഡ അ​വ​ത​രി​പ്പി​ച്ച​ത്. ഈ ​രാ​ജ​കീ​യ മ​ധു​ര​പ​ല​ഹാ​ര​ത്തി​ൽ പാ​ലി​ൽ കു​തി​ർ​ത്ത വ​റു​ത്ത ബ്രെ​ഡ് ക​ഷ​ണ​ങ്ങ​ൾ, പ​രി​പ്പ്, കു​ങ്കു​മ​പ്പൂ​വ്, ഏ​ലം എ​ന്നി​വ ചേ​ർ​ക്കു​ന്നു. 

3. ക​ബാ​ബ്

kabab

മാം​സ​വും പ​ച്ച​ക്ക​റി​ക​ളും മ​സാ​ല​ക​ൾ ചേ​ർ​ത്ത് ഗ്രി​ൽ ചെ​യ്ത്/​വ​റു​ത്ത് ആ​ണ് ക​ബാ​ബ് ത​യാ​റാ​ക്കു​ക.  മു​ഗ​ൾ ച​ക്ര​വ​ർ​ത്തി​യാ​യ ജ​ഹാം​ഗീ​റാ​ണ് ഇ​ന്ത്യ​യി​ൽ ക​ബാ​ബു​ക​ൾ ജ​ന​കീ​യ​മാ​ക്കി​യ​തി​ന്‍റെ ബ​ഹു​മ​തി​ക്കു​ട​മ. പ​തി​നാ​റാം നൂ​റ്റാ​ണ്ടി​ൽ അ​ദ്ദേ​ഹം ഇ​ത് അ​വ​ത​രി​പ്പി​ച്ചു. സീ​ഖ് ക​ബാ​ബ്, ഗ​ലൗ​ട്ടി ക​ബാ​ബ് തു​ട​ങ്ങി​യ ഇ​ന​ങ്ങ​ൾ ജ​ന​പ്രി​യ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്.

4. ഗു​ലാ​ബ് ജാ​മു​ൻ

gulab jamun

1638ൽ ​മു​ഗ​ൾ ച​ക്ര​വ​ർ​ത്തി​യാ​യി​രു​ന്ന ഷാ​ജ​ഹാ​ൻ അ​വ​ത​രി​പ്പി​ച്ച പ്ര​ശ​സ്ത​മാ​യ ഇ​ന്ത്യ​ൻ പ​ല​ഹാ​ര​മാ​ണ് ഗു​ലാ​ബ് ജാ​മു​ൻ. ഉ​ത്സ​വ​ങ്ങ​ളി​ലും ആ​ഘോ​ഷ​ങ്ങ​ളി​ലും ഗു​ലാ​ബ് ജാ​മു​ൻ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണ് ഈ ​മ​ധു​ര​പ​ല​ഹാ​രം. 

5. പു​ലാ​വ്

pulav

സു​ഗ​ന്ധ​മു​ള്ള മ​സാ​ല​ക​ൾ, പ​ച്ച​ക്ക​റി​ക​ൾ, ചി​ല​പ്പോ​ൾ മാം​സം എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് പാ​കം ചെ​യ്യു​ന്ന ഒ​രു അ​രി വി​ഭ​വ​മാ​ണ് പു​ലാ​വ്. ബി​രി​യാ​ണി​യി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​ണ് പു​ലാ​വ്.  വെ​ജി​റ്റ​ബി​ൾ പു​ലാ​വ്, ചി​ക്ക​ൻ പു​ലാ​വ്, മ​ട്ട​ൺ പു​ലാ​വ് തു​ട​ങ്ങി വി​വി​ധ​ത​രം പു​ലാ​വ് മു​ഗ​ള​ന്മാ​ർ അ​വ​ത​രി​പ്പി​ച്ചു.

6. ജി​ലേ​ബി

jalebi

കൊ​ച്ചു കു​ട്ടി​ക​ൾ മു​ത​ൽ പ്രാ​യ​മാ​യ​വ​ർ വ​രെ ഒ​രു​പോ​ലെ ഇ​ഷ്ട​പ്പെ​ടു​ന്ന വി​ഭ​വ​മാ​ണ് ജി​ലേ​ബി. ആ​ഘോ​ഷ​വേ​ള​ക​ളി​ലെ പ്ര​ധാ​ന​പ്പെ​ട്ട മ​ധു​ര​പ​ല​ഹാ​ര​മാ​ണ് ജി​ലേ​ബി. പ​തി​നേ​ഴാം നൂ​റ്റാ​ണ്ടി​ന്‍റെ തു​ട​ക്ക​ത്തി​ൽ ജ​ഹാം​ഗീ​ർ ച​ക്ര​വ​ർ​ത്തി​യാ​ണ് ജി​ലേ​ബി ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്.

Advertisment