Advertisment

ഇത്തിരിപോന്ന ആശയങ്ങളെ ഒത്തിരി ചമൽക്കാരത്തോടെ ആവിഷ്‌കരിച്ച 'പൊന്നമ്പിളി'; 21 സാരോപദേശ കഥകളുടെ വിശകലനം - ഡോ. വത്സകുമാർ

New Update
ponnambili

കുട്ടികൾക്ക് ലളിതമായി വായിക്കുവാനും മനസ്സിലാക്കുവാനും ഉള്ള ഭാഷയിലാണ് പൊന്നമ്പിളിയിലെ 21 കഥകളും എഴുത്തുകാരൻ അജീഷ് മുണ്ടൂർ  രൂപാന്തരപ്പെടുത്തിയിരിക്കുന്നത്.

ഇത് വായിക്കുന്നതിനു മുൻപ് നാം കുട്ടികളായി മാറണം. കുട്ടികളുടെ മനസ്സുകൊണ്ട്‌ വായിക്കണം. 

Advertisment

എന്നാൽ മാത്രമെ ഇതിലെ വരികൾക്കുള്ളിലുള്ള അർത്ഥവും ലക്ഷ്യവും ഉദ്ദേശവും മനസ്സിലാവുകയുള്ളൂ. ഇതിലെ ഓരോ കഥയെക്കുറിച്ചും ഒന്നു ചുരുക്കി പറയാം.

1- അന്നത്തിൻ്റെ വില മകന് മനസ്സിലാക്കി കൊടുക്കുന്ന ഒരച്ഛൻ്റെ സാരോപദേശക കഥയാണ് വിശപ്പിൻ്റെ വില

2 - സസ്യങ്ങൾക്കും ജീവനുണ്ട് എന്നുള്ളതിൻ്റെ ദൃഷ്ടാന്തമാണ് അമ്മു വിൻ്റ ചെന്തെങ്ങ് എന്ന കഥ. നാം പരിപാലിക്കുന്ന സസ്യങ്ങൾ നമുക്ക് ഉപകരിക്കും എന്നതിൻ്റെ ഒരു ഉദാഹരണകഥ

3 - ഐക്യ മത്യം മഹാബലം എന്ന പഴഞ്ചൊല്ലിനെ അന്വർത്ഥമാക്കുന്ന കഥയാണ് മങ്കിരി സിംഹം

4 - മരങ്ങൾ നട്ടുവളർത്തേണ്ടതിൻ്റെ ആവശ്യകത ബാലമനസ്സുകളിൽ നിറക്കുകയാണ് മിടുക്കൻ എന്ന കഥ. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുവാൻ കുട്ടികളെ പ്രേരിപ്പിക്കുന്ന കഥ

5 - അമൂല്യമാണ് ജലം എന്ന തിരിച്ചറിവ് നൽകുകയാണ് വെള്ളത്തിൻ്റെ മൂല്യം എന്ന കഥയിലൂടെ

6 - അഹങ്കാരം കൂടിയാൽ നമ്മൾ ഇളിഭ്യരാകാനും സാധ്യതയുണ്ട് എന്ന് ചൂണ്ടിക്കാട്ടുന്ന കഥയാണ് ഉത്തരം കിട്ടാത്ത ചോദ്യം

7 - വാക്കുകൾ ഉപയോഗിക്കുമ്പോൾ മറ്റുള്ളവരെ വേദനിപ്പിക്കാതെ ആയിരിക്കണം എന്ന ഓർമ്മപ്പെടുത്തലാണ്ട് റിട്ട. കേണൽ അപ്പൂപ്പൻ എന്ന കഥ

8 - അനുസരണ ബാല്യത്തിലെ ഉണ്ടാക്കിയെടുക്കേണ്ട ഗുണമാണ് എന്നു പറയുകയാണ് അനുസരണക്കേട് എന്ന കഥയിലൂടെ. 9-ആരേയും വില കുറച്ച് കാണരുതെന്നും ഓരോരുത്തർക്കും അവർക്ക് മാത്രമുള്ള കഴിവുകൾ ഉണ്ടെന്നും കുട്ടികളെ മനസ്സിലാക്കി കൊടുക്കുന്ന കഥയാണ് കാട്.

10 - അദ്ധ്യാപകർ കുട്ടികളെ ശാസിക്കുന്നതും ശിക്ഷിക്കുന്നതും കുട്ടികളുടെ നന്മക്ക് വേണ്ടിയാണെന്ന് പറയുന്ന കഥയാണ് ചന്തു.

11 - നമ്മൾ മറ്റുള്ളവരെ സ്നേഹിക്കുമ്പോൾ നമ്മളും സ്നേഹിക്കപ്പെടും എന്ന സത്യം വെളിപ്പെടുത്തുകയാണ് കൊടുക്കലും വാങ്ങലും എന്ന കഥ.

12 - ഏതു ശാസ്ത്ര സാങ്കേതിക വിദ്യയും  ഉപകരണവും നല്ലതിന് വേണ്ടി മാത്രം ഉപയോഗിക്കാനുള്ള വിവേചനബുദ്ധി കുട്ടികൾ വളർത്തിയെടുക്കണം എന്ന ഉപദേശം നൽകുകയാണ് നല്ലതും കെട്ടതും എന്ന കഥയിലൂടെ.

13 - റോഡപകടങ്ങളിൽ പെടുന്നവരെ കഴിയുന്നതും വേഗം ആശുപത്രിയിൽ എത്തിക്കണം എന്ന ബോധവൽക്കരണം തരുകയാണ് മിന്നുവും പൊന്നുവും എന്ന കഥയിലൂടെ.

14 - മുമ്പോട്ടുള്ള ജീവിതയാത്രയിൽ അനാവശ്യ ഭയം ഉപേക്ഷിച്ചാലെ ജീവിതവിജയം കൈവരിക്കുകയുള്ളൂവെന്ന് കുട്ടികളെ മനസ്സിലായിപ്പിക്കുകയാണ് ഭയവും ധൈര്യവും എന്ന കഥ.

15 - മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ നമുക്ക് കിട്ടുന്ന സന്തോഷമാണ് യഥാർത്ഥമായ സന്തോഷം എന്ന് പറയുകയാണ് ആനന്ദം എന്ന കഥയിലൂടെ.

16 - മനുഷ്യരെക്കാളും നന്ദിയുണ്ട് മ്യഗങ്ങൾക്ക് എന്ന് കാട്ടിത്തരുന്ന കഥയാണ് കറുമ്പൻ എന്ന കഥ.

17 - അഹങ്കാരം നാശത്തിനെ വഴിവെക്കു എന്ന് ചൂണ്ടി കാട്ടുന്ന കഥയാണ് കുഞ്ഞൻ മീനും കണ്ണൻ മീനും.

18 - തമാശക്കാണെങ്കിലും എപ്പോഴും നുണ പറഞ്ഞു കൊണ്ടിരിക്കുന്നത് തൻ്റെ തന്നെ നാശത്തിന് വഴിതെളിക്കും എന്ന് തെളിയിക്കുന്ന കഥയാണ് നുണയൻ ചന്തു.

19 - യാത്രയിൽ അപരിചിതരിൽ നിന്നും ഒന്നും വാങ്ങി കഴിക്കരുതെന്ന ഉപദേശമാണ് വാങ്ങരുത് കഴിക്കരുത് എന്ന കഥയിലൂടെ നൽകുന്നത്.

20 - നഷ്ട ബാല്യത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കി തരുന്നതാണ് അന്നും ഇന്നും എന്ന കഥ.

21- അടുത്താണ് എന്ന് തോന്നുമെങ്കിലും ചിലതെല്ലാം അപ്രാപ്യമാണ് എന്ന് കുട്ടികളെ മനസ്സിലാപ്പിക്കുക എന്ന ലക്ഷ്യമാണ് പൊന്നമ്പിളി എന്ന കഥയിലൂടെ കഥാകാരൻ ലക്ഷ്യമിടുന്നത്.

എന്തുകൊണ്ടും കുട്ടികൾക്ക് മനസിലാക്കാനും ആസ്വദിക്കുവാനും ആയി നല്ല ഒരു കലാസൃഷ്ടിയാണിത്. അജീഷ് മുണ്ടൂരിന്റെ രചനക്ക് ഡോ.പി.മുരളി അവതാരിക എഴുതിയിരിക്കുന്നു.

Advertisment