New Update
/sathyam/media/media_files/sdOw48j3YjHCmBwLeo46.jpg)
ഇസ്രായേലിൽ 18000 പലസ്തീൻ തൊഴിലാളികൾ പെർമിറ്റോടുകൂടി ജോലിചെയ്തിരുന്നു. ഇവർ കൃഷി, കൺസ്ട്രക്ഷൻ എന്നീ മേഖലകളിലാണ് ജോലിചെയ്തിരുന്നത്.
Advertisment
ഇസ്രായേൽ ആർമി റേഡിയോ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഈ തൊഴിലാളികൾക്ക് ഗാസയിൽ ലഭിക്കുന്നതിന്റെ 10 ഇരട്ടി വേതനമാണ് ഇസ്രായേലിൽ ലഭിച്ചുകൊണ്ടിരുന്നതത്രേ.
ഇന്നലെ 10 ബസ്സുകളിലായി പലസ്തീൻ വർക്കർമാരെ കെരേം ഷാലോം ക്രോസിങ് വഴി ഗാസയിലേക്ക് പറഞ്ഞയച്ചു. അടുത്ത രണ്ടു ദിവസങ്ങളിലായി 1000 പേരെ മടക്കിയയക്കുമെന്നും ഇവരിൽ ചിലർ പെർമിറ്റില്ലാതെ അനധികൃതമായി കടന്നുവന്നവരാണെന്നും ഇസ്രായേൽ സൈനിക റേഡിയോ വ്യതമാക്കി.
ഒക്ടോബർ 7 ആക്രമണത്തിനുശേഷം ആയിരക്കണക്കിന് പലസ്തീൻ തൊഴിലാളികളെ ഇസ്രായേൽ മടക്കി അയച്ചിരുന്നു. അവശേഷിക്കുന്നവരെയാണ് ഇപ്പോൾ തിരിച്ചയക്കുന്നത്.