/sathyam/media/media_files/WgQrdaSYHpx1R7pSiXMM.jpg)
മാനവ ജനത അതീവഭീതിയോടെ നോക്കി കാണുന്ന ഒരു മാരകരോഗമാണ് എയ്‌ഡ്‌സ് അഥവാ അക്വയേഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം. ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യപാദങ്ങളിലാണ് ഈ രോഗം കണ്ടുപിടിക്കപ്പെട്ടതും ലോകമാകെ വ്യാപകമായതും.
1980 -ൽ അമേരിക്കയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. മനുഷ്യ ശരീരത്തിലെ പ്രതിരോധശേഷി നശിക്കുന്നതാണ് ഈ രോഗത്തിന്റെ ദയനീയമായ അവസ്ഥ. ഒരു രോഗമല്ല, ഒരു കൂട്ടം രോഗങ്ങളുടെ സമ്മേളനമാണ് എയ്‌ഡ്‌സ് കാഴ്ച വെക്കുന്നത്.
രോഗകാരണമായ എച്ച്ഐവി വൈറസിനെ 1983 -ൽ പരീസിലും 1984 -ൽ അമേരിക്കയിലും ശാസ്ത്രജഞമാർ വേർതിരിച്ചെടുത്തു. രോഗത്തിന്റെ മൂലകാരണം കണ്ടെത്താനും പ്രധിവിധികൾ കണ്ടുപിടിക്കാനുമുള്ള കഠിനപരിശ്രമങ്ങൾ ആഗോളതലത്തിൽ നടന്നു വരുന്നു.
എയ്ഡ്സ് ഒരു പകർച്ചവ്യാധിയാണ്. ലൈംഗിക ബന്ധത്തിലൂടെയും രോഗിയുടെ രക്തം സ്വീകരിക്കുന്നതിലൂടെയും രോഗം പകരാം. അമ്മയിൽ നിന്ന് കുഞ്ഞിലേക്കും എയ്‌ഡ്‌സ് പകരും. എന്നാൽ രോഗിയെ പരിചരിക്കുന്നതുകൊണ്ട് രോഗം പകരുകയില്ല.
നിയന്ത്രണമില്ലാത്ത, തെറ്റായ ലൈംഗിക ജീവിതവും വിദഗ്ദ്ധ പരിശോധനകൾ കൂടാതെ രക്തദാനവും മറ്റും രോഗവ്യാപനത്തിന് ഇടയാക്കും. ദാമ്പത്യ വിശ്വസ്തത പുലർത്തുന്നത് എയ്‌ഡ്‌സിനെ തടയുന്നതിന് ഏറെ സഹായിക്കുന്നു.
രോഗമുണ്ടോയെന്ന് അറിയാനുള്ള ഏറ്റവും ലളിതവും പ്രാഥമികവുമായ പരിശോധനയാണ് എലീസ ടെസ്റ്റ്. അതിനേക്കാൾ സങ്കീർണമായ വേസ്റ്റൻ ബ്ലോട്ട് വിദഗ്ദ്ധവും വിശദവുമായ രോഗനിർണ്ണയത്തിനുള്ള മാർഗമാണ്.
എയ്‌ഡ്‌സിനെതിരെയുള്ള ബോധവൽക്കരണത്തിന് എയ്‌ഡ്‌സ് കണ്‍ട്രോൾ സോസൈറ്റി മേൽനോട്ടം വഹിക്കുന്നു.
തയ്യാറാക്കിയത് ഐ. ഷിഹാബുദീൻ (കോൺഗ്രസ് - എസ് സംസ്ഥാന ജനറൽ സെക്രട്ടറി)