Advertisment

ഐടി വിപ്ലവത്തിന്റെ ആധാരശില കമ്പ്യൂട്ടറുകളാണ്. വിദ്യഭ്യസം, ആരോഗ്യം, വർത്താവിനിമയം, വാണിജ്യം, കുറ്റാന്വേഷണം തുടങ്ങി വിവിധ മേഖലകളില്‍ ഇന്ന് കമ്പ്യൂട്ടറുകള്‍ അവിഭാജ്യ ഘടകമാണ്. ഡിസംബർ 2 ലോക കമ്പ്യൂട്ടര്‍ ദിനം ആചരിക്കുമ്പോള്‍...

author-image
ഇ.എം റഷീദ്
New Update
world computer literacy day

വിവര സാങ്കേതികവിദ്യയുടെ കാലഘട്ടമാണിത്, ഐടി വിപ്ലവത്തിന്റെ ആധാരശിലയാകട്ടെ കമ്പ്യൂട്ടറുകളാണ്. സാക്ഷരതയെന്നാൽ കമ്പ്യൂട്ടർ പരിജ്ഞനo എന്ന നിലയിലാണ് ഇന്നുള്ളത്. 

Advertisment

നാട്ടിൽപുറങ്ങളിലെ സാധാരണക്കാർ പോലും കമ്പ്യൂട്ടർ സാക്ഷരത നേരിടുന്നതിനായി സർക്കാർ തലത്തിൽ   അക്ഷയ പോലുള്ള പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നു. കമ്പ്യൂട്ടർ സാക്ഷരത വ്യാപകമാകുന്നതിനാണ് ആഗോളതലത്തിൽ കമ്പ്യൂട്ടർ സാക്ഷരത ദിനം ആചരിക്കുന്നത്. 

കണക്ക് കൂട്ടുക എന്നർത്ഥമുള്ള കംപ്യൂട്ട് എന്ന ഇംഗ്ളീഷ് പദത്തിൽ നിന്നാണ് കമ്പ്യൂട്ടർ എന്ന വാക്കിന്റെ ഉത്ഭവം. 5000 വർഷം മുമ്പ് ഗ്രീക്കുകാർ കണ്ടുപിടിച്ച അബാക്കസ് എന്ന കണക്കുകൂട്ടൽ യന്ത്രമാണ് കമ്പ്യൂട്ടറിന്റെ പൂർവികൻ. 

കമ്പ്യൂട്ടറിന്റെ പിതാവായ ചാൾസ് ബാബേജ് എന്ന ബ്രിട്ടീഷ്കാരൻ കൂട്ടാനും കുറക്കാനും കഴിയുന്ന യന്ത്രം കണ്ടെത്തി. 1862 -ൽ ഇത് പുറത്തിറക്കി. 

ആധുനിക കമ്പ്യൂട്ടറുകളിലെ ഒന്നാം തലമുറക്ക് 1944 -ൽ പ്രൊഫ. ഹാവാർഡ് ഐക്ക് രൂപംനൽകി.1946 -ൽ എനിയാക് എന്ന ആദ്യത്തെ ഇലക്ട്രോണിക്ക്‌ കമ്പ്യൂട്ടർ പെൻസിൽ വാനിയ സർവവകലാശാല പുറത്തിറക്കി. 

1950 കളിൽ രണ്ടാം തലമുറയിലും 1958 ൽ മൂന്നാം തലമുറയിലും,1970 ൽ നാലാം തലമുറയിലുംപെട്ട കമ്പ്യൂട്ടറുകൾ പുറത്തിറക്കി. ഇപ്പോൾ അഞ്ചാം തലമുറയിലെ കമ്പ്യൂട്ടറുകളുടെ കലമാണ്. 

ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമർ ബൈറോൻ അഗസ്ത അഡയാണ്. 2000 ഒക്ടോബർ 18 ന് ഇന്ത്യാ ഗവർമെന്റ് ഇൻഫർമേഷൻ ടെക്നോളജി ആക്ട് പാസ്സാക്കി. 

വിദ്യഭ്യസം, ആരോഗ്യം, വർത്താവിനിമയം, വാണിജ്യം, കുറ്റാനോഷണം തുടങ്ങി വിവിധ മേഖലകളില്‍ ഇപ്പോള്‍ നാം കമ്പ്യൂട്ടറിന്റെ സഹായം തേടുന്നു.

തയാറാക്കിയത്: മഠത്തിൽ ബിജു (ബിജെപി സംസ്ഥാന കമ്മിറ്റി അംഗം, എസ്‌എൻഡിപി ഡയരക്ടർ ബോർഡ് മെമ്പർ).

Advertisment