പുതുവർഷം വന്നതറിഞ്ഞില്ലേ ? ഭൂമിയിൽ 2024 പിറന്നുവീണു... ഡിസംബര്‍ 31ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 3.30 നായിരുന്നു ആ ആഗമനം...
സാധാരണ പസിഫിക് (പസഫിക് റീജിയണ്‍) ൽ ഉള്ള ഓക്‌ലാൻഡിലും സിഡ്‌നിയിലുമാണ് പുതുവത്സരം വന്നെത്തുക. പസഫിക് ഓഷനിലെ ചെറിയ ദ്വീപായ കിരിബത്തിയിൽ ഇന്ത്യൻ സമയം ഇന്നുച്ചയ്ക്ക് 3.30 ന് പുതിയ വർഷം ഭൂമിയിൽ ആദ്യമായി പിറവിയെടുത്തു.
/sathyam/media/media_files/npORTKDO52GYiZPjUBaG.jpg)
പുതുവർഷാഘോഷങ്ങൾ ഇപ്പോഴും ദ്വീപിൽ നടക്കുകയാണ്. ക്രേഫിഷ് കൊണ്ടുള്ള പ്രത്യേക ഡിഷുകളും ആകർഷകമായ ആഹാരവിഭവങ്ങളുമാണ് ആഘോഷങ്ങൾക്ക് മോടിയേകുന്നത്.
/sathyam/media/media_files/Jwk3vJkTMhnkyBJtAx5f.jpg)
ദ്വീപിലെ ജനസംഖ്യ 19,000 ആണ്. 811 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ദ്വീപസമൂഹത്തിൽ ആകെ 32 ദ്വീപുകളാണുള്ളത്.
/sathyam/media/media_files/v0QMV1d7irIdqYAYAQH1.jpg)
ആഗോളതാപനം ഈ ദ്വീപുകളെയും ബാധിച്ചിട്ടുണ്ട്. ഓരോ വർഷവും ഒരിഞ്ചുവീതം സമുദ്രനിരപ്പുയരുന്ന തിനാൽ തിരമാലകൾ അപകടകരമായ രീതിയിൽ പലപ്പോഴും കരയിലേക്കടിച്ചുകയറാറുണ്ട്.