Advertisment

വളരെ ക്രൂരവും നാശോന്മുഖവുമായ വിമര്‍ശനം വേരുകള്‍ കുത്തിയൊലിച്ചുപോകുന്ന മലവെള്ളപ്പാച്ചില്‍ പോലെയാണ്. അത് വ്യക്തിയെയും സിനിമയെയും പ്രസ്ഥാനത്തെയും ഇല്ലാതാക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെ നടത്തുന്നവയാകാം. അത് ആര്‍ക്കും ഗുണം ചെയ്യില്ല. വിമര്‍ശിക്കാം; പക്ഷെ - അഡ്വ. ചാര്‍ളി പോള്‍ എഴുതുന്നു

New Update
adv. cherly paul article critisism

മലൈക്കോട്ടെ വാലിബന്‍ എന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമ ഇറങ്ങിയ ഉടനെ സിനിമക്കും സംവിധായകനുമെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നു. നെഗറ്റീവ് വിമര്‍ശനം കേട്ടു മനസ്സു തകര്‍ന്നു ലിജോ ജോസ് പറഞ്ഞു: "സിനിമ കണ്ടിട്ട് ഇഷ്ടപ്പെടാത്തവര്‍ ആ അഭിപ്രായം പറഞ്ഞുകൊള്ളൂ. മറ്റുള്ളവര്‍ കാണരുതെന്ന് പറയുന്നതെന്തിന്" 'കൊല്ലണം, കൊന്നു തിന്നണം' എന്ന മനോഭാവത്തോടെ വിമര്‍ശിക്കുന്നവരുടെ പ്രത്യേകതയാണിത്. 

Advertisment

ഇക്കൂട്ടര്‍ ദുഷ്ടലാക്കുള്ളവരും സമനില തെറ്റിയവരും മറ്റുള്ളവരുടെ തകര്‍ച്ചയില്‍ ആനന്ദം കണ്ടെത്തുന്ന മനോവൈകല്യത്തിന് ഉടമകളുമാണ്. ഒരുതരം പ്രതികാരദാഹികള്‍. 

വളരെ ക്രൂരവും നാശോന്മുഖവുമായ വിമര്‍ശനം, വേരുകള്‍ കുത്തിയൊലിച്ചുപോകുന്ന മലവെള്ളപ്പാച്ചില്‍ പോലെയാണ്. അത് വ്യക്തിയെയും സിനിമയെയും പ്രസ്ഥാനത്തെയും ഇല്ലാതാക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെ, പ്രത്യേക അജണ്ടകള്‍ സെറ്റ് ചെയ്ത്, സംഘടിത മായ ഗുഢാലോചനകളുടെ 

പശ്ചാത്തലത്തില്‍ നടത്തുന്നവയാകാം. അത് ആര്‍ക്കും ഗുണം ചെയ്യില്ല. 

പൊതുവായി വിമര്‍ശനം രണ്ട് തരമുണ്ട്. സൃഷ്ടിപരവും വിനാശകരവും. ഒരു നിശ്ചിത പ്രവര്‍ത്തനവും സാഹചര്യവും മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള വിമര്‍ശനമാണ് സൃഷ്ടിപരമായ വിമര്‍ശനം. സദുദ്ദേശത്തോടെ സ്നേഹപൂര്‍വം തിരുത്തലുകളും ഉള്‍ക്കാഴ്ചകളും പങ്കുവയ്ക്കുമ്പോഴാണ് വിമര്‍ശനം ക്രിയാത്മകവും സൃഷ്ടിപരവുമാകുന്നത്. 

തികഞ്ഞ ആത്മാര്‍ത്ഥതയോടെ സൗമ്യഭാവത്തോടെ വിഷയത്തെ സമീപിച്ച് നീതി നിറവേറ്റുന്നു എന്ന ബോധ്യത്തോടെ ഉചിതമായി പ്രതികരിക്കാം. സൃഷ്ടിപര മായ വിമര്‍ശനത്തിന്‍റെ ഉദ്ദേശലക്ഷ്യം കൂടുതല്‍ മേന്മ, നന്മ, പുരോഗതി, അഭിവൃദ്ധി, ദൂരക്കാഴ്ച,മെച്ചപ്പെടുത്തല്‍ എന്നിവയാകണം. 

എഴുത്തുകാരനായ ഡിഹാന്‍ പറയുന്നു - "വിമര്‍ശനം ഒരു നല്ല ഗുരുവാണ്. അതില്‍ നിന്നു പഠിക്കാന്‍ നാം സന്നദ്ധമാകണമെങ്കില്‍". സ്വയം വിലയിരുത്താനും തിരുത്താനും വിമര്‍ശനം വഴി സാധിക്കും. വിമര്‍ശനത്തില്‍ കഴമ്പുണ്ടോ എന്ന് നോക്കുന്നത് നമുക്ക് നേര്‍വഴി തിരിച്ചറിയാന്‍ അവസരം നല്കും.

വിനാശകരം അഥവാ ന്യായരഹിതമായ വിമര്‍ശനം സര്‍വനാശം വിതയ്ക്കുവാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്. അഭ്യൂഹങ്ങളുടെയും മുന്‍വിധികളുടെയും വ്യക്തിവിദ്വേഷത്തിന്‍റെയും അടിസ്ഥാനത്തില്‍ നടത്തുന്നവയാണിത്. 

ഇത്തരം വിമര്‍ശനങ്ങള്‍ വ്യക്തിയുടെ പ്രവര്‍ത്തനക്ഷമതയെ ബാധിക്കും. വ്യക്തിയുടെ ആത്മാഭിമാനത്തിലും പ്രചോദനത്തിലും ആത്മവിശ്വാസത്തിലും ഹാനികരമായ ഫലങ്ങള്‍ ഉണ്ടാക്കും. ചിലര്‍ വളരെ ഉള്‍വലിഞ്ഞ് പ്രവര്‍ത്തനം അവസാനിപ്പിക്കും. 

വിനാശകരമായ വിമര്‍ശനം  നടത്തുന്നവര്‍ തന്ത്രങ്ങളെക്കാളേറെ കുതന്ത്രങ്ങള്‍ പ്രയോഗിക്കും. തങ്ങളുടെ ഗൂഢലക്ഷ്യം വിജയിപ്പിക്കു ന്നതിനുവേണ്ടി ഏതറ്റംവരെയും പോകും. വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കും. തെളിവുകള്‍ സൃഷ്ടിക്കും. നശിപ്പിക്കാന്‍ നില്‍ക്കുന്ന മറ്റ് വ്യക്തികളോ സംഘങ്ങളോ ആയി ഇവര്‍ കൂട്ടുചേരും. നിരന്തരം ഗൂഢപ്രവൃത്തികള്‍ ചെയ്യാന്‍ ഒരു സംഘത്തെതന്നെ നിയോഗിക്കും. കാടടച്ച് വെടിവയ്ക്കുന്ന ഇവര്‍ ആദര്‍ശത്തിന്‍റെ മേലങ്കിയണിഞ്ഞാണ് പോരാട്ടം നടത്തുക. 

ആട്ടിന്‍തോലണിഞ്ഞ ഇത്തരം വിമര്‍ശകര്‍ അവസാനം പരസ്പര വിശ്വാസം നഷ്ടപ്പെട്ട് സ്വയം നശിക്കുകയും മറ്റുള്ളവരെ നശിപ്പിക്കുകയും ചെയ്യും. സ്നേഹം വറ്റിയ ഹൃദയത്തില്‍ നിന്നാണ് വിനാശകര വിമര്‍ശനം പുറപ്പെടുന്നത്.  

നിരുത്തരവാദപരവും പരുഷവുമായ വിമര്‍ശനങ്ങള്‍ ഹിംസാത്മകമാണ്. പല വ്യക്തികളും മുരടിച്ച്, താലന്തുകള്‍ നിഷ്പ്രഭമായി കൂമ്പടച്ച് പോകുന്നത് വിനാശകരമായ വിമര്‍ശനങ്ങളാലാണ്. വിമര്‍ശനത്തെ വ്യക്തിപരമായി എടുക്കേണ്ടതില്ല. വ്യക്തികള്‍ക്ക് നിങ്ങളുടെതില്‍നിന്ന് വ്യത്യ സ്തമായ ആശയങ്ങളും സമീപനവും ഉണ്ട്. അതവര്‍ പ്രകടിപ്പിക്കുന്നു എന്ന് വിചാരിച്ചാല്‍ പ്രശ്നമില്ല. 

നിഷേധാത്മകമായ വിമര്‍ശനത്തെ ഒരു സമ്മാനമായി എടുക്കാം. സ്വയം പഠിക്കാനും വളരാനും മെച്ചപ്പെ ടുത്താനുമുള്ള അവസരമായി കാണാം. ശരീരത്തിലുണ്ടാകുന്ന വേദന നമുക്ക് അസൗകര്യം സൃഷ്ടിക്കുന്നു. പക്ഷെ എന്തോ തകരാറ് ശീരത്തിലുണ്ടെന്ന് നമ്മെ അറിയിക്കുകയാണ് 

വേദന. വിമര്‍ശനത്തെ ഇത്തരം വേദനപോലെയാണ് കാണേണ്ടതെന്ന് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പറയുന്നു. 

നമ്മിലുള്ള സാത്വിക ഭാവത്തെ ഉണര്‍ത്താനും പ്രകടിപ്പിക്കാനും സുവര്‍ണാവസരമായി ഇത്തരം വിമര്‍ശനത്തെ കാണാം. സ്നേഹം, ക്ഷമ, വിനയം, 

നിസ്വാര്‍ത്ഥത, പ്രതിപക്ഷ ബഹുമാനം മുതലായ സുകൃതങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് മാത്രം പ്രതികരിക്കാം. കൊള്ളേണ്ടത് കൊള്ളാനും തള്ളേണ്ടത് തള്ളാനുമുള്ള അവസരമായി വിമര്‍ശന ങ്ങളെ കാണാം. നമ്മുടെ വീക്ഷണവും നിലപാടും 

 

തിരുത്തപ്പെടേണ്ടവയെങ്കില്‍ തിരുത്തുകയും ചെയ്യാം. വിമര്‍ശനങ്ങള്‍ നീതിനിഷ്ഠവും സത്യസന്ധവും പടുത്തുയര്‍ത്തുന്നതും ക്രിയാത്മകവുമാകട്ടെ. (8075789768)  

 

Advertisment