Advertisment

തലവൂർ ദേശത്തിന്റെ മഹോത്സവമായ തലവൂർ പൂരത്തിനായി നാടണിഞ്ഞൊരുങ്ങുന്നു...

New Update
thalavoor pooram

തലവൂർ പൂരമഹോത്സവത്തിന് ഇനി ഏതാനും നാളുകൾ മാത്രമാണ് ബാക്കിയുള്ളത്. ക്ഷേത്രവും കരകളുമെല്ലാം ഉത്സവത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. ഈ മാസം അതായത് ഫെബ്രുവരി 25 നാണ് തലവൂർ നാടിന്റെ പൂരമഹോത്സവം.



ഇത്തവണ തലവൂരമ്മയുടെ പൂരം ഘോഷയാത്ര നടത്തുന്നത് പാണ്ടിത്തിട്ട 171 -)o നമ്പർ എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിലാണ്. വിപുലമായ സന്നാഹങ്ങളും ഒരുക്കങ്ങളുമാണ് അതിനുമുന്നോടിയായി നടന്നുകൊണ്ടിരിക്കുന്നത്.



ഇത്തവണത്തെ തലവൂർ പൂരമഹോത്സവത്തിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. അതായത് കേരളത്തിലെ പേരുകേട്ട 11 കരിവീരന്മാരെ അണിനിരത്തി ക്ഷേത്രാങ്കണത്തിൽ ഇതാദ്യമായി പഞ്ചാരിമേളവും കുടമാറ്റവും നടത്തപ്പെടുകയാണ്. തൃശൂർ വടക്കുംനാഥന്റെ തിരുസന്നിധിയയിൽ നടത്തപ്പെടുന്ന വിശ്വപ്ര സിദ്ധമായ കുടമാറ്റവും മേളവും അതിൻ്റെ തനിമയോടെ തലവൂരമ്മയുടെ സന്നിധിയിലും വിസ്മയം ഇതാദ്യമായി തീർക്കുകയാണ്.

Advertisment

thalavoor pooram-2

പഞ്ചമത്തിൽ ദ്രോണ, പുത്തൻകുളം കേശവൻ (തലവൂർ കണ്ണൻ),പുത്തൻകുളം അനന്തപത്മനാഭൻ, പുത്തൻകുളം അർജുനൻ, പുത്തൻകുളം വിക്രം, പനയ്ക്കൽ നന്ദനൻ, ഉണ്ണിമങ്ങാട്‌ ഗണപതി, ഉണ്ണിമങ്ങാട്‌ കണ്ണൻ, തണ്ണീർക്കര മണികണ്ഠൻ, പട്ടത്താനം കേശവൻ, താമരക്കുടി വിജയൻ എന്നീ ആനകളാണ് ഘോഷയാത്രക്കും കുടമാറ്റത്തിനുമായി അണിനിരക്കുന്നത്. 

പൂരമഹോത്സവങ്ങളുടെ മേളപ്രമാണിയായ കടവൂർ അഖിലിന്റെ നേതൃത്വത്തിലാണ് ഇത്തവണത്തെ തലവൂർ പൂരമേളത്തിനുള്ള അരങ്ങൊരുങ്ങുന്നത്. സാധാരണ നമ്മുടെ ക്ഷേത്രോത്സവങ്ങളിൽ നടക്കുന്ന ഘോഷയാത്രകളിൽ കണ്ടുവരുന്ന കലാരൂപങ്ങൾക്കു പുറമേ വ്യത്യസ്തമായി ഇത്തവണത്തെ തലവൂർ പൂരം ഘോഷയാത്രക്ക് ആകർഷകമായ അനേകം പുതുമകളുണ്ട്. തൃശൂരിലെ പ്രസിദ്ധമായ പുലികളി, തിറയാട്ടം, തെയ്യം, കരകാട്ടം എന്നിവയാണ് ആ പുതുമകൾ.

thalavoor pooram-3

ഉത്സവത്തോടനുബന്ധിച്ച് തലവൂരിലെ എല്ലാ കരകളെയും ചുറ്റി നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ഫെബ്രുവരി 22 വ്യാഴാഴ്ചയാണ് ഉത്സവ വിളംബര ഘോഷയാത്ര നടക്കുക. ഫെബ്രുവരി 25 ന് പാണ്ടിത്തിട്ട ശ്രീ ഗുരുസികാമൻകാവ് ശ്രീ ധർമ്മശാസ്താ ക്ഷേത്ര സന്നിധിയിൽ നിന്നും ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ഘോഷയാത്ര ആരംഭിക്കുക.

നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ അകമ്പടിയിൽ താലപ്പൊലിയേന്തിയ ബാലികമാരും മുത്തക്കുട ചൂടിയ സ്ത്രീകളുമുൾപ്പെടെ വിവിധ കലാരൂപങ്ങളും വാദ്യ മേളങ്ങളും ഫ്ളോട്ടുകളും നിശ്ചല, ഡിജിറ്റൽ വിസ്മയങ്ങളുമുൾക്കൊള്ളുന്ന ഒരു ദൃശ്യവിരുന്നായിരിക്കും ഇത്തവണത്തെ പൂരം ഘോഷയാത്ര.  



ഉത്താമ്പള്ളി, തത്തമംഗലം, രണ്ടാലുംമൂട് വഴി ഘോഷയാത്ര ക്ഷേത്രതിരുസന്നിധിയിൽ എത്തിച്ചേർന്നശേഷമായിരിക്കും ഗജവീരന്മാരെ അണിനിരത്തിയുള്ള കുടമാറ്റവും പഞ്ചാരിമേളവും ആരംഭിക്കുക.

thalavoor pooram-4

ഇക്കൊല്ലത്തെ തലവൂർ പൂരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തലവൂർ ദേവസ്വം ഭാരവാഹികളും പാണ്ടിത്തിട്ട 171 -ാം നമ്പർ എന്‍എസ്എസ് കരയോഗം ഭാരവാഹികളുമാണ് വിശദീകരിച്ചത്.



തലവൂർ ദേവസ്വം പ്രസിഡണ്ട് എസ്.കെ ബിനുകുമാറും മാനേജർ പ്രഭാകരൻ തലവൂരും സെക്രട്ടറി കെ.ശശികുമാറുമാണ്. ഉത്സവാഘോഷയാത്രയുടെ കൺവീനർ തലവൂർ ദേവസ്വം മെമ്പർ കൂടിയായ ആർ രാധാകൃഷ്ണപിള്ളയാണ്.  പാണ്ടിത്തിട്ട 171 -ാം നമ്പർ എന്‍എസ്എസ് കരയോഗം പ്രസിഡണ്ട് ആർ രാജേന്ദ്രൻ പിള്ളയുടെയും സെക്രട്ടറി അജികുമാറിന്റെയും ഖജാൻജി അഭയകുമാറിന്റെയും നേതൃത്വത്തിലാണ് ഘോഷയാത്രയുടെ ക്രമീകരണങ്ങൾ മുഴുവൻ ഏകോപിപ്പിക്കുന്നത്.

Advertisment