വീണ്ടും ചിങ്ങപ്പുലരി... പച്ച മണ്ണിൽ പ്രത്യാശയുടെ പുതുനാമ്പുമായി ചിങ്ങം

New Update
samad kalladikod

പ്രതീക്ഷയോടെ പൊന്നിൻ ചിങ്ങത്തെ വരവേൽക്കുകയാണ് ഓരോ മലയാളിയും. പൊന്നിൻ ചിങ്ങമെന്നത് പഴങ്കഥയായി മാറുകയാണ് നമുക്ക്. അന്യമായിക്കൊണ്ടിരിയ്ക്കുന്ന കൊയ്താണ് ചിങ്ങമാസത്തിലെ പ്രധാന വിശേഷം.

Advertisment

പാടത്ത് വിളഞ്ഞ പൊൻകതിർ വീട്ടിലെത്തിച്ച് അറകളും പത്തായങ്ങളും നിറയ്ക്കുന്ന സമ്പന്നതയുടെ മാസം. മലയാളികൾക്ക് ഇന്ന് പുതുവർഷാരംഭമായി വരുമ്പോൾ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് നമുക്ക് ഓർമ്മ വരുന്നത്.

കാർഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസിൽ ചിങ്ങമാസം ഉണർത്തുന്നത്. കൊല്ലവർഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നു. മാത്രമല്ല കേരളീയർക്ക് ചിങ്ങം 1 കർഷക ദിനം കൂടിയാണ്.

പ്രസന്നമായ കാലാവസ്ഥയാണ് ഈ മാസത്തിലെ ഒരു പ്രത്യേകത. ചിങ്ങമാസത്തിൽ പ്രാധാന്യം മുറ്റത്തെ ഊഞ്ഞാലും അത്തപ്പൂക്കളവുമായി എത്തുന്ന ഓണക്കാലമാണ്. ചിങ്ങം പിറന്നാൽ പിന്നെ എവിടെയും പൂക്കൾ കൊണ്ട് നിറയും. പൂക്കളവും, പൂവിളിയുമൊക്കെയായി ഓണനാളുകൾ ആരംഭിക്കാൻ ഇനി കൂടുതൽ ദിവസങ്ങൾ ഇല്ല.

ചിങ്ങം പിറക്കുന്നതോടെ കേരളയീരെല്ലാം ഓണത്തിന്റെ ആവേശത്തിലേക്ക് എത്തും. കർക്കിടക മാസത്തിലെ ദുരിതങ്ങൾക്കും കഷ്ടപ്പാടകൾക്കും അറുതിയായാണ് ചിങ്ങം പിറക്കുന്നത്. ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും മാസം. വളരെ സന്തോഷത്തോടെയാണ് ചിങ്ങ മാസത്തെ വരവേൽക്കുന്നത്.

കൃഷി ചെയ്യാൻ പറ്റിയ മാസമാണ് ചിങ്ങം. അതുവരെ ഉള്ള എല്ലാ ദാരിദ്ര്യവും ചിങ്ങം തീർക്കും എന്നാണ് കരുതപ്പെടുന്നത്. ചിങ്ങ മാസം എന്ന് പറയുന്നത് തന്നെ മലയാണ്മയുടെ ഐശ്വര്യത്തിന്റെ മാസമാണ്. പച്ച മണ്ണിൽ പ്രത്യാശയുടെ പുതുനാമ്പുമായി സമൃദ്ധമായ നാളുകളുടെ പിറവിക്ക് ചിങ്ങം ധന്യമാവട്ടെ.

Advertisment