ഒരുപാടു സ്നേഹം തേടും മനസ്സിൻ പുണ്യമായ്.... കന്മദം എന്ന ചിത്രത്തിലെ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ എന്ന ഗാനത്തിൻ്റെ അനുപല്ലവിയിൽ ഗിരീഷ് പുത്തഞ്ചേരി എഴുതി.
ഒരു പാടു സ്നേഹം വേണം. ഒരുപാട് അംഗീകാരങ്ങൾ വേണം. ഇത്തരം മനോവ്യാപാരങ്ങളിലേക്കു പോകുമ്പോഴാണ് കവികൾ അവാർഡുകൾക്കുവേണ്ടി അരമനകളുടെയും അധികാരത്തിന്റെയും പിന്നാമ്പുറങ്ങളിൽ തല ചൊറിഞ്ഞു കൊണ്ട് നിൽക്കുന്നത്.
കവികളുടെ ഈ വ്യാമോഹമനസ്സറിയാവുന്ന അധികാരം ഇതിൽ പിടിച്ചാണ് കവികളിലെ നൈതിക ബോധത്തെയും ധാർമികരോഷത്തെയും കടിഞ്ഞാണിട്ടു നിർത്തുന്നത്.
/sathyam/media/media_files/2025/03/05/dxpf2WakU5Tu3gNI8tr1.jpg)
തേടി നടന്നാൽ ഇന്നല്ലെങ്കിൽ നാളെ കിട്ടുമെന്ന പ്രതീക്ഷയിൽ സൂക്ഷിച്ചും കണ്ടുമൊക്കെ സംസാരിച്ചാൽ മതി. അവാർഡ് കിട്ടണമെങ്കിൽ കവിയുടെ സംഭാവനകളോടൊപ്പം ഇതെല്ലാം പരിഗണിക്കപ്പെടും. നന്നായി വിലയിരുത്തപ്പെടും.
അങ്ങനെ വലിയ വലിയ തറവാടുകളുടെ കുഞ്ഞുക്കുട്ടിയമ്മ പുരസ്കാരം മുതൽ രാജ്യത്തിന്റെ പത്മശ്രീ പത്മവിഭൂഷൻ വരെ കാത്തു കെട്ടി അവരുടെ അടുക്കളപ്പുറത്ത് കവികളും എഴുത്തുകാരും തലചാറിഞ്ഞങ്ങനെ ഓഛാനിച്ചും നിൽക്കും.
ഭിക്ഷയാചിക്കാൻ വന്നതല്ല ഞാൻ ഭക്ത സമ്പന്നവർഗ്ഗമേ എന്ന് മഹർഷികവി കൃഷ്ണകുമാർ ഓർമിപ്പിച്ചത് കവികളെ വിലയ്ക്കെടുക്കുന്ന അത്തരം അധികാര വ്യവസ്ഥയോടാണ്.
/sathyam/media/media_files/2025/03/05/ffw3QczblUxXIN3btR3q.jpg)
മഹർഷി മഹാകവി പ്രൊ. പുതുക്കാട് കൃഷ്ണകുമാർ
സത്യം പറയുന്ന കവി പൊടി പോലും കാണാനില്ലാത്ത വിധം അനഭിമതനാകും ഉറപ്പ്. പൊതുബോധവും അതിന്റെ അധികാരകേന്ദ്രങ്ങളും അത്തരത്തിലാണ്.
കവി മാത്രമായി അങ്ങനെയിപ്പം സത്യം പറയണ്ട. അത്തരമൊരു അർത്ഥത്തിലുള്ളതല്ലാതെ യാതൊരു അവാർഡും ഭൂമിമലയാളത്തിലില്ല. അമ്മാതിരി എഴുത്തുവിദ്യ അറിയാവുന്നവനെ വെച്ചു പൊറുപ്പിച്ചുകൊണ്ട് സുന്ദരമായി ആളുകളുടെ കണ്ണിൽ പൊടിയിടുന്ന സ്ഥിരം പരിപാടികളുമായി മുന്നോട്ടു പോകാൻ അധികാരത്തിന് സാധ്യമല്ല.
സത്യം പറയാൻ തുടങ്ങിയാൽ എഴുത്തിൽ നീക്കുപോക്കില്ലാത്ത അങ്ങനെയൊരു സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയെ നാടുകടത്തുകയല്ലാതെ വേറെ മാർഗമില്ല.
ഗിരീഷ് പുത്തഞ്ചേരി എഴുതിയതിൽ ഒരുപാടു സ്വപ്നം കാണും മനസ്സിൻ പുണ്യമായ് എന്നത് ശരിയായിരിക്കാം. എന്നാൽ ഒരുപാടു സ്നേഹം തേടും മനസ്സിനുടമ അങ്ങനെ നിഷ്കളങ്കതയല്ല.
/sathyam/media/media_files/2025/03/05/ybTIEiHpGfhX05gJ1fFC.jpg)
അയാളുടെ കാര്യം വലിയ പാടാണ്. അയാൾ കേവലം നാറിയായ ഒരു പ്രശ്നക്കാരൻ മാത്രമായിരിക്കും. ഇയാൾക്കിത് ഒരുപാട് കിട്ടാൻ അതിനു മാത്രം സ്നേഹം എവിടെയാണ്. ഇഷ്ടം പോലെ ഒരുപാട് വേണമെങ്കിൽ
ബിവറേജസിൽ കിട്ടാനുള്ള ദ്രാവകമല്ലല്ലോ സ്നേഹം.
സ്നേഹം എന്നത് കൊടുക്കാനുള്ളതാണ്. ഒരുപാട് സ്നേഹം തേടുന്നവൻ കുടുംബത്തിനും സമൂഹത്തിനും ബാധ്യതയാകും. സ്നേഹത്തിൽ പ്രഭുവിനെ പോലെ ഒരുപാട് കൊടുക്കാൻ കഴിയുന്ന മനസ്സാണ് ലക്ഷ്യം കാണാൻ പോകുന്നത്. അതാണ് പുണ്യം.
ഒരു പക്ഷേ കൊടുക്കുമ്പോൾ... കൊടുക്കുമ്പോൾ മാത്രം കരഗതമായി വരുന്ന പുണ്യ അനുഭവമാണ് സ്നേഹം. അതല്ലാതെ വേറെ വഴിയില്ല. മനസ്സിന്റെ നിയമമാണത്.
/sathyam/media/media_files/2025/03/05/h1SkbcqDSfoJ0BAcMTn2.jpg)
അത്തരത്തിലുള്ള നിജത്തെ അറിയാൻ കഴിവുള്ളവനാണ് സത്യവാക്കും സത്യസകൽപ്പനുമായ കവി. ലൈംഗിക സംതൃപ്തിയുടെ കാര്യത്തിൽ എന്നതു പോലെ സ്നേഹത്തിന്റെ ധന്യതയിൽ ആയിരിക്കാനും കൊടുക്കുക മാത്രമാണ് ഒരേയൊരു കരണീയ മാർഗം.
അപ്പോൾ സംഭവിക്കുന്ന ഉപഫലമായാണ് സ്നേഹവും സംതൃപ്തിയുമെല്ലാം പ്രത്യക്ഷപ്പെടുക. യഥാർത്ഥത്തിൽ കൊടുക്കുമ്പോൾ മാത്രമാണ് കിട്ടാനുള്ള അർഹതയിലേക്ക് നാം എത്തുക. അതാണ് മനസ്സിന്റെ മാന്ത്രികവിദ്യ.
അവിടെയാണ് മനസ്സിന്റെ പുണ്യം. അല്ലാതെ തേടി നടന്നിട്ടൊന്നും കാര്യമില്ല.
സ്നേഹാർത്ഥികൾ സാമർത്ഥ്യത്തോടെ നെട്ടോടമോടി നടക്കുന്ന വിഷയത്തിൽ മനസ്സിന്റെ പ്രവർത്തനരീതി അറിയാതെ തേടി നടന്നാൽ ആ അറിവില്ലായ്ക കാരണമായിത്തന്നെ കവി പരാജയപ്പെടുകയേ ഉള്ളൂ.
/sathyam/media/media_files/2025/03/05/a2TXBqzI3hOfZmHvXeSV.jpg)
അതെ. തീർച്ചയായും ആ തിരിച്ചറിവോടെ തേടി നടന്നാൽ കിടയ്ക്കുന്ന പൊന്നോ പൊരുളോ അല്ല സ്നേഹം എന്ന സത്യത്തെ ഉണർത്തേണ്ടവനാണ് കവി.
മറ്റുള്ളവർക്ക് കണ്ടാലും കൊണ്ടാലും മനസ്സിലാകാത്തതിനെ ഉൾക്കണ്ണാലറിഞ്ഞ് ബോധിപ്പിക്കാൻ മുതിരുന്നവനാകണം കവി. കെൽപ്പുള്ളവനാകണം.
സുന്ദര ഗാനങ്ങൾ എഴുതുന്നതിനിടെ അകാലമൃത്യു വന്നെത്തി കുട്ടിക്കൊണ്ടു പോയ പുത്തഞ്ചേരിക്കാരൻ സുഹൃത്തിന് ഓർമപ്പൂവുകൾ.