മദ്ധ്യപ്രദേശിൽ ഒരു രൂപയ്ക്കുപോലും തക്കാളി ആർക്കും വേണ്ട.. ജബൽപൂർ, ഇൻഡോർ, ഭോപ്പാൽ, ഗ്വാളിയോർ മുതലായ മേഖലകളിൽ ക്വിന്റൽ കണക്കിന് തക്കാളി റോഡരുകിലും ഓടകളിലും കർഷകർ കൊണ്ടുവന്ന് ഡംപ് ചെയ്യുകയാണ്. വിലയില്ല. അതുതന്നെ യാണ് കാരണം.
/sathyam/media/media_files/2025/03/24/romato-farmers-in-madhyapradesh-415098.jpg)
ഒരേക്കർ സ്ഥലത്ത് തക്കാളി കൃഷിചെയ്യാൻ ഒരു ലക്ഷം രൂപ ചെലവ് വരും. കഴിഞ്ഞ മൂന്നു മാസത്തെ കർഷകരുടെ പ്രയത്നമാണ് പാഴായിരിക്കുന്നത്. കർഷകർ പലരും കടക്കെണിയിലുമാണ്.
/sathyam/media/media_files/2025/03/24/tomato-farmers-in-madhyapradesh-791123.jpg)
ഒരേക്കറിൽ നിന്നും 600 ക്വിന്റൽ തക്കാളി വിളവെടുക്കും. നല്ല വില ലഭിച്ചാൽ സാമാന്യരീതിയിൽ ഏക്കറിന് 2 ലക്ഷത്തിനും മുകളിൽ ലാഭമുണ്ടാകും. മാർക്കറ്റ് ഉഷാറായാൽ കർഷകന് ലാഭം ഏക്കറിന് മൂന്നു ലക്ഷത്തിനും മുകളിലാവാം ലഭിക്കുന്നത്.
/sathyam/media/media_files/2025/03/24/tomato-farmers-in-madhyapradesh-3-355598.jpg)
ഗ്രാമീണ മേഖലകളിലെ കർഷകർ തക്കാളി കന്നുകാലികൾക്ക് തീറ്റയായി നൽകുകയാണ്. മറ്റു പോംവഴി യില്ല.
/sathyam/media/media_files/2025/03/24/tomato-farmers-in-madhyapradesh-7-991727.jpg)
എന്നാൽ റീട്ടെ യിൽ മാർക്കറ്റിൽ ഇപ്പോഴും കിലോ 8 രൂപമുതൽ 10 രൂപവരെയാണ് വില.വളരെ ഉന്നതശ്രേണിയിലുള്ള തക്കാളിയാണ് മദ്ധ്യപ്രദേശിൽ വിളയിക്കുന്നത്.
/sathyam/media/media_files/2025/03/24/tomato-farmers-in-madhyapradesh-5-695705.jpg)
കൃഷി വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ഇത്തവണ തക്കാളിയുടെ ബമ്പർ വിളവാണ് ഉണ്ടായിരിക്കുന്നത്. അതിനുള്ള കാരണം നല്ല മഴ ലഭിച്ചു, ജനുവരി, ഫെബ്രുവരി മാസത്തിൽ മഞ്ഞുവീഴ്ചയുണ്ടായില്ല, കൂടുതൽ ദിവസം ശീതക്കാറ്റും വീശിയില്ല. ഇതെല്ലം നല്ല വിളവിനുള്ള ഘടകങ്ങളായി മാറി.
/sathyam/media/media_files/2025/03/24/tomato-farmers-in-madhyapradesh-2-278496.jpg)
അക്കാരണം കൊണ്ട് മണ്ടികളിൽ വ്യാപകമായി തക്കാളിവന്നെത്തി. വാങ്ങാനാളില്ലാത്തതുമൂലം വിപണിയിൽ ഡിമാൻഡ് ഇല്ലാതായി, വിലയിടിഞ്ഞു. കഴിഞ്ഞവർഷം 32.73 മെട്രിക് ടൺ ഉദ്പ്പാദനം നടന്നപ്പോൾ ഇക്കൊല്ലം ഉദ്പ്പാദനം 94.7 മെട്രിക് ടണ്ണായി ഉയർന്നു.