'പ്രിയപ്പെട്ട ക്രിക്കറ്റ്, എനിക്ക് ഒരു അവസരം കൂടി തരൂ'... കരുൺ നായർ 2022 ൽ നടത്തിയ അഭ്യർത്ഥനയാണ് ഇത്. ആ അഭ്യർത്ഥന ആരും ചെവിക്കൊണ്ടില്ല. എങ്കിലും സ്വന്തം പരി ശ്രമം അദ്ദേഹം തുടർന്നു. ബിസിസിഐയിലോ സെലക്ഷൻ കമ്മിറ്റിയിലോ ഗോഡ്‌ഫാദർ ഇല്ലാതിരുന്നതും കാരണമായി.
54 ആവറേജിൽ വിദർഭയുടെ രഞ്ജി ട്രോഫിയിൽ നേടിയ 863 റൺസും 5 സെഞ്ച്വറിയും അതിശയിപ്പിക്കുന്ന 389.5 ആവറേജുമായി വിജയ് ഹസാരെ ട്രോഫിയിൽ നേടിയ 779 റൺസും ഇന്ത്യൻ സെലക്ടര്‍മാരുടെ കണ്ണു തുറപ്പിച്ചില്ല..
പലരും പിൻവാതിലുകൾ വഴി ടീമിൽ ഇടംപിടിച്ചു വിദേശത്തേക്ക് വിമാനം കയറിയപ്പോഴും കരുൺ ആകാശത്തേക്ക് നോക്കി നെടുവീർപ്പിട്ടു.
ഇപ്പോൾ ഐജിഎല്ലില്‍ ലഭിച്ച അവസരത്തിൽ മുംബൈക്കെതിരെ 40 ബോളിൽ അദ്ദേഹം നേടിയ മിന്നുന്ന 89 റൺസ് സർവത്ര ചർച്ചയാകുകയാണ്.
ലോകത്തെ മികച്ച ബോളറായി കണക്കാക്കപ്പെടുന്ന ജസ്പ്രീത് ബുമ്രയുടെ ബോളുകളിൽ കരുൺ അടിച്ച സിക്സുകളും ഫോറുമൊക്കെ ക്രിക്കറ്റ് പണ്ഡിതരെപ്പോലും അതിശയിപ്പിച്ചിരിക്കുകയാണ്.
ഇനിയെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിൽ കരുൺ നായർക്ക് അവസരം ലഭിക്കുമോ ?