ചൈനയെ വരുതിയിലാക്കാൻ അമേരിക്ക നടത്തുന്ന ശ്രമങ്ങൾക്കിടെ ഇന്ത്യയുമായി കൂടുതൽ സഹകരണം മെച്ചപ്പെടുത്താൻ ചൈന തങ്ങളുടെ വിസ നിബന്ധനകൾ പൂർണ്ണമായും എടുത്തു കളഞ്ഞു. ഇനിമുതൽ ചൈനീസ് വിസ അപേക്ഷിക്കുന്നവർക്ക് ഓൺലൈൻ അപ്പോയിന്റ്മെന്റ്, ബയോ മെട്രിക് ഇൻസ്പെക്ഷൻ എന്നിവ ആവശ്യമില്ല.
ഏതെങ്കിലും പ്രവർത്തിദിനം ചൈനീസ് വിസ സെന്ററിൽ പോയി അപേക്ഷ നൽകിയാൽ ഒരു ഫോര്മാലിറ്റിയുമില്ലാതെ ഇനിമുതൽ ഇന്ത്യക്കാർക്ക് വിസ ലഭ്യമാകും. വിസ ചാര്ജും പകുതിയായി വെട്ടിക്കുറച്ചിട്ടുണ്ട്.
അമേരിക്കയുടെ ഗൂഡനീക്കത്തിനെതിരെ ലോകത്തെ ഏറ്റവും വലിയ രണ്ടു രാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് ചൈനീസ് നേതൃത്വം ഇന്ത്യയുടെ തുടരെ അഭ്യർത്ഥിക്കുന്നുണ്ട്. അതിൻ്റെ തുടർച്ചയാണ് വിസാ മാറ്റങ്ങൾ.
ചൈനയൊഴികെ മറ്റു രാജ്യങ്ങൾക്കുള്ള താരിഫിൽ 90 ദിവസത്തെ ഇളവ് പ്രഖ്യാപിച്ച ഡൊണാൾഡ് ട്രംപ് ചൈനയെ വരുതിയിലാക്കാനുള്ള നീക്കത്തിലാണ്.
/sathyam/media/media_files/2025/04/16/FhnkXnJoIiEP7DIPRoIm.jpg)
ചൈന ഒറ്റപ്പെട്ടു എന്ന തോന്നലിൽ അവർ ഇന്ത്യയുടെ കൂടുതൽ സഹകരണവും ഇന്ത്യക്കുള്ള കയറ്റു മതിയും വർദ്ധിപ്പിക്കുകയും മോഡി സർക്കാർ ചൈനീസ് ഉൽപ്പന്നങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം നീക്കിക്കിട്ടുകയാണ് ചൈനയുടെ അടിയന്തര ആവശ്യം.
ഇന്ത്യയും ചൈനയും അയൽരാജ്യങ്ങളും ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടു പ്രമുഖ ശക്തികളുമാണെന്നും ഇരു രാജ്യത്തെയും ജനങ്ങൾതമ്മിൽ പരസ്പ്പര സഹകരണവും സാംസ്കാരികമേഖല കളിലെ ഒരുമയും നാടിനെ അടുത്തറിയേണ്ട ആവശ്യകതയും കാലത്തിന്റെ അനിവാര്യതയാണെന്നും ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ഷു ഫെയ്ഹോങ് (Xu Feihong) അഭിപ്രായപ്പെട്ടു.
2025 ജനുവരി ഒന്നുമുതൽ ഏപ്രിൽ 9 വരെ റിക്കാർഡ് 85000 വിസ യാണ് ചൈന ഇന്ത്യക്കാർക്കായി ഇതുവരെ നൽകിയിരിക്കുന്നത്.
ഇതാണ് ഇന്ത്യക്കുവേണ്ടിയുള്ള ചൈനയുടെ പുതിയ വിസ നയതന്ത്ര സൗഹൃദ വരികൾ.. " We Invite more Indians to visit China and experience its ‘open, safe, and friendly environment.’