ഐഎംഎഫ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകത്തെ ഏറ്റവും വലിയ 5 സാമ്പത്തികശക്തികളില്‍ ഇന്ത്യ നാലാം സ്ഥാനത്ത്

New Update
imf

ലോകത്തെ ഏറ്റവും വലിയ 5 സാമ്പത്തികശക്തികളില്‍ ഇന്ത്യ നാലാം സ്ഥാനത്ത്

Advertisment
  1. അമേരിക്ക - 30.51 ട്രില്യൺ ഡോളർ 
  2. ചൈന  - 19.23 ട്രില്യൺ  ഡോളർ
  3. ജർമ്മനി - 4.74 ട്രില്യൺ  ഡോളർ
  4. ഇന്ത്യ - 4.187  ഡോളർ
  5. ജപ്പാൻ  - 4.186  ഡോളർ

ഈ കണക്കുകൾ ഐഎംഎഫ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരമുള്ളവയാണ്. അടുത്ത 2 -3 വർഷങ്ങൾക്കുള്ളിൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയാകുമെന്ന കണക്കുകൂട്ടലും ഐഎംഎഫ് നിലവിലെ ജിജിപി അടിസ്ഥാനമാക്കി വിലയിരുത്തിയിട്ടുണ്ട്.

ഇന്ത്യയുടെ ജിഡിപി 2028 ൽ 5.58 ട്രില്യൺ ഡോളറാകുമെന്നാണ് അനുമാനം. ഇന്ത്യയുടെ നിലവിലെ ജിജിപി വളർച്ച ലോകത്തെ മറ്റേതു രാജ്യത്തെക്കാളും ഉയരെയാണ്. അതായത് 105 %.

ആ സ്ഥാനത്ത് അമേരിക്കയുടെ ജിഡിപി വളർച്ച 66 % വും ചൈനയു ടേത് 76 % വുമാണ്. ജർമ്മനിയാകട്ടെ വളരെ പിന്നിൽ കേവലം 44 %. ജപ്പാൻ വളർച്ച മുരടിച്ച അവസ്ഥയിലാണ് ജിഡിപിയിൽ 0.3 % വളർച്ചയാണ് ജപ്പാനുള്ളത്.

കാരണം ജപ്പാനിൽ വയോജന ജനസംഖ്യ വർദ്ധിക്കുന്നതും യുവതലമുറ വിവാഹിതരാകാൻ മടിക്കുന്നതുമൂലമുള്ള ജനസംഖ്യാ ഗ്രോത്ത് ഇടിവും തന്മൂലമുള്ള വർക്ക് ഫോഴ്‌സ് ഇല്ലായ്മയും അവരെ പിന്നോട്ടടിക്കുന്ന ഘടകങ്ങ ളാണ്.

ഇന്ത്യയുടെ ജിഡിപി വളർച്ചമൂലം രാജ്യത്തിന് ഉണ്ടാകാൻ പോകുന്ന നേട്ടങ്ങൾ:

  • ടെക്‌നിക്കൽ ,കൺസ്ട്രക്ഷൻ, സർവീസ് മേഖലകളിൽ വിപുലമാ യ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു.
  • ഇൻഫ്രാസ്ട്രക്ച്ചർ, ആരോഗ്യം, വിദ്യാഭ്യാസമേഖലകളിൽ വലിയ മുന്നേറ്റം സംഭവിക്കും.

വരുമാനം വർദ്ധിക്കുന്നതോടൊപ്പം മിഡിൽ ക്ലാസ്സ് സമൂഹത്തിന്റെ പർച്ചേസ് കപ്പാസിറ്റി വർദ്ധിക്കുകയും ഉപഭോക്‌തൃസാധനങ്ങളുടെ ഡിമാൻഡ് കൂടുകയും ചെയ്യുന്നു. ആളുകളുടെ ജീവിതനിലാവരം തന്നെ അഭിവൃദ്ധിപ്പെടുമെന്ന് സാരം..

Advertisment