അതിശയകരമായ ഒരു പ്രണയകഥയിലെ നായികാനായകന്മാരാണ് 48 വയസ്സുള്ള ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രൊണും ഭാര്യ 72 കാരിയായ ബ്രിജിറ്റ് മാക്രോണും. (ഇവരുടെ പ്രണയകഥ ഞാൻ വിശദമായി സത്യം ഓണ്‍ലൈനില്‍ മുൻപ് പോസ്റ്റ് ചെയ്തിരുന്നു).
മക്രോണിന് തന്നെക്കാൾ 24 വയസ്സ് പ്രായക്കൂടുതലുള്ള അദ്ധ്യാപികയായ ബ്രിജിറ്റിനോട് തോന്നിയ പ്രണയം, പിന്തിരിപ്പിക്കാൻ ബ്രിജിറ്റ് തന്നെ നടത്തിയ ശ്രമങ്ങൾ വിജയിക്കാതിരുന്നപ്പോഴാണ് ഭർത്താവിനെയും മൂന്നു മക്കളെയും രണ്ടു കൊച്ചുമക്കളെയും വിട്ട് അവരുടെ കൂടി സമ്മതത്തോടെ 2006 ൽ ഇമ്മാനുവൽ മാക്രോണിനെ വിവാഹം കഴിച്ചത്.
തന്നെ നേർവഴിക്കു നടത്താൻ ഒരു മാർഗ്ഗദർശിയായി ഒപ്പമുണ്ടാകണമെന്ന മാക്രോണിന്റെ അപേക്ഷയ്ക്കു മുന്നിൽ അവർക്ക് വഴങ്ങേണ്ടി വരുകയായിരുന്നു.
എന്നാൽ ഇപ്പോൾ നടന്ന രസകരമായ ഒരു സംഭവമാണ് ഇരുവരെയും വീണ്ടും ലൈംലൈറ്റിൽ എത്തിച്ചിരിക്കുന്നത്.
/sathyam/media/media_files/2025/05/28/hyVMMCma9GLqRtPeWG0H.jpg)
വിയറ്റ്‌നാം സന്ദര്‍ശനത്തിന് പോയ ഇരുവരും ഹാനോയ് എയർ പോർട്ടിൽ വിമാനം ലാൻഡ് ചെയ്തശേഷം വാതിൽ തുറന്നപ്പോൾ ബ്രിജിറ്റ് മാക്രോണിനെ രണ്ടു കയ്യുകൊണ്ടും മുഖത്തുപിടിച്ചു തള്ളുന്നത് പുറത്തു കാത്തുനിന്ന ക്യാമറാമാന്മാർ ഞൊടികൾക്കുള്ളിൽ ക്യാറകളിൽ പടർത്തിയതാണ് വാർത്താ മാധ്യമങ്ങളിൽ പുതിയൊരു ഭൂകമ്പത്തിനു വഴിയൊരുക്കിയിരിക്കുന്നത്.
അടികൊണ്ടശേഷം പെട്ടെന്ന് ചിരിച്ചുകൊണ്ട് നോര്‍മലാകാൻ ശ്രമിച്ച മാക്രോൺ ബ്രിജിറ്റിനു കൈകൊടുത്തെങ്കിലും അവർ അനുസരിക്കാതെ കൈവരികളിൽ പിടിച്ചുകൊണ്ട് പടികളിറങ്ങിയതും വിവാദത്തിനു കൂടുതൽ ഊർജ്ജം പകർന്നു.
/sathyam/media/media_files/2025/05/28/XUfo8cJQyx40EPxIcHrw.jpg)
ഫ്രഞ്ച് മാദ്ധ്യമങ്ങൾ “Slap or squabble?” (അടിയോ അകൽ ച്ചയോ) എന്ന തരത്തിൽ പ്രചാരം ശക്തമാക്കിയപ്പോൾ അതെല്ലാം നിഷേധിച്ചികൊണ്ട് ഇരുവരും രംഗത്തെത്തിയെങ്കിലും വിമാനത്തിനുള്ളിൽ രണ്ടുപേരും തമ്മിൽ ചില അസ്വാരസ്യങ്ങൾ നടന്നതായി ഫ്രഞ്ച് വിദേശകാര്യവിഭാഗം വിലയിരുത്തുന്നു.