ശുഭാoശു ശുക്ല ബഹിരാകാശനിലയത്തിൽ നിന്നും ഇന്ന് മടങ്ങുകയാണ്. ആഹ്ളാദം ആകാശത്തിനുമപ്പുറം...

നിരവധി ശാസ്ത്രീയ പരീക്ഷണനിരീക്ഷണങ്ങൾ നടത്തിയതിന്റെ 60 ൽപ്പരം ഡേറ്റകളുമായി ഇന്നുച്ചയ്ക്കുശേഷം ഇന്ത്യൻ സമയം 2.25 ന് സ്‌പേസ് സ്യൂട്ട് ധരിക്കുന്ന ശുഭാoശു ശുക്ലയും കൂട്ടാളികളും ഡ്രാഗൺ പേടകത്തിൽ ഭൂമിയിലേക്ക് തിരിക്കും

New Update
shubhamshu shukla

ശുഭാoശു ശുക്ല ബഹിരാകാശനിലയത്തിൽ നിന്നും 18 ദിവസങ്ങൾക്കുശേഷം ഇന്ന് മടങ്ങുകയാണ്.

Advertisment

2027 ൽ ഇന്ത്യ മനുഷ്യനെ അന്തരീക്ഷത്തിലേക്കയക്കാൻ പദ്ധതിയിടുന്ന ഗഗൻയാൻ ദൗത്യവുമായി ബന്ധ പ്പെട്ടാണ് ശുഭാoശു ശുക്ലയെ ഐഎസ്ആര്‍ഒയുടെ ഇടപെടലിൽ നാസ ഐഎസ്എസിലേക്കയച്ചിട്ടുള്ളത്. ഈ ദൗത്യത്തിനായി ഐഎസ്ആര്‍ഒ ചെലവാക്കിയത് 550 കോടി രൂപയാണ്.

parents of shubhamshu shukla

ഞായറാഴ്ച അന്തരീക്ഷ നിലയിൽ നടന്ന ഒരു വിടവാങ്ങൽ ചടങ്ങിൽ ശുഭാoശു ശുക്ലയു ൾപ്പടെയുള്ള 4 യാത്രികരും മറ്റുള്ളവരുമായി യാത്രപറയുന്ന രംഗം ടിവിയിൽ കാണുന്ന ശുഭാoശു ശുക്ലയുടെ പിതാവ് ശംഭുദയാൽ ശുക്ലയും അമ്മ ആശാ ശുക്ലയും

ശുഭാoശു ശുക്ല അന്തരീക്ഷ ബഹിരാകാശനിലയത്തിൽ ഒരു ദിവസം 16 സൂര്യോദയങ്ങളും അത്രയും അസ്തമയങ്ങളും കണ്ടിട്ടുണ്ട്. കാരണം ഭൂമിയിൽ നിന്നും 400 കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്ന ഐഎസ്എസ് മണിക്കൂറിൽ 28000 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്.

നിരവധി ശാസ്ത്രീയ പരീക്ഷണനിരീക്ഷണങ്ങൾ നടത്തിയതിന്റെ 60 ൽപ്പരം ഡേറ്റകളുമായി ഇന്നുച്ചയ്ക്കുശേഷം ഇന്ത്യൻ സമയം 2.25 ന് സ്‌പേസ് സ്യൂട്ട് ധരിക്കുന്ന ശുഭാoശു ശുക്ലയും കൂട്ടാളികളും ഡ്രാഗൺ പേടകത്തിൽ ഭൂമിയിലേക്ക് തിരിക്കും. അമേരിക്കയിലെ കാലിഫോർണിയ തീരത്തുള്ള കടലിലാകും അവർ ലാൻഡ് ചെയ്യുക.

Advertisment