ന്യൂ ​ഇ​യ​റി​ന് അ​ത്തി​പ്പ​ഴം കൊണ്ട് വൈ​ൻ, ഹല്‍വ വീ​ട്ടി​ൽ ത​യാ​റാ​ക്കാം

New Update
fig fruit vine

അ​ത്തി​പ്പ​ഴം പോ​ഷ​ക​ങ്ങ​ളു​ടെ ക​ല​വ​റ​യാ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കു​മ​റി​യാം. അ​ന്ന​ജം, മാം​സ്യം, നാ​രു​ക​ള്‍,  ഫോ​സ്ഫ​റ​സ്, മാ​ഗ്നീ​ഷ്യം, പൊ​ട്ടാ​സ്യം തു​ട​ങ്ങി​യ​വ അ​ത്തി​പ്പ​ഴ​ത്തി​ൽ അ​ട​ങ്ങി​യി​ട്ടു​ണ്ട്. 

Advertisment

പു​തു​വ​ത്സ​ര​നാ​ളി​ൽ വീ​ട്ടി​ലെ​ത്തു​ന്ന അ​തി​ഥി​ക​ൾ​ക്ക് അ​ത്തി​പ്പ​ഴം കൊ​ണ്ട് വീ​ട്ടി​ൽ ത​യാ​റാ​ക്കി​യ വൈ​ൻ കൊ​ടു​ക്കാം. വൈ​ൻ വ​ള​രെ സിം​ബി​ളാ​യി വീ​ട്ടി​ൽ ത​യാ​റാ​ക്കാം. അ​ത്തി​പ്പ​ഴം കൊ​ണ്ട് വൈ​ൻ, ഹ​ൽ​വ എ​ങ്ങ​നെ ത​യാ​റാ​ക്കാ​മെ​ന്നു നോ​ക്കാം.

വൈ​ന്‍

vine glass

  • സം​സ്ക്ക​രി​ച്ച അ​ത്തി​പ്പ​ഴം 250 ഗ്രാം (​ചെ​റു ക​ഷ​ണ​ങ്ങ​ളാ​ക്കി അ​രി​ഞ്ഞ​ത്)
  • ശ​ര്‍​ക്ക​ര 250 ഗ്രാം
  • ​ഏ​ല​ക്ക/​ഗ്രാ​മ്പു/​പ​ട്ട 3 എ​ണ്ണം
  • അ​രി/​ഗോ​ത​മ്പ് 10 ഗ്രാം
  • ​ബീ​റ്റ്റൂ​ട്ട് / ചെ​മ്പ​ര​ത്തി 1/15
  • പ​ഞ്ച​സാ​ര വ​റു​ത്ത​ത് 20 ഗ്രാം
  • ​തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളി  500 മി​ല്ലി

പ​ഴ​ങ്ങ​ള്‍ കു​പ്പി ഭ​ര​ണി​യി​ല്‍ കാ​യ​യും ശ​ര്‍​ക്ക​ര​യും ഇ​ട​വി​ട്ട് ഇ​ടു​ന്നു. ഇ​തി​ല്‍ ഏ​ല​ക്ക​യും ഗ്രാ​മ്പു​വും പ​ട്ട​യും ഇ​ടി​ച്ച​തും, ഇ​തി​ല്‍ ക​ള​റി​നു​വേ​ണ്ടി മു​ക​ളി ലു​ള്ള​വ​യി​ല്‍ ഏ​തെ​ങ്കി​ലും ഒ​ന്ന് ചേ​ര്‍​ത്ത് തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം ഒ​ഴി​ക്കു​ന്നു. 

ശേ​ഷം തു​ണി​കൊ​ണ്ട് പാ​ത്ര​ത്തി​ന്‍റെ വാ​യ്ഭാ​ഗം കെ​ട്ടു​ന്നു. ഇ​ട​വി​ട്ട് ഇ​ള​ക്കി 20 ദി​വ​സം ക​ഴി​ഞ്ഞ് അ​രി​ച്ചെ​ടു​ത്ത് കു​പ്പി​യി​ലാ​ക്കി 15 ദി​വ​സ​ത്തി​നു​ശേ​ഷം ഉ​പ​യോ​ഗി​ക്കാം.

ഹ​ൽ​വ

halva

  • അ​ത്തി സം​സ്ക​രി​ച്ച​ത് 250 ഗ്രാം
  • ​പ​ഞ്ച​സാ​ര 250 ഗ്രാം
  • ​ക​ള​ര്‍ ആ​വ​ശ്യ​ത്തി​ന്
  • ചെ​മ്പ​ര​ത്തി/​ബീ​റ്റ്റൂ​ട്ട് നി​റ​ത്തി​ന്
  • ഏ​ല​ക്ക 3 എ​ണ്ണം
  • അ​ണ്ടി​പ്പ​രി​പ്പ് 10 ഗ്രാം
  • ​മു​ന്തി​രി 10 ഗ്രാം
  • ​നെ​യ്യ് 1 ടീ​സ്പൂ​ണ്‍

സം​സ്ക്ക​രി​ച്ച കാ​യ മി​ക്സി​യി​ലി​ട്ട് ന​ന്നാ​യി അ​ര​ച്ചെ​ടു​ക്കു​ക. ഇ​തി​ലേ​ക്ക് ഏ​ല​ക്ക പൊ​ടി​ച്ച​ത് നി​റ​ത്തി​ന് വേ​ണ്ടി മു​ക​ളി​ല്‍ പ​റ​ഞ്ഞ​വ​യി​ല്‍ ഏ​തെ​ങ്കി​ലും ഒ​ന്നി​ന്‍റെ നീ​ര് കൂ​ട്ടി​ച്ചേ​ര്‍​ത്ത​തി​ല്‍ പ​ഞ്ച​സാ​ര​യും ചേ​ര്‍​ത്ത് അ​ടു​പ്പി​ല്‍ വ​ച്ച് ഇ​ള​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക. 

ഏ​ക​ദേ​ശം അ​ര മ​ണി​ക്കൂ​ര്‍ ഇ​ങ്ങ​നെ ചെ​യ്താ​ല്‍ വെ​ള്ള​മി​ല്ലാ​ത്ത ലേ​ഹ്യ​രൂ​പ​ത്തി​ല്‍ ഹ​ൽ​വ ല​ഭി​ക്കു​ന്നു. ഇ​തി​ല്‍ നെ​യ്യ്, അ​ണ്ടി പ്പ​രി​പ്പ്, മു​ന്തി​രി ഇ​വ വ​റു​ത്ത് വി​ത​റു​ക. 

ഇ​തി​നെ ഒ​രു ഗ്രാ​സ് പ്ലേ​റ്റി​ലേ​ക്കോ സ്റ്റീ​ല്‍ പ്ലേ​റ്റി​ലേ​ക്കോ മാ​റ്റു​ക. ഇ​ത് ആ​ഹാ​രം മാ​ത്ര​മ​ല്ല, ഔ​ഷ​ധം കൂ​ടി​യാ​ണ്.

Advertisment