മണിപ്പൂരിലെ കലാപം കണ്ടില്ലെന്ന് നടിക്കാൻ സർക്കാരിന് എത്രകാലം കഴിയും. ഇതാണോ ജനാധിപത്യം? മണിപ്പൂരിലെ പോരാട്ടം ഇതാദ്യമായല്ല, കഴിഞ്ഞ 50 വർഷങ്ങൾക്കിടയിൽ ഇരു വിഭാഗങ്ങളും തമ്മിൽ പോരടിച്ചത് നിരവധി തവണയാണ്. അത്രമേൽ രൂക്ഷമാണ് ഇവരുടെ പകയും

മണിപ്പൂരിൽ ഇന്നൊന്നുമല്ല കഴിഞ്ഞ 50 വർഷങ്ങൾക്കിടയിൽ ഇരു വിഭാഗങ്ങളും തമ്മിൽ നടന്ന പോരാട്ടങ്ങൾ ഒന്ന് വിശകലനം ചെയ്യണം. കൊല്ലിന്റെയും കൊലകളുടെയും ചരിത്രം ഒടുങ്ങാത്തതാണ്..ഇവരുടെ പക അത്ര രൂക്ഷമാണ്..

New Update
manipur

തെന്തു കാട്ടുനീതിയാണ് ? ഇതാണോ ജനാധിപത്യം ? ഒരു സർക്കാരിന് എങ്ങനെ ഇത്രകാലം കയ്യുംകെട്ടി നോക്കി നിൽക്കാനാകും.. ഇവനൊന്നും ഒരു ദയയും അർഹിക്കുന്നില്ല... ഒരേയൊരു നീതി.. Shoot at sight. അതുതന്നെ വേണം..

Advertisment

ഒരു രാജ്യത്തോ ഒരു പ്രദേശത്തോ ഏതെങ്കിലുമൊരു മതത്തിനോ ജനവിഭാഗത്തിനോ ഭൂരിപക്ഷം ലഭിക്കുമ്പോൾ അതിൻ്റെ ഉന്മാദത്തിൽ അതിലെ ഒരു വിഭാഗത്തിന് ഹാലിളകുക സ്വാഭാവികമാണ്.

മതന്യൂനപക്ഷങ്ങൾക്കു മേലാണ് പിന്നെ ഇവരുടെ കുതിര കയറ്റം. ഇത് ഇന്ത്യയിൽ മാത്രമല്ല ലോകമെല്ലാമുള്ള പ്രവണതയാണ്. എങ്കിലും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന് ഇത് അപമാനമാണ്, നാണക്കേടാണ്. ഭരണവർഗ്ഗം കരുതലോടെ നീങ്ങേണ്ട വിഷയവുമാണ്.

manipuur.

ഇതാണിപ്പോൾ മണിപ്പൂരിലും നടക്കുന്നത്. മണിപ്പൂരിലെ മൊത്തം ജനസംഖ്യ 38 ലക്ഷം മാത്രമാണ്. ഇതിൽ 53 % വരുന്ന ഹിന്ദുക്കളായ മെയ്തെയി വിഭാഗങ്ങളും 41 % വരുന്ന നാഗാ - കുക്കി ക്രിസ്ത്യൻ സമൂഹങ്ങളും കാലങ്ങളായി ശത്രുതയിലാണ്. ഭൂരിപക്ഷം വരുന്ന മെയ്തെയികളും കുക്കികളും തമ്മിൽക്കണ്ടാൽ കൊല്ലുന്ന സ്ഥിതിയാണ്.

ഇരു വിഭാഗങ്ങളും തമ്മിലുള്ള അകൽച്ച വളരെ രൂക്ഷമായി മാറിക്കഴിഞ്ഞു. കുക്കികൾ വിദേശികളാണെന്ന നിലപാടിലാണ് മെയ്തെയി ഗ്രൂപ്പുകൾ. അതുപോലെ വർഷങ്ങളായി തങ്ങൾ ഇന്ത്യക്കാരല്ലെന്ന നിലപാട് കാത്തുസൂക്ഷിക്കുന്ന പല മെയ്തെയി ഗ്രൂപ്പുകളും സജീവമാണ്.

മണിപ്പൂരിൽ ഇന്നൊന്നുമല്ല കഴിഞ്ഞ 50 വർഷങ്ങൾക്കിടയിൽ ഇരു വിഭാഗങ്ങളും തമ്മിൽ നടന്ന പോരാട്ടങ്ങൾ ഒന്ന് വിശകലനം ചെയ്യണം. കൊല്ലിന്റെയും കൊലകളുടെയും ചരിത്രം ഒടുങ്ങാത്തതാണ്..ഇവരുടെ പക അത്ര രൂക്ഷമാണ്..

ഈ രണ്ടു വിഭാഗങ്ങൾക്കും സ്വന്തമായ കുറഞ്ഞത് 4 വീതം സായുധ ഗറില്ലാ പോരാട്ട ഗ്രൂപ്പുകളുമുണ്ട് :-

മെയ്തെയി വിഭാഗത്തിന്റെ സായുധ ഗറില്ലാ ഗ്രൂപ്പുകളാണ് ഇവ..

1. Meetei Lipun,
2. Arambai Tenggol,
3. Peoples Liberation Army,
4. Co -Ordinating  Committee of Manipur Integrity.

കുക്കി വിഭാഗങ്ങളുടെ സായുധ പോരാളികൾ ;-

1. Kuki National Army
2. Kuki Revalutionary Army
3. Zomi Revolutionary Army
4. Kuki Students Organisation.

ഇപ്പോൾ മണിപ്പൂരിലെ പ്രശ്നങ്ങളുടെ യഥാർത്ഥ കാരണം മണിപ്പൂർ ഹൈക്കോടതിയുടെ ഒരു വിധിയാണ്.ഈ വിധി പ്രകാരം മണിപ്പൂരിലെ മെയ്തെയി വിഭാഗത്തിന് ST പദവി അനുവദിക്കുകയുണ്ടായി. ഈ വിധിക്കെ തിരെ ഇക്കഴിഞ്ഞ 2023 മെയ് 3 ന് കുക്കി വിഭാഗങ്ങൾ മണിപ്പൂരിൽ വലിയൊരു പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അത് മെയ്തെയി  വിഭാഗങ്ങളെ ചൊടിപ്പിച്ചു. അന്നുമുതലാണ് ഇരു വിഭാഗങ്ങളും തമ്മിലുള്ള തെരു വുയുദ്ധം ആരംഭിക്കുന്നത്.

peolple manipuu

ഹിന്ദുക്കളായ മെയ്തെയി വിഭാഗങ്ങൾ മണിപ്പൂരിന്റെ കേവലം 10 % വരുന്ന ഇൻഫാൽ താഴ്വരയിലാണ് അധിവസിക്കുന്നത്. മറ്റു 90 % ഭൂഭാഗവും കുക്കി വിഭാഗങ്ങളുടെ അധീനതയിലാണ്. മലനിരകളാണ് കൂടുതലും. ST വിഭാഗമായ കുക്കികളുടെ ഭൂമിയും മറ്റു പ്രോപ്പർട്ടികളും വാങ്ങാൻ മറ്റാർക്കും നിയമപരമായി അധികാരമില്ലായിരുന്നു. കുക്കികൾ ഭൂരിഭാഗവും മതപരിവർത്തനം ചെയ്തു ക്രിസ്ത്യാനികളായവരാണ്.

ഹൈക്കോടതി, മെയ്തെയി വിഭാഗത്തിന് ST പദവി നൽകിയതോടെ കുക്കികളുടെ പ്രോപ്പർട്ടിയും ഭൂമിയും വാങ്ങാൻ ഇനി അവർക്ക് തടസ്സമില്ല. സാമ്പത്തികമായും വിദ്യാഭ്യാസപരമായും രാഷ്ട്രീയപരമായും ഏറെ മുന്നിൽ നിൽക്കുന്ന മെയ്തെയി വിഭാഗം തങ്ങളുടെ അസ്തിത്വം തന്നെ ഇല്ലാതാക്കുമെന്ന ഭീതിയാണ് കുക്കി വിഭാഗത്തിനുള്ളത്. ഇപ്പോഴത്തെ സംഘർഷങ്ങൾക്കും അക്രമങ്ങൾക്കുമെല്ലാം കാരണവും ഇതുതന്നെയാണ്.

മെയ്തെയി വിഭാഗങ്ങൾ അവകാശപ്പെടുന്നത് കുക്കികൾ വിദേശികളാണെന്നാണ്. വർഷങ്ങൾക്കുമുമ്പ് മണിപ്പൂർ രാജവംശം മ്യാന്മറിൽ നിന്ന് കുക്കികളെ യുദ്ധപ്പോരാളികളായി മണിപ്പൂരിൽ കൊണ്ടുവരുകയും പിന്നീടിവരെ വനമേഖലയിൽ അധിവസിപ്പിച്ചു എന്നുമാണ് മെയ്തെയികളുടെ അവകാശവാദം. കാലങ്ങൾ കഴിഞ്ഞപ്പോൾ ഇവർ വനമെല്ലാം കയ്യേറി അവിടെ അഫിം, കഞ്ചാവ് മുതലായവ കൃഷിനടത്തി മണിപ്പൂരിനെ മയക്കുമരുന്ന് വ്യാപാരത്തിന്റെ കേന്ദ്രമാക്കി എന്നാണ് അവർ ആരോപിക്കുന്നത്.

1949 ൽ മണിപ്പൂർ ഇന്ത്യയിൽ ലയിക്കുന്നതുവരെ അവിടുത്തെ മെയ്തെയികൾ ഗോത്രവർഗ്ഗമായി കണക്കാക്കപ്പെട്ടിരുന്നു എന്നുമാണ് അവരുടെ അവകാശവാദം. ഈ അവകാശവാദം ഹൈക്കോടതിയും അംഗീകരിക്കുകയായിരുന്നു.

ഇപ്പോൾ മണിപ്പൂരിലെ ഓരോ ഗ്രാമങ്ങളിലും  വില്ലേജ് ഫോഴ്‌സ് രൂപീകൃതമായിരിക്കുകയാണ്. മെയ്തെയി ഗ്രൂപ്പുകൾ വൃദ്ധരുൾപ്പെടെയുള്ള ആബാലവൃദ്ധം ആളുകളെയും ചേർത്ത് ആയുധം നൽകി ബങ്കറുകളിൽ ഒളിപ്പിച്ചിരിക്കുന്നു.

അതുപോലെ കുക്കി വിഭാഗങ്ങളുടെ പോരാളികൾക്ക് M 17 മെഷീൻ ഗൺ വരെ ലഭ്യമാണ്. മൂന്നു സ്ത്രീകളെ നഗ്നരാക്കി വയലിൽ പരസ്യമായി ബലാൽസംഗം ചെയ്തതിനു പകരമായി 6 മെയ്തെയി വിഭാഗക്കാരെ ഇന്നലെ കുക്കികൾ കൊലപ്പെടുത്തി മൃതദേഹം അതേ വയലിൽ ഉപേക്ഷിച്ചു. കൊണ്ടും കൊടുത്തും ഇരു വിഭാഗ ങ്ങളും മുന്നേറുമ്പോൾ തലകുനിക്കേണ്ടിവരുന്നത് നമ്മയുടെ രാജ്യത്തെ നിയമസംഹിതയും ക്രമാസമാധാന പാലനവുമാണ്..

പരസ്പ്പര രാഷ്ട്രീയ മുതലെടുപ്പുകൾക്കപ്പുറം വിശാലമായ കാഴ്ചപ്പാടോടെ ഇരു വിഭാഗങ്ങളും തമ്മിലുള്ള അടിസ്ഥാനപരമായ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുകയും അതിനുള്ള ശാശ്വത പരിഹാരം കാണുകയുമാണ് വേണ്ടത്. അല്ലാതെ മണിപ്പൂരിന്റെ പേരിൽ നടക്കുന്ന വർഗീയമായ മുതലെടുപ്പുകൾ എരിതീയിൽ എണ്ണ ഒഴിക്കൽ മാത്രമാകും.

പശ്ചിമ ബംഗാളിൽ വളരെ സങ്കീർണമായി നടന്നിരുന്ന ഗോർഖാലാൻഡ്‌ പ്രക്ഷോഭം ഒടുവിൽ ഗോർഖകൾക്ക്  Semi-autonomous council എന്ന ഭരണാധികാര സ്വാതന്ത്ര്യം നൽകി പരിഹരിച്ചതുപോലുള്ള വഴികളാണ് മണിപ്പൂർ വിഷയത്തിലും ശാശ്വത പരിഹാരമായി കണ്ടെത്തേണ്ടത്...

Advertisment