/sathyam/media/media_files/2025/12/11/meteorites-2-2025-12-11-18-07-52.jpg)
ഭൂ​മി സൂ​ര്യ​നെ ചു​റ്റു​മ്പോ​ൾ, ധൂ​മ​കേ​തു​ക്ക​ളോ അ​ല്ലെ​ങ്കി​ൽ ഇ​ട​യ്ക്കി​ടെ ഛിന്ന​ഗ്ര​ഹ​ങ്ങ​ളോ അ​വ​ശേ​ഷി​പ്പി​ക്കു​ന്ന പൊ​ടി​പ​ട​ല​ങ്ങ​ളി​ലൂ​ടെ​യും അ​വ​ശി​ഷ്ട​ങ്ങ​ളി​ലൂ​ടെ​യും ക​ട​ന്നു​പോ​കു​ന്നു.
ഈ ​അ​വ​ശി​ഷ്ട​ങ്ങ​ൾ ബ​ഹി​രാ​കാ​ശ​ത്ത് വ്യാ​പി​ക്കു​ന്നു. ഭൂ​മി അ​വ​യെ മു​റി​ച്ചു​ക​ട​ക്കു​മ്പോ​ൾ, ന​മു​ക്ക് ഉ​ൽ​ക്കാ​വ​ർ​ഷം കാ​ണാം.
/filters:format(webp)/sathyam/media/media_files/2025/12/11/perseids-meteor-shower-2025-12-11-18-07-34.jpg)
ഡി​സം​ബ​ർ-​ഫെ​ബ്രു​വ​രി കാ​ല​യ​ള​വി​ൽ, ഭൂ​മി അ​ത്ത​രം നി​ര​വ​ധി അ​വ​ശി​ഷ്ടങ്ങൾക്കരികിലൂടെ ക​ട​ന്നു​പോ​കു​ന്നു. ഈ ​സീ​സ​ൺ ന​ക്ഷ​ത്ര​നി​രീ​ക്ഷ​ണ​ത്തി​നും ഉ​ൽ​ക്കാ നി​രീ​ക്ഷ​ണ​ത്തി​നും മി​ക​ച്ച സാ​ഹ​ച​ര്യ​ങ്ങ​ൾ പ്ര​ദാ​നം ചെ​യ്യു​ന്നു.
ന​മ്മ​ൾ ക​ട​ന്നു​പോ​കു​ന്ന പാ​ത​ക​ൾ ഓ​രോ വ​ർ​ഷ​വും അ​ല്പം മാ​റു​ന്ന​തി​നാ​ലും അ​വ​ശി​ഷ്ട​ങ്ങ​ളു​ടെ സാ​ന്ദ്ര​ത​യി​ൽ വ്യ​ത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നാ​ലും ചി​ല സീ​സ​ണു​ക​ൾ മ​റ്റു​ള്ള​വ​യേ​ക്കാ​ൾ ദൃ​ശ്യ​മ​നോ​ഹാ​രി​ത സ​മ്മാ​നി​ക്കു​ന്നു. ഈ ​മ​ഞ്ഞു​കാ​ല​ത്തെ ഉ​ൽ​ക്കാ​വ​ർ​ഷം ഏ​തൊ​ക്കെ​യെ​ന്നു നോ​ക്കാം.
ജെ​മി​നി​ഡ് (ഡി​സം​ബ​ർ)
/filters:format(webp)/sathyam/media/media_files/2025/12/11/geminid-meteor-shower-2025-12-11-17-54-56.jpg)
നാ​സ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്​സൈ​റ്റ് പ്ര​കാ​രം, ഡി​സം​ബ​ർ 13, 14ന് ​രാ​ത്രി​യി​ൽ ആ​കാ​ശ​ത്ത് ജെ​മി​നി​ഡ് ഉ​ൽ​ക്കാ​വ​ർ​ഷം പ്ര​കാ​ശം പ​ര​ത്തു​ക​യും ഇ​രു​ണ്ട ആ​കാ​ശ​ത്തി​ന് കീ​ഴി​ൽ മ​ണി​ക്കൂ​റി​ൽ 120 ഉ​ൽ​ക്ക​ക​ൾ വ​രെ വീ​ഴു​ക​യും ചെ​യ്യാം.
ഛിന്ന​ഗ്ര​ഹം 3200-ഫേ​ത്ത​ണി​ൽ നി​ന്ന് ഉ​ത്ഭ​വി​ക്കു​ന്ന തി​ള​ക്ക​മു​ള്ള​തും വ​ർ​ണാ​ഭ​മാ​യ​തു​മാ​യ ഉ​ൽ​ക്ക​ക​ൾ കി​ഴ​ക്ക​ൻ ആ​കാ​ശ​ത്ത് വ്യാ​ഴ​ത്തി​ന് സ​മീ​പം പ്ര​കാ​ശ​മ​ഴ​യാ​യി കാ​ണാം.
ക്വാ​ഡ്രന്‍റി​ഡ് (ജ​നു​വ​രി ആ​ദ്യം)
/filters:format(webp)/sathyam/media/media_files/2025/12/11/quadrantid-meteor-shower-2025-12-11-17-57-02.jpg)
നാ​സ​യു​ടെ റിപ്പോർട്ട് പ്രകാരം ക്വാ​ഡ്രാ​ന്‍റി​ഡ് ഉ​ൽ​ക്കാ​വ​ർ​ഷം ഡി​സം​ബ​ർ 26 മു​ത​ൽ 2026 ജ​നു​വ​രി 16 വ​രെ സ​ജീ​വ​മാ​യി​രി​ക്കും.
2026 ജ​നു​വ​രി മൂന്നിനും നാലിനുമിടയിൽ ഏ​റ്റ​വും കൂ​ടു​ത​ൽ വ്യക്തതയോടെ ഉൽക്കാവർഷം കാണാൻ സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ചിലപ്പോൾ ശക്തമായ പൊ​ട്ടി​ത്തെ​റിയും സംഭവി​ച്ചേ​ക്കാം.
ജ​നു​വ​രി-​ഫെ​ബ്രു​വ​രി വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന മ​റ്റ് ഉ​ൽ​ക്കാപ്ര​വാ​ഹ​ങ്ങ​ളു​ണ്ട്. ഉ​ദാ​ഹ​ര​ണ​ത്തി​ന്, ഡെ​ൽ​റ്റ-​കാ​ൻ​ക്രി​ഡ്സ് ഉ​ൽ​ക്കാ​വ​ർ​ഷം ഏ​ക​ദേ​ശം ജ​നു​വ​രി 1 മു​ത​ൽ ജ​നു​വ​രി 24 വ​രെ നീ​ണ്ടു​നി​ൽ​ക്കും (ചി​ലപ്പോൾ ഡി​സം​ബ​ർ പ​കു​തി മു​ത​ൽ ഫെ​ബ്രു​വ​രി പ​കു​തി വ​രെ നീ​ണ്ടു​നി​ൽ​ക്കാം), എ​ന്നി​രു​ന്നാ​ലും ഇ​ത് വ​ള​രെ ദു​ർ​ബ​ല​മാ​ണ്.
ഇ​ന്ത്യ​യി​ൽ എ​വി​ടെ, എ​ങ്ങ​നെ കാ​ണാം
ജെ​മി​നി​ഡ് ഉൽക്കാവർഷം ദർശിക്കാൻ വൈ​കു​ന്നേ​രം മു​ത​ൽ പ്ര​ഭാ​ത​ത്തി​നു മു​മ്പു​ള്ള സ​മ​യം വ​രെ (അ​ർധ​രാ​ത്രി​ക്കു ശേ​ഷം ഏ​റ്റ​വും നല്ലത്) കാണാം. ക്വാ​ഡ്രന്‍റിഡ് പു​ല​ർ​ച്ചെ 3-5 ഇടയിൽ ഏറ്റവും മനോഹരമായി കാണാം.
/filters:format(webp)/sathyam/media/media_files/2025/12/11/geminids-meteor-shower-2-2025-12-11-18-00-15.jpg)
ന​ഗ​ര​ത്തി​ലെ വെ​ളി​ച്ച​ത്തി​ൽനി​ന്ന് അ​ക​ലെ​യു​ള്ള സ്ഥ​ലം ക​ണ്ടെ​ത്തു​ക. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ൾ, കു​ന്നു​ക​ൾ തുടങ്ങിയവ സാ​ധാ​ര​ണ​യാ​യി മി​ക​ച്ച ദൃ​ശ്യ​പ​ര​ത ന​ൽ​കു​ന്നു. ന​ഗ്ന​നേ​ത്ര​ങ്ങ​ൾ കൊ​ണ്ട് ഉ​ൽ​ക്കാ​വ​ർ​ഷം ആ​സ്വ​ദി​ക്കാം.
ഡി​സം​ബ​ർ-​ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ കാ​ണ​പ്പെ​ടു​ന്ന അ​വ​ശി​ഷ്ട പ്ര​വാ​ഹ​ങ്ങ​ൾ പ​ല​പ്പോ​ഴും വ്യ​ത്യ​സ്ത വാ​ൽ​ന​ക്ഷ​ത്ര​ങ്ങ​ളി​ൽ നി​ന്നോ, ഛിന്ന​ഗ്ര​ഹ​ങ്ങ​ളി​ൽ നി​ന്നോ വ​രു​ന്ന​തി​നാ​ൽ, ഒ​ന്നി​നു​പു​റ​കെ ഒ​ന്നാ​യി പെ​യ്യു​ന്നതു കാണാം.
/filters:format(webp)/sathyam/media/media_files/2025/12/11/draconid-meteor-shower-2025-12-11-18-05-29.jpg)
ഇ​ന്ത്യ​ൻ വാന​നി​രീ​ക്ഷ​ക​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം, ശൈ​ത്യ​കാ​ലത്ത് ഈ​ർ​പ്പം കു​റ​വും പ​ല​പ്പോ​ഴും തെ​ളി​ഞ്ഞ ആകാശമാണു ലഭിക്കുന്നത്. ഇ​ത് മ​ൺ​സൂ​ൺ-​വേ​ന​ൽ​ക്കാ​ല മാ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് മി​ക​ച്ച വാനനിരീക്ഷണത്തിനു സ​ഹാ​യി​ക്കു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us