അഭ്രപാളിയിലെ "ശ്രീ'; വിട്ടുവീഴ്ചയില്ലാത്ത സാമൂഹ്യവിമർശനം, വിട പറയുന്നത് പകരക്കാരനില്ലാത്ത ചലച്ചിത്രകാരൻ

എ​ന്‍റെ രാ​ഷ്ട്രീ​യ​മെ​ന്ന​ത് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന സ​മൂ​ഹ​ത്തെ മാ​റ്റി​മ​റി​ക്കാ​നും ഇ​വി​ടെ അ​ധി​വ​സി​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്കു ജ​നാ​ധി​പ​ത്യ​വും സ്വാ​ത​ന്ത്ര്യ​വും സ​മ​ത്വ​വും പ്ര​ദാ​നം ചെ​യ്യാ​നും ക​ഴി​യു​ന്ന​താ​ക​ണം. 

New Update
Sreenivasan

ശ്രീനിവാസനു പകരക്കാരനില്ല. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിലെല്ലാം മലയാളത്തിലെ മാത്രമല്ല, ഇന്ത്യൻ സിനിമയിലെതന്നെ അതികായനാണ് ശ്രീനിവാസൻ. 

Advertisment

തന്‍റെ സമൂഹത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള കലാകാരൻ കൂടിയായിരുന്നു വിപ്ലവത്തിന്‍റെ തട്ടകത്തിൽ ജനിച്ചുവളർന്ന ശ്രീനിവാസൻ. 

sreenivasan-s

അധികാരികളെ/രാഷ്ട്രീയക്കാരെ വി​മ​ർ​ശ​ന​ങ്ങ​ളു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ വ്യ​ക്ത​മാ​യ നിലപാടിന്‍റെ ഉടമയായിരുന്നു അദ്ദേഹം.  


രാ​ഷ്ട്രീ​യ​മെ​ന്ന​ത് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന സ​മൂ​ഹ​ത്തെ മാ​റ്റി​മ​റി​ക്കാ​നും ഇ​വി​ടെ അ​ധി​വ​സി​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്കു ജ​നാ​ധി​പ​ത്യ​വും സ്വാ​ത​ന്ത്ര്യ​വും സ​മ​ത്വ​വും പ്ര​ദാ​നം ചെ​യ്യാ​നും ക​ഴി​യു​ന്ന​താ​കണമെന്നാണ് ശ്രീനിവാസന്‍റെ വിശ്വാസം. 


നാ​ട്ടി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​വി​ഭാ​ഗ​മാ​ണു കൂ​ടു​ത​ലു​ള്ള​ത്. സൗ​ക​ര്യ​പൂ​ർ​വം ജീ​വി​ക്കു​ന്ന​വ​ർ ന്യൂ​ന​പ​ക്ഷ​വുമാണെന്നും ശ്രീനിവാസൻ പറയുന്നു. 

സി​നി​മ​ക​ളെ​ക്കു​റി​ച്ചും പി​ന്നി​ട്ട വ​ഴി​ക​ളെ​ക്കു​റി​ച്ചും ത​ന്‍റെ രാ​ഷ്ട്രീ​യ​ത്തെ​ക്കു​റി​ച്ചും ശ്രീ​നി​വാ​സ​ൻ മു​ന്പു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ​നി​ന്നുള്ള ചില ഭാഗങ്ങൾ...

പാട്യം എന്ന ഗ്രാമവും ബാല്യവും 

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പാ​ട്യം തീ​ർ​ത്തും സാ​ധാ​ര​ണ​മാ​യ ഗ്രാ​മ​മാ​ണ്. മ​ധ്യ​വ​ർ​ഗ​വും അ​തി​നു താ​ഴെ ത​ട്ടി​ലു​മു​ള്ള​വ​രാ​ണു ഭൂ​രി​ഭാ​ഗ​വും. 

മ​ല​ബാ​റു​കാ​ർ അ​നു​ഭ​വി​ക്കു​ന്ന അ​വ​സ​ര​മി​ല്ലാ​യ്മ, വി​ദ്യാ​ഭ്യാ​സ വ്യ​വ​സ്ഥ​യു​ടെ പ​രി​മി​തി ഇ​വ​യൊ​ക്കെ എ​ന്നെ​യും ബാ​ധി​ച്ചി​രു​ന്നു. 

അ​ധ്യാ​പ​ക​നാ​യി​ട്ടു​പോ​ലും അ​ച്ഛ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ഷ്ട​ത്തി​ന​നു​സ​രി​ച്ച് എ​ന്നെ വ​ള​ർ​ത്താ​നാ​ണു ശ്ര​മി​ച്ച​ത്. സ്വ​ന്തം ഇ​ഷ്ട​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴൊ​ക്കെ അ​ദ്ദേ​ഹം ക​ടി​ഞ്ഞാ​ണി​ട്ടു നി​ർ​ത്താ​ൻ ശ്ര​മി​ച്ചു. 

sreenivasan-3

അ​ച്ഛ​ൻ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. സ്വാ​ഭാ​വി​ക​മാ​യും നാ​ടി​ന്‍റെ​യും വീ​ടി​ന്‍റെ​യും സ്വാ​ധീ​നം എ​ന്നെ​യും ക​മ്യൂ​ണി​സ്റ്റ് അ​നു​ഭാ​വി​യാ​ക്കി.  

കു​ട്ടി​ക്കാ​ല​ത്തു​ത​ന്നെ സ്പോ​ർ​ട്സി​ലും എ​ഴു​ത്തി​ലു​മൊ​ക്കെ ക​മ്പമു​ണ്ടാ​യി. അ​തി​നു പ്ര​ധാ​ന കാ​ര​ണം വാ​യ​ന​യാ​ണ്. 

അ​ഞ്ചാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോള്‍ ഡി​റ്റ​ക്ടീ​വ് നോ​വ​ലി​ലാ​ണു വാ​യ​ന ആ​രം​ഭി​ച്ച​ത്. വീ​ട്ടി​ലു​ള്ള​വ​ർ പ​ഠ​ന​മാ​യാ​ണു വാ​യ​ന​യെ ക​ണ്ട​ത്. വൈ​കാ​തെ അ​ച്ഛ​ൻ പി​ടി​ച്ചു. 

അ​ച്ഛ​നെ​ന്നെ ഉ​പ​ദേ​ശി​ച്ചു. എ​സ്.​കെ. പൊ​റ്റെ​ക്കാ​ട്ടി​ന്‍റെ യാ​ത്രാ​വി​വ​ര​ണ​ങ്ങ​ൾ വാ​യി​ക്ക​ണം. അ​തു ഞാ​ൻ അ​നു​സ​രി​ച്ചു. 

ബ​ഷീ​ർ, ത​ക​ഴി, ഉ​റൂ​ബ്, എം.​ടി, വി​ലാ​സി​നി, ഒ.​വി. വി​ജ​യ​ൻ... തു​ട​ങ്ങി​യ​വ​രു​ടെ പു​സ്ത​ക​ങ്ങ​ൾ, റ​ഷ്യ​ൻ ക്ലാ​സി​ക്കു​ക​ളു​ടെ​യും ബം​ഗാ​ളി സാ​ഹി​ത്യ​ത്തി​ന്‍റെ​യും പ​രി​ഭാ​ഷ​ക​ൾ തു​ട​ങ്ങി കൈ​യി​ൽ കി​ട്ടി​യ പു​സ്ത​ക​ങ്ങ​ളെ​ല്ലാം വാ​യി​ച്ചു. വീ​ട്ടി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്കു​ള്ള ആ​ശ്വാ​സ​മാ​യാ​ണ് അ​ന്നു വാ​യ​ന​യെ ക​ണ്ട​ത്. 

നാടിന്‍റെ പ്രിയപ്പെട്ട കലാകാരൻ

സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​കാ​ല​ത്തു​ത​ന്നെ ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ സ്കൂ​ളി​ലും നാ​ട്ടി​ലു​മൊ​ക്കെ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടു. 

പ​ഠ​ന​ത്തി​ൽ വ​ള​രെ മോ​ശ​മാ​ണെ​ന്ന മി​ക്ക​വ​രു​ടെ​യും ധാ​ര​ണ ത​ക​ർ​ത്തു​കൊ​ണ്ട് നാ​ൽ​പ്പ​തു പേ​രു​ള്ള ക്ലാ​സി​ൽ, എ​സ്എ​സ്എ​ൽസി ജ​യി​ച്ച ആ​റു പേ​രി​ൽ ഞാ​നു​മു​ണ്ടാ​യി​രു​ന്നു. 

കോ​ളേ​ജ് വി​ദ്യാ​ഭ്യാ​സം മ​ട്ട​ന്നൂ​ർ പ​ഴ​ശി​രാ​ജ എ​ൻഎ​സ്എ​സി​ൽ കൂ​ത്തു​പ​റ​ന്പി​ൽ നി​ന്ന് മ​ട്ട​ന്നൂ​രി​ലേ​ക്കു​ള്ള യാ​ത്രാ​പ്പ​ടി കു​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ താ​മ​സം മ​ട്ട​ന്നൂ​രി​ലെ അ​മ്മ​യു​ടെ വീ​ട്ടി​ലേ​ക്കു മാ​റ്റി.   

sreenivasan sagarasangamam

പ്രീ​ഡി​ഗ്രി പ​ഠ​ന​കാ​ല​ത്ത് കോ​ള​ജ് നാ​ട​ക​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​രു​ന്നു. വൈ​രൂ​പ്യ​ങ്ങ​ൾ എ​ന്ന നാ​ട​ക​മാ​ണ് ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ച​ത്. 

സ​ലാം കാ​ര​ശേ​രി​യു​ടെ ര​ച​ന. നാ​ട​കാ​ഭി​ന​യ​ത്തി​ൽ മു​ൻ​പ​രി​ച​യ​മു​ള്ള എ​ന്നെ നാ​ട​കം സം​വി​ധാ​നം ചെ​യ്ത അ​ധ്യാ​പ​ക​ൻ സി.​ജി. നാ​യ​ർ തെ​ര​ഞ്ഞെ​ടു​ത്തു. 

ആ ​വ​ർ​ഷ​ത്തെ മി​ക​ച്ച ന​ട​നു​ള്ള സ​മ്മാ​നം എ​നി​ക്കു കി​ട്ടി. അ​തി​നി​ട​യി​ൽ പ്രീ​ഡി​ഗ്രി പ​രീ​ക്ഷ. എ​ണ്‍​പ​തോ​ളം പേ​രി​ൽ നി​ന്നു ജ​യി​ച്ച എ​ട്ടു പേ​രി​ൽ ഞാ​നു​മു​ണ്ടാ​യി​രു​ന്നു. ക്ലാ​സി​ൽ ക​യ​റാ​തെ ഞാ​ൻ ജ​യി​ച്ച​ത് അ​ധ്യാ​പ​ക​ർ​ക്കു​പോ​ലും അ​ത്ഭു​ത​മാ​യി. 

 പ്രീ​ഡി​ഗ്രി ജ​യി​ച്ച​തോ​ടെ വീ​ട്ടു​കാ​ർ​ക്ക് എ​ന്നോ​ടു​ള്ള സ​മീ​പ​ന​ത്തി​ൽ മാ​റ്റം വ​ന്നു. മ​ട്ട​ന്നൂ​ർ കോ​ള​ജി​ലെ അ​ഞ്ചു വ​ർ​ഷം ജീ​വി​ത​ത്തി​ലെ സു​പ്ര​ധാ​ന കാ​ല​ഘ​ട്ട​മാ​യി​രു​ന്നു. 

അ​ഭി​ന​യ​വാ​സ​ന​യോ​ട് അ​ച്ഛ​ന് ആ​ദ്യം മു​ത​ലേ പു​ച്ഛ​മാ​യി​രു​ന്നു. നാ​ട​കം ക​ളി ന​ശി​ക്കാ​നു​ള്ള വ​ഴി​യാ​ണെ​ന്നാ​ണ് അ​ച്ഛ​ന്‍റെ പ​ക്ഷം. 

എ​ന്നാ​ൽ, അ​ച്ഛ​നെ ഞെ​ട്ടി​ച്ച സം​ഭ​വം ആ​യി​ട​യ്ക്കു​ണ്ടാ​യി. എ​നി​ക്ക് യൂ​ണി​വേ​ഴ്സി​റ്റി സോ​ണ​ൽ മ​ത്സ​ര​ത്തി​ൽ മി​ക​ച്ച ന​ട​നു​ള്ള സ​മ്മാ​നം കി​ട്ടി. പ​ത്ര​ങ്ങ​ളി​ൽ ഒ​ന്നാം പേ​ജി​ൽ ത​ന്നെ ചി​ത്ര​വും വാ​ർ​ത്ത​യും വ​ന്നു. 

അ​ച്ഛ​ൻ അ​ത്ഭു​ത​ത്തോ​ടെ​യാ​ണു വാ​ർ​ത്ത ക​ണ്ട​ത്. കോ​ളജ് പ​ഠ​ന​ത്തി​നു ശേ​ഷ​മാ​ണ് ചെ​ന്നൈ​യി​ൽ അ​ഭി​ന​യം പ​ഠി​ക്കാ​ൻ പോ​യ​ത്. 

സിനിമയിൽ അഭിനയിക്കാൻ കുറച്ചെങ്കിലും സൗന്ദര്യം വേണ്ടേ...

പു​നെ ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ പ​ഠി​ക്ക​ണ​മെ​ന്ന ആ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യി പു​നെ​യി​ൽ എ​യ​ർ​ഫോ​ഴ്സി​ൽ ജോ​ലി​ചെ​യ്യു​ന്ന അ​മ്മാ​വ​ന്‍റെ മ​ക​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു. അ​തു ന​ട​ന്നി​ല്ല. 

ആ ​സ​മ​യ​ത്താ​ണു വീ​ടി​ന​ടു​ത്തു​ള്ള പ്ര​ഭാ​ക​ര​ൻ ചെ​ന്നൈ​യി​ൽ ഫി​ലിം ചേം​ബ​ർ ന​ട​ത്തു​ന്ന ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ പ​ഠി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന വി​വ​രം അ​റി​ഞ്ഞ​ത്. നാ​ട്ടി​ൽ പ്ര​ഭാ​ക​ര​ൻ സാ​ർ നാ​ട​ക​ത്തി​ൽ അ​ഭി​ന​യി​ച്ച​തെ​ല്ലാം ഓ​ർ​മ​യു​ണ്ട്. 

സാ​റി​ന് എ​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും ആ​ഗ്ര​ഹ​ങ്ങ​ളു​മ​ട​ങ്ങി​യ വി​ശ​ദ​മാ​യ ക​ത്ത​യ​ച്ചു. എ​ന്നാ​ൽ, അ​ദ്ദേ​ഹം നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലാ​ണു മ​റു​പ​ടി അ​യ​ച്ച​ത്. 

അ​പ്പോ​ൾ എ​ന്‍റെ ന​യം വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ടു തി​രി​ച്ചു ക​ത്ത​യ​ച്ചു. അ​ദ്ദേ​ഹ​ത്തി​ന് എ​ന്‍റെ ആ​ത്മാ​ർ​ത്ഥ​ത ബോ​ധ്യ​പ്പെ​ട്ടു. ആ​പ്ലി​ക്കേ​ഷ​ൻ അ​യ​യ്ക്കാ​ൻ പ​റ​ഞ്ഞു. ഫോ​ട്ടോ വ​ച്ചാ​ണ് ആ​പ്ലി​ക്കേ​ഷ​ൻ. 

അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി വ​ന്നു. ഈ ​ഫോ​ട്ടോ ക​ണ്ടാ​ൽ ഒ​രു വി​ധ​ത്തി​ലും ഇ​വി​ടെ അ​ഡ്മി​ഷ​ൻ കി​ട്ടു​മെ​ന്നു തോ​ന്നു​ന്നി​ല്ല എ​ന്നാ​യി​രു​ന്നു ക​ത്തി​ൽ. 

sreenivasan-4

ഞാ​ൻ മ​റു​പ​ടി അ​യ​ച്ചു, സ​ർ, പ്രേം​ന​സീ​ർ ഭം​ഗി​യു​ള്ള ആ​ളാ​ണ്. അ​ദ്ദേ​ഹം അ​ഭി​ന​യി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ വേ​ല​ക്കാ​ര​നാ​യി അ​ഭി​ന​യി​ക്കു​ന്ന​യാ​ൾ​ക്കും അ​ത്ര ഭം​ഗി​യും സൗ​ന്ദ​ര്യ​വും വേ​ണം എ​ന്നു പ​റ​യു​ന്ന​തു ശ​രി​യാ​ണോ ? അ​വ​സാ​നം ഞാ​ൻ മ​ദി​രാ​ശി ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ​ത്തി.

രാ​മു കാ​ര്യാ​ട്ട്, വി​ൻ​സ​ന്‍റ് മാ​ഷ്, പി. ​ഭാ​സ്ക​ര​ൻ, സേ​തു​മാ​ധ​വ​ൻ തു​ട​ങ്ങി​യ പ്ര​ഗ​ത്ഭ​രാ​ണ് ഇ​ന്‍റ​ർ​വ്യൂ ബോ​ർ​ഡി​ൽ. എ​ന്നെ ക​ണ്ട​തും അ​വ​ർ ചി​രി​ക്കാ​ൻ തു​ട​ങ്ങി. 

പ്ര​ഭാ​ക​ര​ൻ സാ​റും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ പ്രി​ൻ​സി​പ്പ​ലും ഇ​ന്‍റ​ർ​വ്യൂ​വി​നു​ണ്ട്. എ​ന്നെ അ​വ​രെ​ല്ലാം ചേ​ർ​ന്ന് ഉ​പ​ദേ​ശി​ച്ചു. 

ഞാ​ൻ അ​വ​രോ​ട് പ​റ​ഞ്ഞു: ’’ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നാ​യി ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ട ആ​ള​ല്ല. കു​റെ നാ​ട​ക​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട്. എ​ഴു​തി​യി​ട്ടു​ണ്ട്. എ​ന്‍റെ ല​ക്ഷ്യം അ​ഭി​ന​യം പ​ഠി​ക്കു​ക എ​ന്ന​താ​ണ്. ആ ​അ​റി​വ് എ​ന്‍റെ നാ​ട​ക​പ്ര​വ​ർ​ത്ത​ന​ത്തി​ന് കൂ​ടു​ത​ൽ ശ​ക്തി പ​ക​രും. അ​തു​കൊ​ണ്ടു പ​ഠി​ക്കാ​ൻ അ​വ​സ​രം ത​ര​ണം’’.  

എ​ന്‍റെ സം​സാ​ര​ത്തി​ലെ ആ​ത്മാ​ർഥത അ​വ​ർ​ക്കു ബോ​ധ്യ​പ്പെ​ട്ടു. എ​ന്നെ സെ​ല​ക്ട് ചെ​യ്തു. പി​റ്റേ​ന്ന് രാ​മു​കാ​ര്യാ​ട്ട് ഷൂ​ട്ട് ചെ​യ്ത സ്ക്രീ​ൻ ടെ​സ്റ്റി​ൽ സെ​ല​ക്ട് ചെ​യ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്ന് ഒ​ന്നാം റാ​ങ്കോ​ടെ​യാ​ണു പ​ടി​യി​റ​ങ്ങി​യ​ത്.

മണിമുഴക്കവും സം​ഘ​ഗാ​നവും

ചെ​ന്നൈ​യി​ലെ പ​ഠ​നം ക​ഴി​ഞ്ഞ​യു​ട​ൻ പി.​എ. ബ​ക്ക​ർ സാ​റി​ന്‍റെ മ​ണി​മു​ഴ​ക്കം എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചു. ചെ​റി​യൊ​രു വേ​ഷ​മാ​ണു ഞാ​ൻ ചെ​യ്ത​ത്. 

അ​തി​നു ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഘ​ഗാ​നം എ​ന്ന സി​നി​മ​യി​ൽ നാ​യ​ക ക​ഥാ​പാ​ത്രം അ​വ​ത​രി​പ്പി​ച്ചു. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ സീ​നി​യ​റാ​യി പ​ഠി​ച്ച ഒ​രാ​ളാ​ണ് ബ​ക്ക​ർ സാ​റി​നെ അ​സി​സ്റ്റ് ചെ​യ്യു​ന്ന​ത്. അ​ദ്ദേ​ഹ​മാ​ണ് സി​നി​മ​യി​ൽ നാ​യ​ക​ൻ ഞാ​നാ​ണെ​ന്നു പ​റ​ഞ്ഞ​ത്. 

sreenivasan-5

കേ​ട്ട​തും എ​നി​ക്ക​ത്ഭു​ത​മാ​ണു തോ​ന്നി​യ​ത്. എ​ന്നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ കാ​ര​ണം എ​ന്തെ​ന്നു ഞാ​ൻ ചോ​ദി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി കേ​ട്ടു ഞാ​ൻ ചി​രി​ച്ചു. ഈ ​ക​ഥാ​പാ​ത്ര​ത്തി​നു വേ​ണ്ട ദാ​രി​ദ്യ്രം പി​ടി​ച്ച മു​ഖം ശ്രീ​നി​യു​ടേ​താ​ണെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.  

ഒരേയൊരു ര​ജ​നി​കാ​ന്ത്

സൗ​ത്ത് ഇ​ന്ത്യ​യി​ലെ പ്രൊ​ഡ്യൂ​സ​ർ​മാ​ർ നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന സി​നി​മാ പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘ​ട​ന​യാ​ണ് ഫി​ലിം​ചേ​ന്പ​ർ. അ​വ​രാ​ണ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​നു വേ​ണ്ടി മു​ത​ൽ മു​ട​ക്കി​യി​രി​ക്കു​ന്ന​ത്. 

അ​വി​ടെ ര​ജ​നീ​കാ​ന്ത് എ​ന്‍റെ സീ​നി​യ​റാ​യി പ​ഠി​ച്ചി​രു​ന്നു. കോ​ഴ്സ് ക​ഴി​ഞ്ഞ് ര​ജ​നി​കാ​ന്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ മെ​ന്പ​ർ​മാ​രാ​യ സി​നി​മാ പ്ര​വ​ർ​ത്ത​ക​രു​ടെ പി​ന്നാ​ലെ ചാ​ൻ​സ് തേ​ടി നി​ര​വ​ധി​ത​വ​ണ ന​ട​ന്നു. 

sreenivasan rajanikanth

ആ​രും അ​യാ​ൾ​ക്ക് അ​വ​സ​രം കൊ​ടു​ത്തി​ല്ല. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ പ​ഠി​ച്ചി​റ​ങ്ങി​യ ആ​ളാ​ണ് എ​ന്നൊ​ക്കെ അ​വ​ർ​ക്ക​റി​യാം. മാ​ർ​ക്ക​റ്റു​ള്ള ന​ടന്മാ​രെ​യാ​ണ് അ​വ​ർ​ക്കു വേ​ണ്ട​ത്.

അ​വ​സാ​നം കെ. ​ബാ​ല​ച​ന്ദ​ർ, ര​ജ​നീ​കാ​ന്തി​ന് ഒ​ര​വ​സ​രം കൊ​ടു​ത്തു. പ​ടം റി​ലീ​സാ​യി, പി​റ്റേ​ന്നു​മു​ത​ൽ ര​ജ​നി സ്റ്റാ​റാ​ണ്. അ​പൂ​ർ​വ​രാ​ഗ​ങ്ങ​ളാ​യി​രു​ന്നു ആ ​സി​നി​മ. വ​ള​രെ പെ​ട്ടെ​ന്ന് ര​ജ​നീ​കാ​ന്ത് സൂ​പ്പ​ർ​സ്റ്റാ​റാ​യി മാ​റി. 

ഞാ​ന​പ്പോ​ഴും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ പ​ഠി​ക്കു​ന്നു. ഒ​രി​ക്ക​ൽ, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഫം​ഗ്ഷ​നി​ൽ അ​തി​ഥി​യാ​യി ര​ജ​നി വ​ന്നു. അ​യാ​ൾ ചാ​ൻ​സി​നാ​യി പി​റ​കേ ന​ട​ന്ന ചേം​ബ​റി​ന്‍റെ മെ​ന്പ​ർ​മാ​രെ​ല്ലാം അ​വി​ടെ ഉ​ണ്ട്. 

അ​ന്ന്, മ​ല​യാ​ള​ത്തി​ലെ ഒ​രു പ്രൊ​ഡ്യൂ​സ​റാ​ണ് ചേം​ബ​റി​ന്‍റെ പ്ര​സി​ഡ​ന്‍റ്. അ​ദ്ദേ​ഹം ര​ജ​നീ​കാ​ന്തി​ന്‍റെ പി​ന്നാ​ലെ ഡേ​റ്റ് അ​ഭ്യ​ർ​ഥി​ച്ചു ന​ട​ന്നു. മൂ​ത്ര​മൊ​ഴി​ക്കാ​ൻ പോ​ലും സ​മ്മ​തി​ക്കാ​തെ ര​ജ​നി​യു​ടെ പി​ന്നാ​ലെ അ​ദ്ദേ​ഹം ന​ട​ന്ന​തി​ന്‍റെ മൂ​ക​സാ​ക്ഷി​യാ​ണു ഞാ​ൻ. 

ര​ജ​നി​യാ​ണെ​ങ്കി​ൽ അ​യാ​ളെ ഒ​ട്ടും മൈ​ൻ​ഡ് ചെ​യ്യു​ന്നി​ല്ല. വ​ള​രെ മോ​ശ​പ്പെ​ട്ട പ്ര​തി​ക​ര​ണ​മാ​ണ് ര​ജ​നി അ​യാ​ളോ​ടു പ്ര​ക​ടി​പ്പി​ച്ച​ത്. ര​ജ​നി​കാ​ന്ത് മോ​ശ​പ്പെ​ട്ട മ​നു​ഷ്യ​ന​ല്ല, ന​ല്ല വ്യ​ക്തി​യാ​ണ്. 

ഇ​തി​ലും കൈ​പ്പു​ള്ള അ​നു​ഭ​വം മു​ൻ​പ് ചാ​ൻ​സ് തേ​ടി ന​ട​ന്ന​പ്പോ​ൾ ര​ജ​നി​ക്കു​മു​ണ്ടാ​യി​ട്ടു​ണ്ടാ​കാം. അ​തി​ന്‍റെ പ്ര​തി​ക​ര​ണ​മാ​കാം അ​വി​ടെ കാ​ണി​ച്ച​ത്. 

ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യി​ലും മതത്തിലും വി​ശ്വസിക്കുന്നില്ല

സ​ന്ദേ​ശം എ​ന്ന സി​നി​മ​യി​ൽ വ്യ​ക്ത​മാ​യി പ​റ​യു​ന്നു​ണ്ട്, രാ​ഷ്ട്രീ​യം ന​ല്ല ആ​ളു​ക​ളു​ടെ കൈ​ക​ളി​ലെ​ത്തു​മ്പോഴാ​ണു ന​ല്ല​താ​കു​ന്ന​ത് എ​ന്ന്. 

എ​നി​ക്കു രാ​ഷ്ട്രീ​യ​മു​ണ്ട്. അ​തൊ​രി​ക്ക​ലും മ​ത​ത്തെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യ​ല്ല. മ​ത​നി​ര​പേ​ക്ഷ​വു​മാ​ണ​ത്. ഒ​രു മ​ത​ത്തി​ലും ഞാ​ൻ വി​ശ്വ​സി​ക്കു​ന്നി​ല്ല. മ​ത​ത്തി​ന്‍റെ പി​ന്നി​ൽ അ​ണി​നി​ര​ക്കാ​നു​ള്ള ആ​ഹ്വാ​ന​ങ്ങ​ളെ പു​ച്ഛി​ച്ചു​ത​ള്ളാ​നാ​ണ് ഇ​ഷ്ട​പ്പെ​ടു​ന്ന​ത്.

img(108)

എ​ന്‍റെ രാ​ഷ്ട്രീ​യ​മെ​ന്ന​ത് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന സ​മൂ​ഹ​ത്തെ മാ​റ്റി​മ​റി​ക്കാ​നും ഇ​വി​ടെ അ​ധി​വ​സി​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്കു ജ​നാ​ധി​പ​ത്യ​വും സ്വാ​ത​ന്ത്ര്യ​വും സ​മ​ത്വ​വും പ്ര​ദാ​നം ചെ​യ്യാ​നും ക​ഴി​യു​ന്ന​താ​ക​ണം. 

ന​മ്മു​ടെ നാ​ട്ടി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​വി​ഭാ​ഗ​മാ​ണു കൂ​ടു​ത​ലു​ള്ള​ത്. സൗ​ക​ര്യ​പൂ​ർ​വം ജീ​വി​ക്കു​ന്ന​വ​ർ ന്യൂ​ന​പ​ക്ഷ​വും. ജീ​വി​ത​സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​ർ​ക്ക് മ​റ്റു​ള്ള​വ​രെ​പ്പോ​ലെ സ​മ​ത്വ​പൂ​ർ​വം ജീ​വി​ക്കാ​നു​ള്ള സൗ​ക​ര്യ​ത്തി​നു വേ​ണ്ടി​യു​ള്ള​താ​വ​ണം രാ​ഷ്ട്രീ​യം. 

ജാ​തി​യു​ടെ​യോ മ​ത​ത്തി​ന്‍റെ​യോ സ​ന്പ​ത്തി​ന്‍റെ​യോ പേ​രി​ൽ ആ​രും പ​ര​സ്പ​രം ചൂ​ഷ​ണം ചെ​യ്യ​പ്പെ​ടാ​ത്ത ഒ​രു സ​മൂ​ഹ​ത്തി​നാ​യു​ള്ള രാ​ഷ്ട്രീ​യം. എ​ന്തു​കൊ​ണ്ട് ഇ​ത്ര​യും കാ​ല​മാ​യി​ട്ടും ന​മ്മ​ൾ ല​ക്ഷ്യ​മി​ടു​ന്ന സ​മൂ​ഹ​ത്തി​ലേ​ക്കു ന​മു​ക്കെ​ത്താ​ൻ ക​ഴി​യു​ന്നി​ല്ല ? 

ശ്രീ​നി​വാ​സ​ൻ എ​ന്ന വ്യ​ക്തി​ക്കു പ്ര​തി​ക​രി​ക്കാ​ൻ വേ​റെ വേ​ദി​യി​ല്ല. ഏ​തു പ്ര​തി​ക​ര​ണ​ത്തെ​യും അ​സ്വ​സ്ഥ​ത​യോ​ടു​കൂ​ടി നോ​ക്കു​ന്ന​തെ​ന്തി​നാ​ണ്. 

പ്ര​തി​ക​ര​ണ​ങ്ങ​ളോ​ടും പ​രാ​തി​ക​ളോ​ടും ക്രി​യാ​ത്മ​ക​മാ​യി സം​വ​ദി​ക്കു​ക​യും പ്ര​തി​ക​രി​ക്കു​ക​യു​മ​ല്ലേ യ​ഥാ​ർ​ത്ഥ​ത്തി​ൽ ചെ​യ്യേ​ണ്ട​ത്. ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യി​ലും എ​നി​ക്കു വി​ശ്വാ​സ​മി​ല്ല.

Advertisment