ഗാസയുടെ നൊമ്പരമാണ് അവനി എദോസ് എന്ന 13 കാരൻ. മിടുക്കനെന്നല്ല മിടുമിടുക്കൻ എന്നാണ് അവൻ അറിയ പ്പെട്ടിരുന്നത്. ഭാവിയിൽ ഒരു വലിയ യൂട്യുബറാകണമെന്ന അതിമോഹവും പ്രായത്തേക്കാൾ ഉയർന്ന അറിവും കമ്പ്യൂട്ടർ പരിജ്ഞാനവും അവനെ മറ്റുള്ളവരിൽ നിന്നും വെത്യസ്തനാക്കിയിരുന്നു. അതുകൊ ണ്ടുതന്നെ വീടിനും നാടിനുമെല്ലാം അവൻ ഏറെ പ്രിയങ്കരനായിമാറി..
ഒക്ടോബർ 7. ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിനും തട്ടിക്കൊണ്ടുപോകലിനും ശേഷം അന്ന് രാത്രി 8.20 ന് ഇസ്രായേൽ ഗാസയിൽ നടത്തിയ ആദ്യ ബോംബാക്രമണത്തിൽ ജൈതൂൺ മേഖലയിലെ ഒരു മൂന്നു നില കെട്ടിടം പൂർണ്ണമായും നിലം പരിശാക്കുകയും അതിൽ താമസക്കാരായിരുന്ന 15 പേർ തൽക്ഷണം കൊല്ലപ്പെടുകയുമായിരുന്നു. ആ കൊല്ലപ്പെട്ടവരിൽ 13 കാരൻ അവനി എദോസ് ഉണ്ടായിരുന്നു.
/sathyam/media/media_files/oSDI5gW4vtL7sN8QL9va.jpg)
അവനി എദോസ്, അച്ഛൻ,അമ്മ , രണ്ടു മൂത്ത സഹോദരിമാർ, ഇളയ രണ്ടു സഹോദരങ്ങൾ എന്നിവരടങ്ങുന്ന ആ കുടുംബത്തി ലെ എല്ലാവരും കൊല്ലപ്പെട്ടു. മൂന്നുനില കെട്ടിടത്തിന്റെ താഴത്തെ രണ്ടു നിലകളിൽ കഴിഞ്ഞിരുന്ന 15 പേർ കൊല്ലപ്പെട്ടപ്പോൾ ഏറ്റവും മുകളിലത്തെ നിലയിലായിരുന്ന അവനി എദോസിന്റെ ഇളയച്ഛനും ഭാര്യയും പരുക്കുകളോടെ രക്ഷപെട്ടു.
ഗാസയിൽ ഇസ്രായേൽ നടത്തിയ യുദ്ധത്തിൽ കൊല്ലപ്പെടുന്ന ആദ്യത്തെ കുട്ടികളിൽ ഒരാൾ അവനി എദോസ് ആണ്.
/sathyam/media/media_files/69BZmCMQs7EHPWU9WZSJ.jpg)
ആരായിരുന്നു അവനി എദോസ് എന്നറിയുമ്പോഴാണ് അവൻ ഇല്ലാതായ നഷ്ടത്തിന്റെ വ്യാപ്തി നാമറിയുന്നത്. അച്ഛൻ കമ്പ്യൂട്ടർ എഞ്ചിനീയറായിരുന്നു. അതുകൊണ്ടുതന്നെയാകാം കമ്പ്യൂട്ടറിൽ വലിയ അഭിനിവേ ശമായിരുന്നു അവന്. 12 മത്തെ വയസ്സിൽ അവനി സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങി.. കുറച്ചുദിവ സം കൊണ്ടുതന്നെ ചാനലിന് 1000 സുബ്സ്ക്രൈബേർസ് ആയി.
" പ്രിയ മിത്രങ്ങളെ , ഞാൻ എന്നെ പരിചയപ്പെടുത്തം. എൻ്റെ പേര് അവനി എദോസ്. ഞാൻ ഗാസ സ്വദേശി യാണ്. 12 വയസ്സുള്ള പലസ്തീൻകാരൻ. ഈ ചാനൽകൊണ്ട് ഒരു ലക്ഷം മുതൽ 5 ലക്ഷം വരെ സബ്സ്ക്രൈബേഴ്സിനെ ആർജ്ജിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. അതിനായി എല്ലാവരും സഹകരിക്കണം. ഗുഡ് ബൈ "
/sathyam/media/media_files/mmOz4Fm94xF69QXJCbSh.jpg)
അവനി എദോസ് തന്നെ, സ്വയം പരിചയപ്പെടുത്തിക്കൊണ്ട് സ്വന്തം ചാനലിലൂടെ പറഞ്ഞ വാക്കുകൾക്ക് ഒരു വർഷം പഴക്കമാകും മുൻപേ അവൻ എല്ലാവരെയും വിട്ടുപോയി.
അവനി എദോസ് മരിച്ചശേഷം അവന്റെ ഈ വീഡിയോക്ക് ഇന്ന് 40 ലക്ഷത്തിലധികം റിവ്യൂകളും,15 ലക്ഷ ത്തിലധികം സബ്സ്ക്രൈബേഴ്സും ഉണ്ട്. അവൻ ആഗ്രഹിച്ചതിൻ്റെ മൂന്നിരട്ടിയി ലധികം. ഇതുകൂടാതെ അവനി യുടെ ശബ്ദമില്ലാത്ത റേസിലിംഗ് വീഡിയോ , യുദ്ധം,ഫുട്ബാൾ എന്നവ 10 ലക്ഷത്തിലധികം ആളുകൾ ഇതുവരെ കണ്ടുകഴിഞ്ഞു.
വളരെ ശാന്തസ്വഭാവിയും ഉത്സാഹിയുമായിരുന്ന അവനി എദോസ് ഗസ്സയെ അളവറ്റു സ്നേഹിച്ചിരുന്നു.
/sathyam/media/media_files/eVKafDCdMQD3Xilojhou.jpg)
"ഗാസയിലെ പലസ്തീൻ ശൈത്യത്തിനു പകരം വയ്ക്കാൻ മറ്റൊന്നു മില്ല.ഇവിടെ അന്തരീക്ഷം വളരെ മനോ ഹരമാണ്. ഞങ്ങൾ സഹലാബ് മധുരമുള്ള പാൽ കുടിക്കുകയാണ്. വളരെ സ്വാദിഷ്ടമാ ണ്.ഞങ്ങൾ വറുത്ത ചോളവും കഴിക്കുന്നു. നിങ്ങൾ പലസ്തീനിലേക്ക് വരാനാഗ്രഹിക്കുന്നുവെങ്കിൽ സ്വാഗതം.." മറ്റൊരു വിഡിയോയിൽ അവനി എദോസ് പറഞ്ഞ വാക്കുകളാണിത്.
അവനി എദോസിന്റെ മരണശേഷം അവൻ്റെ അദ്ധ്യാപകൻ പോസ്റ്റ് ചെയ്ത ഇരുവരുടേയും ചിത്രത്തിനടിയിൽ ഇങ്ങനെ അദ്ദേഹം രേഖപ്പെടുത്തി " സദാ ചിരിക്കുന്ന മുഖം "
ലോകമെമ്പാടുമുള്ള യൂട്യൂബർമാർ അവനി എദോസിന്റെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടു ത്തുകയുണ്ടായി. അവനി എദോസ് ഇന്ന് ലോകമെങ്ങും പ്രസിദ്ധനാണ്. ജീവിച്ചിരു ന്നപ്പോൾ അവനാർ ജ്ജിക്കാനാഗ്രഹിച്ച പ്രസിദ്ധിക്കപ്പുറം മരണശേഷം അവനത് നേടിയിരിക്കുന്നു.
/sathyam/media/media_files/iicxEGBTaZzDPG8PMCPz.jpg)
കുവൈറ്റിലെ ഗെയിമർ അബോഫലാഹ് അവനി എദോസിനെപ്പറ്റി വിവരിക്കുമ്പോൾ കണ്ണുനിറഞ്ഞിരുന്നു. നാളയുടെ ജേതാവാകേണ്ട വനാണ് അകാലത്തിൽ യാതയായത്.
തനിക്ക് പൂർത്തീകരിക്കാൻ കഴിയാതെ, മുഴുവൻ കുടുംബത്തോടു മൊപ്പം ഈ മണ്ണിൽനിന്നും മറ്റൊരു ലോകത്തേക്ക് യാത്രയായ അവനി എദോസ് കണ്ട സ്വപ്നങ്ങൾ ആ ലോകത്ത് സഫലമാക്കാൻ അവനു കഴിയട്ടെ എന്ന് നമുക്കാശംസിക്കാം..
ആ കുഞ്ഞുമനസ്സ് ഈ മണ്ണിൽ ഇനിയുമൊരു ജന്മം കൊതിക്കുന്നുണ്ടാകുമോ ?